'സ്വപ്നത്തിലേക്കുള്ള ഭ്രാന്തമായ അലച്ചിൽ', ഷാജി കൈലാസിനൊപ്പം സൂരജ് സൺ; ആശംസകളുമായി ആരാധകർ

പാടാത്ത പൈങ്കിളി എന്ന ഒറ്റ സീരിയലിലൂടെ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങളാൽ ഇടക്ക് വെച്ച് പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. സീരിയലിൽ നിന്നും മാറിയ ശേഷം സൂരജ് ലൈവിൽ വന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അഭിനയമേഖലയിൽ സജീവമായിരുന്നശേഷം വീട്ടിൽ വെറുതെ ഇരിക്കേണ്ടി വന്നത് വിഷമമുളള കാര്യമായിരുന്നെന്നാണ് സൂരജ് വീഡിയോയിൽ പറഞ്ഞത്.

എത്ര ചിരിച്ചാലും ഉളളിന്റെ ഉളളിൽ വലിയ വിഷമമായിരുന്നു. നമ്മളെ സ്ക്രീനിൽ കണ്ടശേഷം ആ സ്‌ക്രീനിൽ നിന്നും പുറത്തിറങ്ങി പിന്നെ ആ സ്‌ക്രീൻ നോക്കുമ്പോൾ വിഷമം തന്നെയാണ്. പക്ഷേ താനതല്ലൊം പോസിറ്റീവായി കണ്ടുവെന്നാണ് അന്ന് സൂരജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ഫീൽഡിലേക്ക് ഇറങ്ങാനുളള ശ്രമങ്ങൾ നടത്തിയെന്നും ചിലരെ അതിനായി വിളിച്ചിരുന്നുവെന്നും പിന്നീട് സൂരജ് പറഞ്ഞിരുന്നു. പരസ്യത്തിലേക്കുളള അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും അതിനായി ഒരാളെ കാണാൻ ചെന്നപ്പോൾ തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നഷ്ടമായിയെന്നും അതോടെയാണ് ഡയറ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും സൂരജ് പറഞ്ഞിരുന്നു.

പാടാത്ത പൈങ്കിളിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി

ഒരാൾ മാറ്റിനിർത്താൻ ശ്രമിച്ചാൽ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് തന്റേതെന്നും വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലിൽ കൊണ്ടുപോവുന്നതുകൊണ്ടാണെന്നും സൂരജ് പറഞ്ഞിരുന്നു. ഷോർട്ട് ഫിലിമുകളിലൂടെയും ആൽബം ​ഗാനങ്ങളിലൂടെയുമാണ് സൂരജ് സൺ കരിയർ ആരംഭിച്ചത്. 'അടുത്തിടെ യാചകർക്ക് ഒപ്പം ഇരിക്കുന്ന സൂരജ് സണ്ണിന്റെ ചിത്രം വൈറലായിരുന്നു. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണെന്നും ജനന ശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ് അവന്റെ സ്റ്റാറ്റസ് തീരുമാനിക്കുന്നതെന്നു'മാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പബ്ലിസിറ്റിക് വേണ്ടിയുള്ള പോസ്റ്റ് ആയിട്ട് ആരും കാണരുതെന്നും സൂരജ് സൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഷാജി കൈലാസിനൊപ്പം സൂരജ് സൺ

‌പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളോടെ സിനിമാ ജീവിതം കരുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂരജ് സൺ. 2022 ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ഷാജി കൈലാസിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് സൂരജ് സൺ. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി സംഭവിച്ച കണ്ടുമുട്ടൽ എന്നാണ് മലയാള സിനിമയ്ക്ക് നിരവധി ആക്ഷൻ‌ സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് സൂരജ് സൺ കുറിച്ചത്. 'പുതുവത്സരാശംസകൾ... എല്ലാ ദിവസവും തുടങ്ങുന്നത് വലിയ പ്രതീക്ഷയോട് കൂടിയാണ് അതുപോലെ തന്നെ ഈ പുതുവർഷം തുടങ്ങിയതും വലിയ വലിയ സ്വപ്നങ്ങളിലൂടെയും പ്രതീക്ഷകളിലൂടെയും തന്നെയാണ്. ഈ പുതുവർഷത്തിലെ അപ്രതീക്ഷിതമായ ആദ്യ ഫോട്ടോ തന്നെ മാസ് ആക്ഷൻ സിനിമയുടെ തമ്പുരാനായ ഷാജി കൈലാസ് സാർ ന്റെ കൂടെയാണ്. മനസിന്റെ ഉള്ളിലുള്ള ഭ്രാന്തമായ സ്വപ്നങ്ങൾ തേടിയുള്ള എന്റെ യാത്രകൾ അവസാനിക്കുന്നില്ല. അവസരത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.. വലിയ പ്രതീക്ഷകളോടെ..' സൂരജ് സൺ പറയുന്നു.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
തിരിച്ചുവരവിനൊരുങ്ങി സൂരജ് സൺ

സൂരജ് സണ്ണിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധിപേർ ആശംസകളുമായി എത്തി. 'പ്രതീക്ഷിക്കുന്നതിനും അപ്പുറം അപ്രതീക്ഷിതമായി തന്നെ അവസരങ്ങൾ തന്നിലേക്ക് വന്നടുക്കും എന്ന് തന്നെ വിശ്വസിക്കൂ...' എന്നാണ് സൂരജിന് ആശംസകൾ അറിയിച്ച് ആരാധകരിൽ ഒരാൾ കുറിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് ആക്ഷൻ സിനിമയുമായി എത്താനൊരുങ്ങുകയാണ് ഷാജി കൈലാസ്. കടുവയാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഷൂട്ടിങിന് മുമ്പേ ചർച്ചകളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രമായിരുന്നു കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്‌. വില്ലനായി വിവേക് ഒബ്റോയും എത്തുന്നുണ്ട്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് കടുവയിൽ വിവേക് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും വിവേക് വില്ലൻ കഥാപാത്രമായി എത്തിയിരുന്നു.

Read more about: television actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X