For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് വയറിനുള്ളില്‍ നിന്നും തുള്ളി ചാടുകയാണ്; ഗര്‍ഭകാലത്തെ ഏറ്റവും നല്ല നിമിഷത്തെ കുറിച്ച് പറഞ്ഞ് പേളി മാണി

  |

  ഗര്‍ഭകാലം ആസ്വദിക്കുന്നതിനെ കുറിച്ച് പേളി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലായി മാറുകയാണ് പതിവ്. അതെല്ലാം വാര്‍ത്തകളാവുന്നതോടെ പേളിയെ കളിയാക്കിയും നിരവധി പേരെത്തി. മാര്‍ച്ചിലാണ് പേളി-ശ്രീനിഷ് ദമ്പതിമാരുടെ ആദ്യ കണ്മണി ജനിക്കാന്‍ പോവുന്നത്. കുഞ്ഞിന്റെ ജനനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്നും ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പേളി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  കഴിഞ്ഞ ദിവസം വളൈക്കാപ്പ് ചടങ്ങുകള്‍ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ കുഞ്ഞ് അകത്ത് കിടന്ന് തുള്ളി ചാടുകയാണെന്ന് പറയുകയാണ് പേളിയിപ്പോള്‍. ഒരു അഭിമുഖത്തിലൂടെയാണ് തുടക്കത്തിലുണ്ടായിരുന്ന വിഷമങ്ങളെല്ലാം മാറി ഇപ്പോള്‍ എല്ലാം ആസ്വദിക്കാന്‍ കഴിയുന്നതിനെ കുറിച്ച് പേളി പറയുന്നത്.

  കുഞ്ഞ് ഇപ്പോള്‍ തുള്ളിച്ചാടുന്ന സമയമാണ്. ഞാന്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞ് തുള്ളുന്നത് ശരിക്കും അറിയാന്‍ സാധിക്കുന്നുണ്ട്. എനിക്ക് തണുക്കുമ്പോള്‍, അല്ലെങ്കില്‍ കുഞ്ഞിന് വിശക്കുന്നുണ്ടെങ്കില്‍ ഉള്ളില്‍ നിന്നും അനങ്ങും. ഒരു ദിവസം ഞാന്‍ വൈകിയാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ അന്നേരം വയറിനുള്ളില്‍ നിന്നും മുന്നറിയിപ്പ് ലഭിക്കും.

  കുഞ്ഞിപ്പോള്‍ ശബ്ദങ്ങള്‍ തിരിച്ചറിയുകയും അതിന് പ്രതികരിക്കാന്‍ തുടങ്ങിയെന്നും പേളി പറയുന്നു. ഭര്‍ത്താവായ ശ്രീനിഷിന്റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. എനിക്ക് അത് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ഗര്‍ഭ കാലത്തിന്റെ ആദ്യ മൂന്ന് മാസം വളരെയധികം ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ താനിത് വളരെയധികം ആസ്വദിക്കുകയാണെന്നും പേളി പറയുന്നു.

  തുടക്കത്തില്‍ ഞാന്‍ എന്തെങ്കിലും കഴിച്ചാല്‍ അന്നേരം തന്നെ അത് മുകളിലേക്ക് കയറി വരും. മാത്രമല്ല ഒന്നും കഴിക്കാന്‍ താല്‍പര്യവും ഇല്ലായിരുന്നു. എരിവുള്ളതൊന്നും തിന്നാന്‍ തോന്നാത്തത് കൊണ്ട് ഫ്രഷ് ജ്യൂസ് മാത്രമായിരുന്നു അന്നേരം കഴിച്ചിരുന്നത്. വീട്ടില്‍ തക്കാളി ഉണ്ടെങ്കില്‍ അതുകൊണ്ട് ജ്യൂസ് ഉണ്ടാക്കും. സംഭാരം എനിക്കിഷ്ടമാണ്. പച്ച മുളക് ഇല്ലാതെ അതും കുക്കുംബറുമായിരുന്നു ആദ്യ നാളുകളിലെ എന്റെ പ്രധാന ഭക്ഷണം.

  ഇപ്പോള്‍ ശാരീരികമായി ആക്ടീവ് ആയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്യും. വീടിനുള്ളില്‍ കൂടി തന്നെ നടക്കും. ഇനി വ്യായാമം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഒരു ദിവസം സൂര്യാസ്തമയത്തിന് ശേഷം അരമണിക്കൂറെങ്കിലും നടക്കും. എപ്പോഴും എനിക്കൊപ്പം ഒരു ടൈമര്‍ ഉണ്ടായിരിക്കും. ഞാന്‍ കൊച്ചിയിലെ ഫ്‌ളാറ്റിലാണെങ്കില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലൂടെ നടക്കും. അഥവ ഞാന്‍ ആലുവയിലുള്ള മാതാപിതാക്കളുടെ വീട്ടിലാണെങ്കില്‍ മുറ്റത്തൂടിയായിരിക്കും നടക്കുകയെന്നും പേളി പറയുന്നു.

  സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam

  ശ്രീനി പത്ത് ദിവസത്തെ ഷൂട്ടിങ്ങിന് പോയി കഴിയുമ്പോള്‍ എനിക്ക് വേണ്ടി കുറച്ച് സമയം ഞാന്‍ കണ്ടെത്തുകയാണ്. വീട്ടിലെ എല്ലാ ജോലികളും ഞാന്‍ തന്നെ ചെയ്യും. ആ സമയത്ത് കുറച്ച് കൂടി എനര്‍ജറ്റികാണെന്ന് തോന്നും. പാചകം ചെയ്തും ഡാന്‍സ് കളിച്ചുമൊക്കെ കൂടുതല്‍ ആക്ടീവ് ആയിരിക്കും. ഇനി മടുപ്പ് തോന്നുകയാണെങ്കില്‍ വീട്ടിലേക്ക് പോകും. ഡ്രൈവ് ചെയ്യുന്നതില്‍ വലിയ പ്രശ്‌നമൊന്നുമില്ല. ഇനിയിപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ അനിയത്തിയോ കൂട്ടുകാരോ ആരെങ്കിലുമൊക്കെ ഒപ്പം താമസിക്കാന്‍ വരുമെന്ും പേളി പറയുന്നു.

  English summary
  Seven Months Pregnant Pearle Maaney Revealed Her Baby Is On Jumping Mode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X