For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാനസികമായി വല്ലാതെ വിഷമിച്ചിരുന്നു! വാനമ്പാടി സീരിയലിലെ നിമ്മിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെയാണ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ഉമ നായര്‍. വാനമ്പാടിയെന്ന പരമ്പരയില്‍ നിര്‍മ്മലയെന്ന നിമ്മിയെ അവതരിപ്പിക്കുന്നത് ഈ താരമാണ്. പോസിറ്റീവായ കഥാപാത്രത്തെയാണ് ഈ പരമ്പരയിലേതെങ്കില്‍ തികച്ചും നെഗറ്റീവായാണ് പൂക്കാലം വരവായി സീരിയലില്‍. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സീരിയല്‍ സംപ്രേഷണവും അവസാനിച്ചത്.

  അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം! 5 സിനിമ കഴിഞ്ഞ് ചോദിച്ചപ്പോഴാണ് അറിഞ്ഞതെന്ന് മോളി കണ്ണമാലി!

  നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി അടുത്തിടെയാണ് വീണ്ടും സീരിയലുകള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത്. ലോക് ഡൗണ്‍ സമയത്തെ അനുഭവങ്ങളെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ഉമ നായര്‍ ഇപ്പോള്‍. മാനസികമായി ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയതെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  നയന്‍താരയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിയ്ക്കുന്ന വിഘ്‌നേശ്; ഓര്‍മകളില്‍ പ്രണയ ജോഡികള്‍

  Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

  ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും താരം പറയുന്നു. പോസിറ്റീവായും നെഗറ്റീവായും ഒരേസമയം അഭിനയിക്കുന്നുണ്ട് ഉമ നായര്‍.

  Uma Nair

  ഇത് തന്റെ മാത്രം കാര്യമല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും കടന്നുപോയത് ഇത്തരമൊരു അവസ്ഥയിലൂടെയാണെന്നും താരം പറയുന്നു. താരങ്ങളെല്ലാം നല്ല നിലയില്‍ കഴിയുന്നവരാണെന്ന ധാരണയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ പലപ്പോഴും അത് ശരിയായിക്കൊള്ളണമെന്നില്ല. പലരും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് തുറന്നുപറയാറുമില്ല.

  വരദ ഗര്‍ഭിണിയാണോ? അതിഥിയെന്ന വാക്ക് കണ്ട് ഞാനും തെറ്റിദ്ധരിച്ച് പോയെന്ന് ജിഷിന്‍!

  കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌കീനില്‍ സമ്പന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നും ഉമ നായര്‍ പറയുന്നു. സഹനടിയെന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ വലിയ പാടാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ. മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് ജോലിയില്ലാതെ നില്‍ക്കാനും ബുദ്ധിമുട്ടാണ്. അതേക്കുറിച്ച് വലിയ ടെന്‍ഷനായിരുന്നു അനുഭവിച്ചത്.

  മുന്‍കാമുകന്‍റെ പരാമര്‍ശത്തില്‍ കങ്കണയ്ക്ക് സങ്കടം! പ്രണയിച്ചിരുന്ന സമയം ഇങ്ങനെയായിരുന്നില്ല!

  Read more about: serial സീരിയല്‍
  English summary
  Serial Actress Uma Nair about her acting career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X