»   » ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി! അല്ല താനാണെന്ന് മറ്റൊരു യുവതി, ഒടുവില്‍ സംഭവിച്ചതിങ്ങനെ!!

ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി! അല്ല താനാണെന്ന് മറ്റൊരു യുവതി, ഒടുവില്‍ സംഭവിച്ചതിങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam
ജയനെച്ചൊല്ലി വിവാദം: മഴവില്‍ മനോരമക്കുമെതിരെ പരാതി | filmibeat Malayalam

ജയന്റെ സഹോദരിയുടെ മകളാണെന്ന് പറഞ്ഞ സീരിയല്‍ നടിയ്‌ക്കെതിരെ ആരോപണവുമായി ജയന്റെ സഹോദരി പുത്രി രംഗത്തെത്തിയിരിക്കുകയാണ്. റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.

മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!

എന്നാല്‍ താന്‍ പറഞ്ഞത് മുഴുവന്‍ വ്യക്തമായി കേള്‍ക്കാതെയാണ് പെണ്‍കുട്ടി വന്നതെന്നും തന്റെ അച്ഛമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമാണ് താന്‍ പറഞ്ഞത്. ഇക്കാര്യം നടി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

റിമി ടോമിയുടെ ചാനല്‍ പരിപാടി

മഴവില്‍ മനോരമയില്‍ റിമി ടോമി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സീരിയല്‍ നടി ഉമ നായര്‍. പരിപാടി്ക്കിടെ ഉമ നായരുടെ കുടുബംത്തില്‍ അതുല്യ പ്രതിഭയുണ്ടെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അതിനിടെയാണ് ജയന്റെ അനുജന്റെ മകളാണെന്ന് ഉമ പറഞ്ഞത്.

ഉമ നായര്‍ പറഞ്ഞതിങ്ങനെ

ജയന്റെ സഹോരദപുത്രിയാണെന്നും അദ്ദേഹത്തെ വല്ല്യച്ചന്‍ എന്നാണ് വിളിക്കുന്നതെന്നും ഉമ പറഞ്ഞിരുന്നു. ഒപ്പം തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്.

ജയന്റെ സഹേദരപുത്രി

ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ പുത്രി താനാണെന്നും തന്റെ അച്ഛനാണ് ജയന്റെ അനുജനെന്നും പറഞ്ഞ് ലക്ഷ്മി എന്ന പെണ്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഇതുപോലൊരു പെണ്‍കുട്ടി തന്റെ കുടുംബത്തില്‍ ഉള്ളത് പോലും തനിക്ക് അറിയില്ലെന്നും തന്റെ അച്ഛന്റെ കുടുംബത്തില്‍ വളരെ കുറച്ച് ബന്ധുക്കള്‍ മാത്രമാണുള്ളതെന്നുമാണ് ലക്ഷ്മി പറഞ്ഞിരുന്നത്.

അസത്യമാണ്

മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ റിമി ടോമി അവതരിപ്പിച്ച ഇന്റര്‍വ്യൂ തികച്ചും അസത്യമാണ് അന്തരിച്ച നടന്‍ ജയന്റെ അനിയന്റെ മകള്‍ എന്ന് പറഞ്ഞു പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതു തെറ്റിധാരണ പരത്തുന്നതാണ്. യാതൊരു പരിശോധനയും കൂടാതെ അബദ്ധങ്ങള്‍ വിളിച്ചു പറയുന്ന ഒരു മീഡിയമായി ഈ പരിപാടിയെ അധപധിപ്പിച്ചതില്‍ ഖേദമുണ്ടെന്നുമാണ് ലക്ഷ്മി പറയുന്നത്.

ഉമയ്ക്കും മറുപടിയുണ്ട്

നമസ്‌ക്കാരം എന്റെ പേരില്‍ വല്ലാതെ വേഗതയില്‍ പടര്‍ന്നു കത്തുന്ന വീഡിയോ ദ്യശ്യങ്ങള്‍ക്ക് മറുപടി ആയിട്ടാണ്. ആ സഹോദരിക്ക് അറിയാത്ത ചിലത് പറയാന്‍ ആണ്. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം. എന്നും പറഞ്ഞാണ് ഉമ എത്തിയിരിക്കുന്നത്.

ഉമ നായര്‍

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് ഉമ നായര്‍. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചാണ് വളര്‍ന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.

അമ്മ വേഷങ്ങള്‍


ഉമ നായര്‍ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

സിനിമകളിലും സജീവം

സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ഉമ അഭിനയിച്ചിരുന്നു. ജെയിംസ് ആന്‍ഡ് ആലീസ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഡിസംബര്‍, എന്നീ മലയാള സിനിമകളിലും നൈനിനത്താലെ സുഖം താനെടി എന്ന തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

English summary
Serial actress Uma Nair's facebook live

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X