അമ്മയുടെ മീറ്റിങ്ങിന് ഞാന്‍ പോവുന്നതിന്റെ കാരണം ഇതാണ്! അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അറിയുന്ന കാര്യം; വരദ
മലയാള സിനിമയിലെ താരരാജാവും മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. 1951 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് മമ്മൂട്ടി ജനിക്കുന്നത്. എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഏഴാം തീയതി അര്‍ദ്ധരാത്രിയില്‍ ഫാന്‍സുകാര്‍ അടക്കം മമ്മൂട്ടിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടി ആശംസ പറയുന്നതിലൂടെയാണ് ആഘോഷം തുടങ്ങുന്നത്.
താര രാജാവിന് ആശംസകള്‍ നേരുന്നതിനു വേണ്ടിയാണ് ആരാധകര്‍ വീടിന് മുന്നില്‍ എത്താറുള്ളത്. മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത കാര്യവുമാണിത്. പതിവ് തെറ്റിക്കാതെ ഇന്നലെയും ആരാധകര്‍ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ എത്തിയിരുന്നു.
തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ആരാധകര്‍ക്ക് പുറമേ സിനിമയിലുള്ള സഹപ്രവര്‍ത്തകരും മമ്മൂട്ടിയുടെ ഫാന്‍സ് ആണെന്നത് രസകരമായ കാര്യമാണ്.

ഇത്തരത്തില്‍ താര രാജാവിനോടുള്ള ആരാധന വ്യക്തമാക്കി നിരവധി താരങ്ങളാണ് പിറന്നാളിന് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. ചെറിയ പ്രായം മുതലേ മമ്മൂട്ടിയെ ആരാധിച്ചിരുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് നടി വരദ. സിനിമയിലും ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരിക്കുന്ന നടിയാണ് വരദ. സോഷ്യല്‍ മീഡിയ പേജിലൂടെ മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചാണ് തന്റെ ആരാധനയെക്കുറിച്ച് നടി സംസാരിച്ചത്.
'ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക.... ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിച്ച് നല്ല സിനിമകളുടെ ഭാഗമായി ആയുരാരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. ഒരു സെലിബ്രിറ്റിയുടെ കൂടെ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ ഫോട്ടോസ് എടുത്തിരിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ്.

ചെറുപ്പം മുതല്‍ ഞാന്‍ ഇദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ ആയിരുന്നു. അമ്മയുടെ മീറ്റിങ്ങില്‍ ഞാന്‍ പോകുന്നതിന്റെ പിന്നില്‍ ഇദ്ദേഹത്തെ കാണുക എന്ന ഉദ്ദേശം കൂടെ ഉണ്ട്. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അറിയുന്ന ഒരു രഹസ്യമാണ് അത്.
ഈ ഫോട്ടോസിന്റെ കൂടെ പോസ്റ്റ് ചെയ്യാത്ത കുറച്ചു ഫോട്ടോസ് കൂടെ ഉണ്ട് ട്ടോ. ഏറ്റവും ഇഷ്ടപ്പെട്ടത് പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം. പിന്നെ ലാസ്റ്റ് ഫോട്ടോ ഞാന്‍ ആങ്കര്‍ ചെയ്ത ഷോയില്‍ അദ്ദേഹം ഗസ്റ്റ് ആയി വന്നപ്പോഴത്തെ ആണ്. ക്ലാരിറ്റി ഇല്ലെങ്കിലും അതാണ് എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമെന്നും,' വരദ പറയുന്നു.
നടന്‍ മോഹന്‍ലാല്‍, സിദ്ദിഖ്, മുകേഷ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. മകൻ ദുൽഖർ സൽമാനും പിതാവിന് ജന്മദിന സന്ദേശമായി സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











