For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തൊലി കറുത്തതാണെന്ന് പറഞ്ഞ് കളിയാക്കി, ഇപ്പോൾ നിറം വെച്ചപ്പോൾ ഇഞ്ചക്ഷനാണോയെന്ന് ചോദിക്കുന്നു'; സുമി റാഷിക്

  |

  ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് സുമി റാഷിക്. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു ചെമ്പരത്തി അവസാനിച്ചത്. സോഷ്യൽമീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

  അഭിനയത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരം കൂടിയാണ് സുമി റാഷിക്ക്. അഭിനയത്തിന് പുറമെ ഡബ്ബിങും സുമി ചെയ്യുന്നുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായി മിനിസ്ക്രീൻ രംഗത്ത് വന്ന് വൃന്ദാവനം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

  'എനിക്ക് അപ്പു മാത്രം മതി, ‌ഇനി വേദന അനുഭവിക്കാൻ വയ്യെന്ന്' ആതിര, 'എനിക്ക് ഒരു കുഞ്ഞ് കൂടി വേണമെന്ന്' പാർവതി!

  ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു. സംഭവ ബഹുലമായിരുന്ന പ്രണയവും വിവാഹവുമെന്ന് സുമി പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കൽ സീരിയൽ താരം നവീൻ അറക്കലിനൊപ്പം നടത്തിയ സുമിയുടെ ബോൾഡ് ഫോട്ടോഷൂട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  അഭിനയത്തിലേക്ക് എത്തിയ ശേഷം അനുഭവിച്ച കളിയാക്കലുകളെ കുറിച്ച് സുമി റാഷിക് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നിറത്തിന്റെ പേരിലാണ് പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുള്ളതെന്നും സുമി പറയുന്നു.

  '‌ആറ് മാസത്തിനകം തടി കുറച്ചിട്ട് എന്നെ വന്ന് കാണണം'; ആരാധകന് പൃഥ്വി നൽകിയ ഉപദേശം ഇത് തന്നെയോ?

  'ഡബ്ബിങ് ചെയ്യുന്നതിനെ കുറിച്ചോ അത് ചെയ്യണമെന്നോ മുമ്പ് ആ​ഗ്രഹമുണ്ടായിരുന്നില്ല. എന്റെ സുഹൃത്താണ് ഞാൻ വെറുതെ ഇരുന്ന് സമയം കൂട്ടുന്നത് കണ്ട് എന്നെ ഡബ്ബിങ് പഠിക്കാൻ കൊണ്ടുപോയത്.'

  'ആറ് മാസത്തെ കോഴ്സായിരുന്നു. എന്റെ ഒപ്പം പഠിക്കാൻ വന്ന കൂട്ടുകാരി അവിടെ പഠിക്കുമ്പോൾ തന്നെ ഡബ്ബിങ് ചെയ്ത് തുടങ്ങി. അതോടെ എനിക്കും ആത്മവിശ്വാസം കൂടി.'

  'ആദ്യം പോയത് ദേവി മഹാത്മ്യം സീരിയൽ ഡബ്ബ് ചെയ്യാനായിരുന്നു. വെറുതെ ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി സുഹൃത്ത് നിർബന്ധിച്ചിട്ട് പോയതാണ്. ചെയ്ത് തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഇതെന്തായാലും വിജയമായിരിക്കും വളരെ നന്നായി ഞാൻ ചെയ്യുന്നുണ്ട് എന്നെല്ലാണ്.'

  'പക്ഷെ ഡബ്ബ് ചെയ്ത് പുറത്ത് വന്നപ്പോൾ എന്നോട് അണിയറപ്രവർത്തകർ പറഞ്ഞത് ശരിയായിട്ടില്ല. ഇനിയും ഒരുപാട് പഠിക്കണം, ശരിയാക്കണം എന്നൊക്കെയാണ്. അന്നത്തോടെ എനിക്ക് നിരാശയായി. പക്ഷെ ‌പിന്നീട് ഞാൻ കൂടുതൽ‌ പരിശ്രമിക്കാൻ തുടങ്ങി.'

  'അതുകൊണ്ടാണ് പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങാൻ കഴിഞ്ഞത്. അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയി എന്നതായിരുന്നു പ്രശ്നം. ഓരോ കഥാപാത്രങ്ങൾ വരുമ്പോൾ എന്റെ പേര് ആളുകൾ സജസ്ട് ചെയ്യും.'

  'പക്ഷെ ഫോട്ടോ കണ്ടുകഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും. എന്നെ കൂട്ടികൊണ്ട് വരാൻ ലൊക്കേഷനിലെ ഡ്രൈവർമാരോട് ‌പറയുമ്പോൾ അവർ ചോ​ദിക്കുന്നത് കറുത്ത സുമിയാണോ? വെളുത്ത സുമിയാണോ എന്നാണ്.'

  'അതൊക്കെ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. ഇപ്പോൾ കളർ വന്നപ്പോൾ പലരും ചോദിക്കുന്നത് ഇഞ്ചക്ഷൻ എടുത്തോ? ട്രീറ്റ് മെന്റ് ചെയ്തോ എന്നൊക്കെയാണ്. സത്യത്തിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല.'

  'പിന്നെ എങ്ങനെയാണ് ഇവരൊക്കെ ഇങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലർ ഫോൺ വിളിച്ചൊക്കെയാണ് കളർ വെച്ചതെങ്ങനെയാണ് എന്ന് ചോദിക്കുന്നത് സുമി പറയുന്നു. സുമിയുടെ ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്.'

  'വിവാഹത്തെ കുറിച്ച് സുമി പറഞ്ഞത് ഇങ്ങനെയാണ് പുളളിയുടെ വീട്ടിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്‌നം. രണ്ട് മതമല്ല അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്.'

  'മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്. ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്‌നമൊന്നുമില്ല' എന്നാണ് സുമി പറഞ്ഞത്.

  Read more about: serial
  English summary
  serial actress Sumi Rashik open up about how she overcome body shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X