മനുഷ്യനല്ലേ സങ്കടം വരും, ഏതൊരു സിറ്റുവേഷനും പെട്ടന്ന് ഹാന്റിൽ ചെയ്യും, ഞാൻ ഹാപ്പിയാണ്; വരദ പറഞ്ഞത്!
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാൾ സീരിയൽ താരം ജിഷിൻ മോഹനാണ്. പുറത്ത് നിന്ന് ഗെയിം കണ്ട ആവേശത്തിലാണ് ഹൗസിലേക്ക് കയറിയത് എന്നതുകൊണ്ട് തന്നെ ആദ്യ ഒരാഴ്ച ചെറിയ പാളിച്ചകൾ ജിഷിന് സംഭവിച്ചിരുന്നു. ആ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ നൽകിയ സൂചനകളും നിർദേശങ്ങളും കൃത്യമായി മനസിലാക്കിയ ജിഷിൻ ഇപ്പോൾ കൃത്യമായ പ്ലാനിങ്ങിലൂടെയാണ് മുന്നോട്ട് പോകുന്നത്.
തുടക്കത്തിൽ ആവേശം ജിഷിന് ഹേറ്റേഴ്സിനേയും നേടി കൊടുത്തിരുന്നു. അതിന് പ്രധാന കാരണം അനീഷ്-മസ്താനി തർക്കത്തിനിടെ പറഞ്ഞ ചില അനുചിതമായ കാര്യങ്ങളാണ്. അനീഷിനെ പ്രവോക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ ഡിവോഴ്സ് അടക്കമുള്ളവ ചർച്ചയാക്കാൻ മസ്താനി ശ്രമിച്ചിരുന്നു.

അന്ന് ജിഷിനും മസ്താനിക്ക് ഒപ്പം കൂടികൊണ്ട് വെറുതെ അല്ല ആ പെണ്ണ് ഇട്ടിട്ട് പോയതെന്നായിരുന്നു അനീഷിന്റെ വിവാഹമോചനത്തെ കുറിച്ച് കമന്റ് ചെയ്ത് ജിഷിൻ പറഞ്ഞത്. പൊതുവെ ആരുടേയും പേഴ്സണൽ ലൈഫ് എടുത്തിട്ട് ഗെയിം കളിക്കാത്ത മത്സരാർത്ഥിയാണ് അനീഷ്. അതുകൊണ്ട് തന്നെ ജിഷിന്റെ പരാമർശം വൈറലാവുകയും അനീഷിന് സപ്പോർട്ട് കൂടുകയും ജിഷിന് നെഗറ്റീവ് ഇമേജ് നൽകുകയുമായിരുന്നു.
ജിഷിന്റെ വാക്കുകൾക്ക് എതിരെ അന്ന് പ്രതികരിച്ചത് ലക്ഷ്മി മാത്രമാണ്. നിങ്ങളും ഡിവോഴ്സ് അല്ലേ എന്നാണ് ലക്ഷ്മി ജിഷിനോട് ചോദിച്ചത്. സീരിയൽ നടി വരദയുമായുള്ള ജിഷിന്റെ വിവാഹമോചനം ഏറെ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോൾ ജിഷിന്റെ പങ്കാളി മറ്റൊരു സീരിയൽ താരം അമേയയാണ്. വരദയിൽ നിന്നും വേർപിരിഞ്ഞശേഷം സിന്തറ്റിക്ക് ഡ്രഗ്സിന് വരെ നടൻ അടിമപ്പെട്ടിരുന്നു.
വിവാഹമോചനശേഷം കരിയറിന് പ്രാധാന്യം നൽകിയാണ് വരദ മുന്നോട്ട് പോകുന്നത്. ഇരുവരുടേയും ഏക മകന്റെ സംരക്ഷണവും വരദയാണ് ഏറ്റെടുത്തിരിക്കുന്നത്. താനിപ്പോൾ ഹാപ്പിയായാണ് ജീവിക്കുന്നതെന്ന് വരദ പറയുന്ന വീഡിയോയാണിപ്പോൾ വൈറലാകുന്നത്. ഏതൊരു സിറ്റുവേഷനും പെട്ടന്ന് ഹാന്റിൽ ചെയ്യുന്നയാളാണ് താനെന്നും സങ്കടം വരുമെങ്കിലും പെട്ടന്ന് അതിൽ നിന്നും പുറത്ത് വരുമെന്നും വരദ പറയുന്നു. ജീവിതത്തിൽ പുതിയ വിശേഷമൊന്നുമില്ല.
ഭയങ്കര ഹാപ്പിയായിട്ട് മുന്നോട്ട് പോകുന്നു. ഞാൻ പൊതുവെ ഒരു ഹാപ്പി പേഴ്സണാണ്. ഇപ്പോഴാണോ ഹാപ്പിയെന്ന് ചോദിക്കേണ്ടതുണ്ടോ? കുത്തി കുത്തി ചോദിക്കുന്നത് പോലയുണ്ട്. ഞാൻ പറഞ്ഞത് തന്നെയാണ് അന്നും ഇന്നും എന്നും ഞാൻ ഹാപ്പിയാണ്. ഏത് കാലത്തും ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുന്നയാളാണ്. സങ്കടം വരാറില്ലേയെന്ന് ചോദിച്ചാൽ... സങ്കടം വരും അത് ആ സമയത്ത് കഴിയും.

മനുഷ്യനല്ലേ സങ്കടമൊക്കെ എനിക്കും വരും. എപ്പോഴും ഹാപ്പിയാണെന്ന് ഉദ്ദേശിച്ചത് സങ്കടം അത് കഴിഞ്ഞാൽ വളരെ പെട്ടന്ന് അതിൽ നിന്ന് പുറത്ത് കടക്കാനും എനിക്ക് സാധിക്കാറുണ്ട് എന്നാണ്. ഏതൊരു സിറ്റുവേഷനും എനിക്ക് പെട്ടന്ന് ഹാന്റിൽ ചെയ്യാൻ പറ്റാറുണ്ട്. വിഷമിച്ച് കുറേക്കാലം ഇരിക്കാറില്ല. എല്ലാവരുടേയും ലൈഫിൽ കൺഫ്യൂഷൻസുണ്ടാകും. എന്റെ ജീവിതത്തിലും അത് ഉണ്ടായിട്ടുണ്ടെന്നും വരദ പറയുന്നു.
വിവാഹമോചനശേഷം അതേ കുറിച്ച് പ്രതികരിക്കാനോ ഇന്റർവ്യു കൊടുക്കാനോ വരദ വന്നിട്ടില്ല. ജിഷിനൊപ്പമുള്ള വരദയുടേയും മകന്റേയും ചിത്രങ്ങൾ ഒന്നും കാണാതെയായപ്പോൾ സ്ഥിരം ഫോളോവേഴ്സിൽ നിന്നും ചോദ്യം ഉയർന്നിരുന്നു. പക്ഷെ വരദ പ്രതികരിച്ചില്ല. എന്നാൽ ജിഷിൻ വിവാഹമോചനത്തെ കുറിച്ച് വ്യക്തമാക്കി എത്തി. വേർപിരിഞ്ഞശേഷം മകനെ കാണാൻ തനിക്ക് സാധിക്കാറില്ലെന്നും ജിഷിൻ വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബോസ് ഹൗസിൽ വെച്ച് ജീവിത കഥ പറഞ്ഞപ്പോഴും വരദേയയും മകനേയും കുറിച്ച് ജിഷിൻ സംസാരിച്ചിരുന്നു. അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ജിഷിനുമായി വരദ പ്രണയത്തിലായതും പിന്നീട് വിവാഹം ചെയ്തതും.


Click it and Unblock the Notifications











