'എക്സ്പ്രഷനാണ് സാറെ ഇവരുടെ മെയിൻ'; സാന്ത്വനം താരങ്ങളുടെ ഭാവപ്രകടനങ്ങളെ പ്രശംസിച്ച് പ്രേക്ഷകർ!

കരച്ചിൽ സീരിയലുകൾ‌ കണ്ട് മടുത്ത പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം നൽകി എത്തിയ സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം. പുതുമുഖങ്ങൾക്കൊപ്പം മലയാളം സീരിയൽ രം​ഗത്തെ മുതിർന്ന താരങ്ങളും സാന്ത്വനത്തിന്റെ ഭാ​ഗമായിട്ടുണ്ട്. 2020 സെപ്റ്റംബറിൽ സംപ്രേഷണം ആരംഭിച്ച പരമ്പര ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. രാജീവ് പരമേശ്വർ, ചിപ്പി രഞ്ജിത്ത്, സജിൻ, ​ഗോപിക അനിൽ‌, അപ്സര തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

360 എപ്പിസോഡുകളോട് അടുക്കാൻ പോവുകയാണ് സാന്ത്വനം സീരിയൽ. ബാലനും ശ്രീദേവിയും അവരുടെ സഹോദരന്മാരും ഭാര്യമാരും അവർക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും പ്രണയവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്നാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്.

എന്നെന്നും ശിവാഞ്ജലി

ഒട്ടും മനസ് കൊണ്ട് ഇഷ്ടമില്ലാതെ സാഹചര്യത്തിന്റെ സമ്മ​ർദ്ദം മൂലം വിവാഹിതരായവരാണ് ശിവനും അഞ്ജലിയും. പിന്നീട് ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയപ്പോൾ മുതലാണ് ഇരുവരും പരസ്പരം അടുത്തതും സ്നേഹിക്കാൻ തുടങ്ങിയതും. ഇവരുടെ പ്രണയം ആരംഭിക്കുന്നതിന് മുമ്പ് ഇവരുടെ കൊച്ച് കൊച്ച് പിണക്കങ്ങൾക്കും പരസ്പരമുള്ള പാരപണിയലിനുമായിരുന്നു ആരാധകർ ഏറെയും. ഇപ്പോൾ ശിവാഞ്ജലി പ്രണയം കാണാൻ വേണ്ടി മാത്രം സീരിയലുകൾ കാണുന്നവർ വരെയുണ്ട്. ഒരു പ്രശ്നം തീരും മുമ്പ് മറ്റൊരു പ്രശ്നം സാന്ത്വനം വീട്ടിലേക്ക് വന്നെത്താറുണ്ട്. അഞ്ജുവിന്റെ അമ്മ സാവിത്രിയുടെ അസുഖമാണ് ഇപ്പോൾ അഞ്ജലിയുടേയും ശിവന്റേയും പ്രധാന പ്രശ്നം. അമ്മയുടെ വിഷമ ഘട്ടത്തിൽ മരുമകനായിട്ട് പോലും മകനെപ്പോലെ നിന്നാണ് ശിവൻ സാവിത്രിയുെട അസുഖത്തിന് ചികിത്സക്ക് വേണ്ടി സഹായങ്ങൾ ചെയ്ത് കൊടുക്കുന്നത്.

അ‍ഞ്ജലിക്കും കുടുംബത്തിനും താങ്ങായി ശിവൻ

അഞ്ജലിയും വീട്ടുകാരും പാതി സമ്മതത്തോടെയാണ് സാന്ത്വനം വീട്ടിലെ ശിവനെ മരുമകനായി തുടക്കത്തിൽ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യമെല്ലാം അഞ്ജലിയുടെ വീട്ടിൽ അവഗണിക്കപ്പെടുന്ന കഥാപാത്രമായിരുന്നു ശിവൻ. അഞ്ജലിയുടെ അമ്മയും ചിറ്റമ്മയുമാണ് പലപ്പോഴായി ശിവനെ മോശപ്പെടുത്തിയിരുന്നു. എന്നാൽ കഥാഗതി മുന്നോട്ട് പോകവെ ചില ഗുരുതരമായ കാര്യങ്ങളിൽ നിന്നും ശിവൻ അഞ്ജലിയേയും വീട്ടുകാരേയും രക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അഞ്ജലിയുടെ വീട്ടിൽ ശിവൻ പ്രിയപ്പെട്ടവനായി മാറുകയാണ്. പക്ഷെ അഞ്ജലിയുടെ ചിറ്റമ്മ മാത്രം ശിവനെ അംഗീകരിക്കുന്നില്ല. തന്നെ പലപ്പോഴായി അവഹേളിച്ച അഞ്ജലിയുടെ അമ്മ വയ്യാതെ വീട്ടിലാകുമ്പോൾ സഹായത്തിന് എത്തുന്നതും ശിവനാണ് എന്നതാണ് പരമ്പരയുടെ പുതിയ കഥാഗതി. മറ്റാരും സഹായത്തിനില്ലാത്ത അഞ്ജലിക്ക് തുണയാകുന്നതും ശിവന്റെ മകനെപ്പോലെയുള്ള സാവിത്രിയോടുള്ള പെരുമാറ്റവും ആരാധകരും ഏറ്റെടുത്തു. വാൽവിന് തകരാറുള്ള സാവിത്രിയ്ക്ക് നല്ല ചികിത്സ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ശിവനും അഞ്ജലിയുമെല്ലാം ശ്രമിക്കുന്നത്. സാവിത്രിയുടെ അസുഖത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അഞ്ജലിക്ക് അറിയുമായിരുന്നില്ല. അസുഖത്തെ കുറിച്ച് വിശദമായി അഞ്ജുവിനോട് ശിവൻ പറയുന്ന രം​ഗങ്ങളാണ് പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്രമോ കണ്ട അഞ്ജുവിന്റേയും ശിവന്റേയും ശങ്കരന്റേയുമെല്ലാം അഭിനയത്തെ പ്രശംസിക്കുകയാണ് സീരിയൽ പ്രേക്ഷകർ.

Recommended Video

മിന്നല്‍ മുരളിയെ ഏറ്റെടുത്ത് ചൈനാക്കാരും മാഞ്ചസ്റ്റര്‍ സിറ്റിയും | FilmiBeat Malayalam
സീരിയൽ താരങ്ങളെ പ്രശംസിച്ച് ആരാധകർ

മറ്റ് കരച്ചിൽ സീരിയലുകൾ പോലെ തോന്നുന്നില്ലെന്നും കാണുന്നവരിലേക്ക് കൂടി ആ വേദന പകർന്ന് തരുന്ന തരത്തിലുള്ള അഭിനയമാണ് സാന്ത്വനം സീരിയലിലെ അഭിനേതാക്കളെല്ലാം കാഴ്ചവെക്കുന്നത് എന്നാണ് പുതിയ പ്രമോ കണ്ട് ആരാധകരെല്ലാം കമന്റായി കുറിച്ചത്. 'എല്ലാം പറഞ്ഞ് സമാധാനിപ്പിച്ച് കൂടെ നിൽക്കുന്ന മരുമകൻ... ഇത് പോലുള്ള അവസ്ഥയിൽ ആർക്കായാലും അങ്ങനെയൊരാൾ കൂടെ ഉള്ളത് നല്ലതാ...' എന്നെല്ലാമുള്ള കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ആരാധകർ കുറിക്കുന്ന കമന്റുകൾ. കഴിഞ്ഞ കുറിച്ച് നാളുകളായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ മുന്നിലുള്ളത് സാന്ത്വനം തന്നെയാണ്. പ്രമോകൾ റിലീസ് ചെയ്ത ഉടൻ തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് നേടുന്നത്.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X