»   » അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്യുന്ന കണ്ണീര്‍ പരമ്പരയായ ചന്ദനമഴ അവസാനിക്കുന്നു. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പാണ് ചന്ദനമഴ. റേറ്റിങ്ങിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റില്‍ ഈ പരമ്പര ആരംഭിച്ചിട്ട് കാലങ്ങളായി.

മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ? അച്ഛന്റെ പരിചയം പോലും താരപുത്രിക്ക് സഹായകമായില്ലേ?

മിനിസ്ക്രീന്‍ അടക്കി ഭരിക്കുന്ന പത്ത് അഭിനേത്രികള്‍, ഇവരെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയുമോ?

സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

റോസ് പെറ്റല്‍സ് ബാനറില്‍ സുജിത് സുന്ദറാണ് ചന്ദനമഴ സംവിധാനം ചെയ്തത്. മേഘ്‌ന വിന്‍സന്റായിരുന്നു കേന്ദ്ര കഥാപാത്രമായ അമൃതയായി വേഷമിട്ടിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ഈ പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. വിന്ദുജ വിക്രനമാണ് പിന്നീടെത്തിയത്.

ചന്ദനമഴ അവസാനിക്കുന്നു

ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ കണ്ണീര്‍ പരമ്പരയായ ചന്ദനമഴ അവസാനിക്കുന്നു. ഡിസംബര്‍ ഒന്‍പതിനാണ് അവസാനത്തെ എപ്പിസോഡ് പ്രേക്ഷേപണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞെട്ടലോടെ ആരാധകര്‍

വൈകുന്നേരമായിക്കഴിഞ്ഞാല്‍ സീരിയലുകള്‍ കാണുന്ന വീട്ടമ്മമാര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ സീരിയല്‍ വിരോധികളെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.

അമൃതയുടെ കദനകഥ

അമൃത എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ പുരോഗമിക്കുന്നത്. മേഘ്‌ന വിന്‍സന്റായിരുന്നു അമൃതയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മുന്നോടിയായി താരം പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

പിന്നീടെത്തിയത്

മേഘ്‌ന വിന്‍സന്റിന് പകരം വിന്ദു വിക്രമനാണ്‌ പിന്നീടെത്തിയത്. അമൃതയെന്ന കഥാപാത്രമായി വിന്ദുജ മാറിയപ്പോള്‍ ആദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തില്ലെങ്കിലും പിന്നീട് മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

നായകനെ അവതരിപ്പിക്കുന്നത്

അര്‍ജ്ജുന്‍ ദേശായിയെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുബ്രഹമണ്യന്‍ ഗോപാലകൃഷ്ണന്‍ എന്ന തമിഴ് താരമാണ്. യാഥാര്‍ത്ഥ്യത്തിനും അപ്പുറത്തുള്ള കാര്യങ്ങളിലൂടെയാണ് നായകന്റെ സഞ്ചാരം.

ട്രോളര്‍മാരുടെ സ്വന്തം താരമായ രൂപശ്രീ

തമിഴ് നടിയും നര്‍ത്തകിയുമായ രൂപശ്രീയാണ് ഊര്‍മ്മിള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ വസ്ത്രധാരണവും അണിയുന്ന ആഭരണങ്ങളും എല്ലായപ്പോഴും ചര്‍ച്ചയായിരുന്നുയ നിരവധി ട്രോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിരുന്നു.

ദിനേശ് പണിക്കറിന്റെ കഥാപാത്രം

നിര്‍മ്മാതാവായിരുന്ന ദിനേശ് പണിക്കര്‍ ചന്ദനമഴയിലൂടെ അഭിനേതാവായി മാറിയിരിക്കുകയാണ്. മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും മുഴുനീള കഥാപാത്രത്തെ ലഭിച്ചത് ഈ പരമ്പരയിലൂടെയാണ്.

മറ്റ് താരങ്ങള്‍

ശാലു കുര്യന്‍, പ്രതീഷ് നന്ദന്‍, യമുന, മുരളി മോഹന്‍, ടി ആര്‍ ഓമന തുടങ്ങിയവരാണ് ചന്ദനമഴയിലെ മറ്റ് അഭിനേതാക്കള്‍. സാത നിഭാന സതിയ എന്ന ഹിന്ദി സീരിയലിന്റെ റീമേക്ക് കൂടിയാണ് ചന്ദനമഴ.

English summary
Chandanamazha going to end.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam