'അന്ന് ഞാൻ അത് ചെയ്തപ്പോൾ‌ ആളുകൾ തിരിച്ചറിഞ്ഞില്ല, മക്കളെ കുറിച്ച് ഓർക്കുമ്പോൾ ഭയമാണ്'; നടി യമുന പറയുന്നു!

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹതാരമായും യമുന പ്രേക്ഷകർക്ക് മുന്നിലെത്തി. ഏഷ്യാനെറ്റിൽ ഒരു കാലത്ത് വലിയ പ്രേക്ഷക സ്വീകാര്യതയോടെ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലിലെ യമുനയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അമ്മ മകൾ, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് യമുന അവസാനം അഭിനയിച്ചത്. ഇപ്പോൾ സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ് യമുന.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും ന്റാളും റിയാലിറ്റി ഷോയിൽ ഭർത്താവിനൊപ്പം യമുന പങ്കെടുത്തിരുന്നു. ആദ്യത്തെ വിവാഹം പരാജയമായതോടെയാണ് യമുന 2020ൽ വീണ്ടും വിവാഹിതയായത്.

ആദ്യ വിവാഹത്തിൽ പിറന്ന പെൺമക്കൾ യമുനയ്ക്കൊപ്പമാണ് താമസം. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ ഇപ്പോഴത്തെ ഭർത്താവ്. അമി, അഷ്മി എന്നിവരാണ് മക്കൾ 2019ൽ യമുന ആദ്യഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരുന്നു.

അന്ന് ഞാൻ അത് ചെയ്തപ്പോൾ‌ ആളുകൾ തിരിച്ചറിഞ്ഞില്ല

ഇപ്പോഴിത ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് യമുന. സീരിയലിൽ ശ്രദ്ധ കൊടുത്തപ്പോൾ സിനിമയിൽ ശോഭിക്കേണ്ട പതിനാല് വർഷങ്ങൾ നഷ്ടമായിയെന്നും അതുകൊണ്ട് ഇനി സിനിമ മാത്രമാണ് ലക്ഷ്യമെന്നും യമുന അഭിമുഖത്തിൽ പറഞ്ഞു.

'പതിനാല് വർഷമായി സിനിമ മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് സീരിയൽ അഭിനയം നിർത്തി സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇപ്പോൾ. ആൽബത്തിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്.'

മക്കളെ കുറിച്ച് ഓർക്കുമ്പോൾ ഭയമാണ്

'കുട്ടിക്കാലം അരുണാചൽ പ്രദേശിലായിരുന്നു. പട്ടണത്തിൽ സുന്ദരനിൽ അഭിനയിച്ചത് വളരെ നല്ല എക്സ്പീരിയൻസായിരുന്നു. കൂടുതൽ കോമ്പിനേഷൻ ഹനീഫ് ഇക്കയ്ക്ക് ഒപ്പമായിരുന്നു.'

'ആദ്യം എനിക്ക് ടെൻഷനായിരുന്നു ഹനീഫ് ഇക്കയ്ക്കൊപ്പം കോമഡി ചെയ്യാൻ. പക്ഷെ അ​ദ്ദേഹം സപ്പോർട്ട് ചെയ്തു. സ്പോട്ടിൽ ഇംപ്രവൈസേഷൻ ചെയ്ത് ഡയലോ​ഗ് പറയാനും അവർ സമ്മതിച്ചു. ഞാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് ആളുകൾ അത് നോട്ടീസ് ചെയ്തില്ല.'

കഴിവുകൾ എക്സ്പോസ് ചെയ്യാൻ പറ്റില്ല

'ഇന്ന് അവർ പക്ഷെ എന്നെ ഇങ്ങോട്ട് വിളിച്ച് പറയാറുണ്ട് കവർസ്റ്റോറിയിലെ കഥാപാത്രവും പ്രകടനവും നന്നായിരുന്നുവെന്ന്. ദേവേട്ടനും പറയാറുണ്ട്. അന്ന് നിനക്ക് കുറച്ച് കൂടി നല്ല കഥാപാത്രങ്ങൾ കിട്ടണമായിരുന്നുവെന്ന്. കഴിവുകൾ എക്സ്പോസ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ലെന്ന് എനിക്ക് തന്നെ അറിയാം.'

'തടി കുറക്കണമെന്നതാണ് 2023ൽ എടുത്ത പുതിയ തീരുമാനം. എത്ര തീരുമാനം എടുത്താലും കുറച്ച് ദിവസം ചെയ്ത് കഴിയുമ്പോൾ‌ മടി പിടിക്കും. പ്രണയത്തിൽ ഒരു ബ്രേക്ക് അപ്പ് സംഭവിച്ചാൽ ജീവിതം തീരുന്നില്ലെന്ന് ആളുകൾ മനസിലാക്കണം.'

അനായാസമായി അഭിനയം

നമുക്ക് രണ്ട് മക്കളുള്ളതുകൊണ്ട് ആസിഡ് അറ്റാക്ക്, പ്രണയനൈരാശ്യത്തെ തുടർന്നുള്ള കൊലപാതക വാർത്തകൾ എന്നിവ ഭയപ്പെടുത്താറുണ്ട്. യമുന പറഞ്ഞു. അനായാസമായി യമുന അഭിനയം കൈകാര്യം ചെയ്യുമെന്നാണ് ഭാര്യയെ പ്രശംസിച്ച് ദേവൻ പറഞ്ഞത്.

'യമുനയ്ക്ക് അഭിനയം ബു​ദ്ധിമുട്ടുള്ള കാര്യമല്ല. അവൾ അനായാസമായി അത് ചെയ്യും. പിള്ളേരെ കുറിച്ച് ആലോചിക്കുമ്പോൾ മനസമാധാനം പോകാറുണ്ട്. അങ്ങനെയുള്ള വാർത്തകളാണല്ലോ ദിനം പ്രതി കേൾക്കുന്നത്.'

അക്രമവാസന കൂടുതലാണ്

'അക്രമവാസന സമൂഹത്തിൽ കൂടുതലാകുന്നതായി തോന്നിയിട്ടുണ്ട്. മാത്രമല്ല പാശ്ചാത്യരെ അനുകരിക്കുന്നതും ഇത്തരം അക്രമവാസന ഇവിടുത്തെ യൂത്തിൽ വർധിക്കാൻ കാരണമായിട്ടുണ്ട്. ഫോറിനേർസ് ഡേറ്റിങ് ചെയ്യുന്നവരാണ്. പക്ഷെ പ്രണയം നിരസിച്ചാൽ ഉടൻ കുത്തികൊല്ലാനും ആസിഡ് ഒഴിക്കാനും അവർ നിൽക്കാറില്ല.'

'അവർ രണ്ടുപേരും രണ്ട് ഇന്റിവിജ്വലാണെന്ന് മനസിലാക്കുന്നുണ്ട്. ഇനി ചെയ്യാൻ പറ്റുന്ന കാര്യം ചെറിയ ഇൻഫാക്ച്വുവേഷൻ പോലും പ്രണയത്തിലേക്ക് മാറ്റാതെ മനസിലാക്കിയ ശേഷം പ്രണയത്തിന്റെ തലത്തിലേക്ക് കൊണ്ടുപോവുക എന്നതാണ്' ദേവൻ പറഞ്ഞു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X