ആദ്യം വിളിച്ചിട്ടും ഞാന്‍ പോയില്ല! ഞാനും ബിഗ് ബോസിലേക്ക് എന്ന് പറയുന്നത് കണ്ട് ഞെട്ടി; ഗോസിപ്പുകളോട് ഉമ നായര്‍

ബിഗ് ബോസ് ഷോ മലയാളത്തിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്. മറ്റ് ഭാഷകളിലുണ്ടായിരുന്നപ്പോഴും കേരളത്തില്‍ ബിഗ് ബോസിന് ആരാധകര്‍ കുറവായിരുന്നു. എന്നാല്‍ നാല് സീസണ്‍ കഴിഞ്ഞ് അഞ്ചാമതൊന്ന് തുടങ്ങുന്നതിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ഷോ യ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഷോ യില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കെല്ലാം ജനപ്രീതി കൂടുന്നു എന്നതാണ് ഏറ്റവും പ്രധാനമായ കാരണം. കഴിഞ്ഞ സീസണിലെ റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിനിടയില്‍ പുതിയ മത്സരാര്‍ഥികളെ പറ്റിയും അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.

ടെലിവിഷന്‍ സീരിയലുകളിലും മറ്റുമായി തിളങ്ങി നില്‍ക്കുന്ന ചില താരങ്ങള്‍ ഇത്തവണ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന് തുടക്കം മുതല്‍ പ്രചരണമുണ്ട്. നടി ഉമ നായര്‍, ജിഷിന്‍ മോഹന്‍ തുടങ്ങി പല താരങ്ങളുടെയും പേര് വിവരങ്ങളും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നിരുന്നു.

 uma-nair

നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും താരങ്ങള്‍ പ്രതികരിക്കാത്തതോടെ കേട്ടതൊക്കെ സത്യമാണെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ തന്നെ അതില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് വ്യക്തമാക്കുകയാണ് നടി ഉമ നായര്‍.

മലയാളം ബിഗ് ബോസിന് അഞ്ചാമതൊരു പതിപ്പ് വരുന്നുണ്ടെന്ന് പറഞ്ഞത് മുതല്‍ കേട്ടിരുന്ന പേരാണ് ഉമ നായരുടേത്. വാനമ്പാടി അടക്കം നിരവധി ഹിറ്റ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ് ഉമ. ഇടയ്ക്ക് ചില വിവാദങ്ങളൊക്കെ നടിയുടെ പേരില്‍ വന്നതോടെ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പേര് വന്നിട്ടും ഉമ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പുതിയ ചില സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഒപ്പം ബിഗ് ബോസിലേക്ക് താന്‍ പോകുന്നില്ലെന്നും എന്റെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയെന്നുമൊക്കെയാണ് ഉമ പറയുന്നത്.

 uma-nair

'പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ എന്റെ പേര് കാണുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടുകയാണ്. കഴിഞ്ഞ സീസണിലെ സംഭവ വികാസങ്ങളില്‍ എനിക്ക് താല്‍പ്പര്യമുള്ളത് കൊണ്ടാകാം ആളുകള്‍ അങ്ങനൊരു ഇഷ്ടം കാണിക്കുന്നത്. എന്നാല്‍ ഈ സീസണില്‍ പങ്കെടുക്കാനായി ഇതുവരെ എനിക്ക് അണിയറ പ്രവര്‍ത്തകരില്‍ നിന്നും കോളുകളൊന്നും വന്നിട്ടില്ല.

നേരത്തെ, രണ്ടാം സീസണിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ എനിക്ക് ആ ഓഫര്‍ നിരസിക്കേണ്ടി വന്നിരുന്നതായിട്ടാണ്' ഇടൈംസിന് നല്‍കിയ പ്രതികരണത്തിലൂടെ ഉമ നായര്‍ പറയുന്നത്.

വാനമ്പാടി സീരിയലിലെ നിര്‍മല എന്ന കഥാപാത്രമാണ് നടി ഉമ നായര്‍ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഈ സീരിയല്‍ അവസാനിച്ചെങ്കിലും നിലവില്‍ മറ്റ് സീരിയലുകളുമായി തിരക്കിലാണ് നടി. കളിവീട് എന്ന സീരിയലിലാണ് ശക്തമായൊരു കഥാപാത്രത്തെ ഉമ അവതരിപ്പിക്കുന്നത്. മാത്രമല്ല ഏഷ്യാനെറ്റില്‍ ഏറ്റവും പുതിയതായി ആരംഭിച്ച ഗീതാഗോവിന്ദം എന്ന സീരിയലിലും നടി അഭിനയിക്കുന്നുണ്ട്.

 uma-nair

പുതിയ സീരിയലുകള്‍ ഏറ്റെടുത്ത സ്ഥിതിയ്ക്കും ബിഗ് ബോസില്‍ നിന്നും ഇതുവരെ കോളുകള്‍ വരാത്തതിനാലും ഉമ നായരുടെ കാര്യം സംശയത്തിലായിരിക്കുകയാണ്.

മാത്രമല്ല മാര്‍ച്ച് ഇരുപത്തിയാറ് മുതല്‍ ഷോ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് പുതിയ വിവരങ്ങള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ യുടെ പ്രൊമോ വീഡിയോസ് ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ എത്തുമെന്നാണ് കരുതുന്നത്.

നിലവില്‍ ടെലിവിഷന്‍ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായ താരങ്ങളും ബിഗ് ബോസിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് വന്നിട്ടുള്ളത്. പലരുടെയും പേര് വിവരം പ്രചരിച്ചെങ്കിലും ഷോ തുടങ്ങിയതിന് ശേഷമേ ഔദ്യോഗികമായി സ്ഥീരികരിക്കാനാവൂ എന്ന സ്ഥിതിയിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X