അങ്ങനെ പുതിയൊരു സന്തോഷം കൂടി വന്നു; എല്ലാവരുടെയും പ്രാര്‍ഥനയും സ്‌നേഹവും ഇനിയും വേണമെന്ന് നടി യമുന

കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി യമുന രണ്ടാമതും വിവാഹിതയായത്. അന്ന് മുതല്‍ നടിയുടെ കുടുംബവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഭര്‍ത്താവ് ദേവനൊപ്പം യൂട്യൂബ് ചാനലിലൂടെ തന്നെ കുറിച്ചും സമൂഹത്തിലെ പല പ്രധാന വിഷയങ്ങളും യമുന സംസാരിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെ യമുന പങ്കുവെക്കുന്നതെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവുന്നതും പതിവാണ്.

ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

അതേ സമയം താരകുടുംബത്തിന്റെ പുതിയ വിശേഷം എന്താണെന്ന് അറിയാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് ആ വാര്‍ത്തയുമായി വന്നിരിക്കുകയാണ് യമുന. ആരാധകര്‍ കാത്തിരുന്നത് പോലെ ഇനി മുതല്‍ താന്‍ പുതിയൊരു പ്രോജക്ടിന്റെ ഭാഗമാവുകയാണെന്ന് പറഞ്ഞ് യമുന തന്നെ സന്തോഷ വാര്‍ത്ത പങ്കുവെച്ചു. പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി എഴുതിയിട്ടുണ്ട്.

ഫൈസലിനൊപ്പം വീണ്ടും സീരിയലിൽ പ്രവർത്തിക്കുന്നു

'അമ്മ മകള്‍' എന്ന എന്റെ പുതിയ സീരിയല്‍ ഈ ആഴ്ച, ഒക്ടോബര്‍ 25 തിങ്കള്‍ രാത്രി ഒന്‍പതു മണിക്ക് സീ മലയാളം ചാനലില്‍ ആരംഭിക്കുകയാണ്. ഫൈസല്‍ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാന്‍ ചെയ്യുന്ന നാലാമത്തെ പരമ്പര. നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെണ്‍കുട്ടിക്കു ശേഷം 'അമ്മ മകള്‍'. പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളില്‍ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസല്‍. സംവിധായകന്‍ എന്ന നിലക്ക് നിര്‍മാതാവിനു വേണ്ട കരുതലും അര്‍ഹിക്കുന്ന ബഹുമാനവും നല്‍കുന്ന ഒരാളാണ് ഫൈസല്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ക്യാരക്ടര്‍ എന്താണന്ന് ചോദിക്കാതെ ഞാന്‍ ഓക്കേ പറഞ്ഞു

ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളില്‍ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റര്‍. ഫൈസല്‍ എന്നെ ഈ പ്രോജക്ടിലേക്ക് വിളിച്ചപ്പോള്‍ തന്നെ ക്യാരക്ടര്‍ എന്താണന്നു ചോദിക്കാതെ ഞാന്‍ ഓക്കേ പറഞ്ഞു. ഞാന്‍ എന്ന കലാകാരിക്ക് അര്‍ഹിക്കുന്ന സ്ഥാനം ഫൈസല്‍ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം. ഈ പരമ്പരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു. കെ വി അനില്‍ എന്ന സ്‌ക്രിപ്റ്റ് റൈറ്ററെക്കുറിച്ചു ഒരുവാക്ക് പറയാതെ വയ്യ.

സീരിയൽ വിശേഷങ്ങൾ പറഞ്ഞ് യമുന

വര്‍ഷങ്ങളായി അറിയാം അദ്ദേഹത്തെ. എ എം നസീറിന്റെ സംവിധാനത്തില്‍ അദ്ദേഹം എഴുതിയ 'മകളുടെ അമ്മ' എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങള്‍ വാക്കുകളില്‍ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉള്‍ക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം ഞാന്‍ മറച്ചു വയ്ക്കുന്നില്ല. ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്‌സ്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും വേണം

അവര്‍ സെറ്റിലുള്ളത് എല്ലാവര്‍ക്കും പുതിയ ഒരു ഊര്‍ജം പകരുന്നു. എല്ലാവരെയും കോര്‍ത്തിണക്കി എല്ലാവര്‍ക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു ഈ ഡ്യൂഓ. 'പൂക്കാലം വരവായി'ക്കു ശേഷം ക്ലാസിക് ഫ്രയിമ്‌സിന്റെ ബാനറില്‍ ഇവര്‍ നിര്‍മ്മിക്കുന്ന സീരിയല്‍ ആണ് 'അമ്മ മകള്‍'. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും 'അമ്മ മകള്‍'. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും എനിക്കും ഈ പ്രോജക്ടിനും ഉണ്ടാവുമല്ലോ. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ യമുന... എന്നുമാണ് നടി കുറിച്ചിരിക്കുന്നത്.

Recommended Video

actress yamuna got married | FilmiBeat Malayalam
മിത്ര കുര്യൻ അടക്കമുള്ള വലിയ താരനിരയുണ്ട്

സീ കേരളം ചാനലില്‍ സ്‌പ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്നൊരു സീരിയലിലാണ് യമുന എത്തുന്നത്. ഫൈസല്‍ അടിമാലി സംവിധാനം ചെയ്യുന്ന സീരിയലില്‍ നടി മിത്ര കുര്യനും മരിയ പ്രിന്‍സുമാണ് അമ്മയുടെയും മകളുടെയും വേഷത്തിലെത്തുന്നത്. രാജീവ് റോഷന്‍, ശ്രീജിത്ത് വിജയ് തുടങ്ങി നിരവധി താരങ്ങളും ഇതില്‍ അണിനിരക്കുന്നുണ്ട്.

Read more about: actress യമുന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X