എന്നാണ് തിരിച്ചു വരുന്നത്, എനിക്ക് മോനെ കാണാനാണ് കൊതി, സൂരജിനോട് അഭ്യർത്ഥനയുമായി അമ്മൂമ്മ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പരമ്പരയിലൂടെയാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. പുതുമുഖമായിരുന്ന സൂരജ് ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. യുത്തും കുടുംബ പ്രേക്ഷകരും സൂരജിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്.

മികച്ച റേറ്റിംഗ് നേടി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സീരിയലിൽ നിന്ന് സൂരജ് പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തിരികെ വരണമെന്ന് അഭ്യർഥിച്ച് പ്രേക്ഷകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുൻപ് ദേവയായി മറ്റൊരു താരം എത്തിയിരുന്നു. ഇത് പൂർണ്ണമായി അംഗീകരിക്കാൻ പ്രേക്ഷർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പുതിയ ദേവ എത്തിയിട്ടും സൂരജ് സീരിയലിലേയ്ക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ട് ‍കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തുന്നുണ്ട്.

സൂരജ് മടങ്ങി വരണം

ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറിയത്. തിരികെ എത്തണമെന്നുള്ള പ്രേക്ഷകരുടെ അഭ്യർഥന കടുത്തപ്പോൾ സൂരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രശ്നം കൊണ്ടാണ് സീരിയിൽ നിന്ന് മാറിയത്. ഇപ്പോൾ ചികിത്സയിലാണെന്നും വരൻ കഴിയാത്ത സാഹചര്യമല്ലെന്നും നടൻ ആരാധകരോട് പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്നും ദേവയായി തിരികെ എത്തണമെന്നും പ്രേക്ഷകർ ആവർത്തിക്കുകയായിരുന്നു. ഇപ്പോഴും ഇതേ ആവശ്യവുമായി ആരാധകർ സൂരജിനേയും സീരിയൽ അധികൃതരേയും സമീപിക്കുന്നുണ്ട്.

സൂരജിനോട് അമ്മൂമ്മ

സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. സീരിയലിൽ വരുന്നതിന് മുൻപ് തന്നെ താരം മോട്ടിവേഷൻ വീഡിയോയുമായി എത്താറുണ്ടായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂരജിന് ഒരു അമ്മൂമ്മ അയച്ച വീഡിയോയാണ്. തിരികെ സീരിയലിലേയ്ക്ക് വരണമെന്നാണ് ഈ വീഡിയോയിലൂടെ അമ്മൂമ്മ പറയുന്നത്.

വീഡിയോ

ദേവേ, മോന്‍ തിരിച്ച് തന്നെ വരണം. എന്റെയൊരു കൊച്ചുമോനെപ്പോലെയാണ് ഞാന്‍ മോനെ വിചാരിക്കുന്നത്. ഇപ്പോള്‍ എനിക്ക് ആ സീരിയല്‍ കാണാന്‍ പോലും ഇഷ്ടമില്ല. മോനെന്നാണ് തിരിച്ചു വരുന്നത്. എനിക്ക് മോനെ കാണാനാണ് കൊതിയെന്നുമായിരുന്നു അമ്മൂമ്മ വീഡിയോയിൽ പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
സൂരജിന്റെ വാക്കുകൾ

എന്റെ സ്ഥാനം ഹൃദയത്തിലാണ് എന്നതിന്റെ മറ്റൊരു തെളിവാണിത് ഈ അമ്മയുടെ വാക്കുകൾ. അഭിനയം എന്റെ ജീവനാണ്. ആ ഞാൻ എന്റെ മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല. ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ മതി എനിക്ക് വിജയിക്കാനുള്ള പ്രചോദനം എന്ന് കുറിച്ച് കൊണ്ട് സൂരജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ വാക്കുകളും വീഡിയോയു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സൂരജിന്റെ പോസ്റ്റിന് ചുവടെ നിരവധി അമ്മമാർ ഇത്തരത്തിലുള്ള കമന്റുമായി എത്തിയിട്ടുണ്ട്. പലരും കുടുംബത്തിലെ അംഗത്തെ പോലെയാണ് സൂരജിനെ കാണുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X