For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലും

  |

  സിനിമകളുടെ റിലീസ് വൈകുന്നതോടെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പ്രചാരം കൂടി വരികയാണ്. കണ്ണീര്‍ പരമ്പരകളെന്ന് പറഞ്ഞ് കളിയാക്കിയിരുന്ന യുവാക്കളടക്കം ഇന്ന് പല സീരിയലുകളുടെയും ആരാധകരായി മാറി കഴിഞ്ഞു. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകള്‍ തമ്മില്‍ നടക്കുന്ന മത്സരമാണ് അതില്‍ രസകരമായ കാര്യം. ടിആര്‍പി റേറ്റിങ്ങില്‍ വലിയ പോരാട്ടാണ് ആഴ്ചകളായി നടന്ന് വരുന്നത്.

  വിവാഹം കഴിഞ്ഞതോടെ കാജൽ ആളാകെ മാറി, ഇരുട്ടിനെ മറയാക്കിയുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  കഥയില്‍ മാറ്റം വരുന്നതിന് അനുസരിച്ച് പ്രേക്ഷകരുടെ പിന്തുണയും കൂടി വരികയാണ്. അങ്ങനെ കഴിഞ്ഞ കുറച്ച് കാലങ്ങളായി കുടുംബവിളക്ക് തന്നെയാണ് ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ച സീരിയലെന്ന് പറയേണ്ടി വരും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ ആഴ്ചയും അതിലൊരു മാറ്റമില്ലെന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

  റേറ്റിങ്ങില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍ ഉള്ള സീരയലുകള്‍ ഏതൊക്കെയാണെന്ന കണക്ക് വിവരമാണ് കുടുംബവിളക്ക് സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ലിസ്റ്റില്‍ കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്നാല് ആഴ്ചകള്‍ക്ക് മുകളിലായി കുടുംബവിളക്കിന് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരാനുള്ള ഭാഗ്യം ലഭിച്ചത്. സ്ഥിരമായി പറഞ്ഞ് വന്നിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് നല്‍കി കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. കഥയിലുള്ള മാറ്റമാണ് സീരിയലിനെ ആഴ്ചകളായി ലിസ്റ്റിന്റെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്നതിന് പിന്നില്‍.

  ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെ ആയിരിക്കണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ

  കുടുംബവിളക്കുമായി കട്ടയ്ക്ക് കട്ട മത്സരം നടത്തുന്നത് സാന്ത്വനം പരമ്പരയാണ്. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സന്തുഷ്ട കുടുംബമായി കഴിയുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് യുവാക്കളെയും സീരിയലിന്റെ ആരാധകരാക്കി മാറ്റിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം വലിയ വഴക്കിലേക്ക് മാറുന്നതായിട്ടാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചത്. കുടുംബവിളക്കുമായി വലിയ വ്യത്യാസമില്ലാതെയാണ് സാന്ത്വാനവും മുന്നോട്ട് പോവുന്നത്.

  വേദികയുടെ കോമാളിത്തരത്തിന് നിന്ന് തരില്ല; സുമിത്രയുടെ വീട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങി സിദ്ധുവും വേദികയും

  അമ്മയറിയാതെ ആണ് റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ളത്. വീനിതും അപര്‍ണയും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെയാണ് സീരിയലിന് വലിയ ജനപ്രീതി ലഭിക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുന്നതിന് അനുസരിച്ചും സീരിയലിന് വലിയ പിന്തുണയാണ് കിട്ടി കൊണ്ടിരക്കുന്നത്. അമ്മ അറിയാത്ത ആ രഹസ്യം വൈകാതെ അറിഞ്ഞ് മകളെ അംഗീകരിക്കുമോ എന്നൊക്കയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇനി ഏവരും കാത്തിരിക്കുന്നത്. ഒപ്പത്തിനൊപ്പം മത്സരമായിട്ടാണ് തൊട്ട് പിന്നാലെയുള്ള സീരിയലുകളും.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  മൗനരാഗമാണ് നാലാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച തൂവല്‍സ്പര്‍ശം വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. കൂടെവിടെ ആണ് തൊട്ട് പിന്നിലുള്ളത്. നേരത്തെ റേറ്റിങ്ങില്‍ ഒന്നാമത് വന്നിരുന്ന പാടാത്ത പൈങ്കിളി ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് പിന്നിലേക്ക് പോയി ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് സീരിയലുള്ളത്. സസ്‌നേഹമാണ് എട്ടാമതുള്ളത്. ഏറ്റവുമൊടുവിലാണ് സീത കല്യാണം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഴ്ചയില്‍ ഈ ലിസ്റ്റില്‍ മാറ്റമുണ്ടാവുമോന്ന് കാത്തിരുന്ന് കാണാം.

  'മദ്യത്തിന് അടിമയായിരുന്നു രൺവീർ', മുൻ കാമുകനെ കുറിച്ച് പൂജ, അച്ഛനും മകൾക്കുമെതിരെ നടന്റെ പ്രതികരണം

  Read more about: serial
  English summary
  Serials TRP: Mounaragam Slips, Padatha Painkili In All-time Lowest, Kudumbavialkku Dominance Continues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X