അവാര്‍ഡ് ദാന ചടങ്ങില്‍ സീരിയല്‍ താരങ്ങളെ കളിയാക്കി മമ്മൂട്ടി, മമ്മൂട്ടിക്കെതിരെ സീരിയല്‍ താരങ്ങള്‍
അവാര്‍ഡ്ദാന ചടങ്ങില്‍ തങ്ങളെ കളിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരെ സീരിയല്‍ താരങ്ങള്‍. അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെറ്ററില്‍ വച്ചു കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2015 ലാണ് സംഭവം. ചടങ്ങിലെ മുഖ്യാധിതയായ മമ്മൂട്ടി സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. ചിലര്‍ ആ അമര്‍ഷം വേദിയില്‍ വച്ചു തന്നെ തുറന്ന് പറയുകയും ചെയ്‌തെന്നാണ് അറിയുന്നത്.
സീരിയലിലെ ചില പ്രമുഖര്‍ക്ക് അവാര്‍ഡ് സമ്മാനിക്കാനാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. എന്നാല്‍ ഈ അവാര്‍ഡിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ച് മമ്മൂട്ടി സീരിയലുകളെ പരിഹസിക്കുകയായിരുന്നത്രെ. ഓരോ അവാര്‍ഡും പ്രഖ്യാപിക്കുമ്പോള്‍ സമ്മാനം കൊടുക്കേണ്ട ചുമതലയായിരുന്നു മെഗാതാരത്തിന്. മികച്ച നടനുള്ള അവാര്‍ഡ് കിഷോര്‍ സത്യയ്ക്ക് (കറുത്തമുത്ത്) നല്‍കിയ ശേഷം തുടര്‍ന്ന് അവാര്‍ഡ് സമ്മാനിക്കാന്‍ അവിടെ നില്‍ക്കേണ്ട മമ്മൂട്ടി കൂട്ടാക്കിയില്ലെന്നാണ് അറിയുന്നത്.

പിന്നീട് മൈക്ക് കിട്ടിയപ്പോഴാണ് താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് താരങ്ങളുടെ പരാതി. എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്? എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയല്‍ താരങ്ങളെയും മമ്മൂട്ടി പരിഹസിച്ചത്രെ
ഓരോ അവാര്‍ഡിനായി അവതാരക താരങ്ങളെ ക്ഷണിക്കുമ്പോഴും മമ്മൂട്ടി പരിഹാസം തുടര്‍ന്നുകൊണ്ടിരുന്നു. ബെസ്റ്റ് എന്ന വാക്കിനെ മമ്മൂട്ടിയും ആവര്‍ത്തിച്ചു. കോടികള്‍ മുടക്കുന്ന ഷോ നിങ്ങള്‍ക്ക് തുടങ്ങാം. ഒരു പണവും വാങ്ങാതെയാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. തുടര്‍ന്ന് എനിക്ക് അധികസമയം ഇരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി മടങ്ങുകയായിരുന്നത്രെ.
ദിലീപ്, ജയറാം, ആസിഫ് അലി, അജു വര്‍ഗീസ്, കാവ്യ മാധവന്‍, ആശ ശരത്ത്, ഭാമ, നമിത പ്രമോദ് തുടങ്ങിയ സിനിമാ താരങ്ങളും മമ്മൂട്ടിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications