വേദനയില്‍ ആശ്വസിപ്പിച്ച് വഴിവിട്ട ബന്ധമായി! ഫിലിപ്പും ഭാര്യയും പിണങ്ങാനുള്ള കാരണം? കൂട്ടുകാരിയുടെ വാക്കുകള്‍
ഫിലിപ്പ് മമ്പാടിനെക്കുറിച്ച് യൂട്യൂബേഴ്‌സെല്ലാം സംസാരിച്ചിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള വീഡിയോകളും വീണ്ടും വൈറലായിരുന്നു. ഡോളി വിവാഹമോചിതയായെന്നും, ഇപ്പോള്‍ ലിവിംഗ് റ്റുഗദറിലാണെന്നുമുള്ള വെളിപ്പെടുത്തലുകളും ചര്‍ച്ചയായിരുന്നു. മക്കളെ ഓര്‍ത്താണ് ഡോളി ഫിലിപ്പിന് വേണ്ടി ഇറങ്ങിയത്. ഇപ്പോഴും ഒരുമിച്ചാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലായില്ല. ആരോ പറയിപ്പിച്ചത് പോലെയാണ് തോന്നുന്നതെന്നായിരുന്നു പങ്കാളി പറഞ്ഞത്.
ഡോളിയെ വളരെ മോശമായി ചിത്രീകരിച്ചുള്ള ചില വീഡിയോകളും വന്നിരുന്നു. ഒരുപാട് സ്‌റ്റോറികള്‍ വരുന്നുണ്ട്. വാസ്തവം എന്താണെന്നുള്ളത് കൗതുകമാണ്. നേരത്തെ ഗോപിനാഥ് മുതുകാടിനെയും ഇതുപോലെ കുടുക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. അന്ന് ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പുതിയ വ്‌ളോഗിലൂടെയായിരുന്നു ഷഫീന ബീവി ഡോളിയെക്കുറിച്ച് സംസാരിച്ചത്. ഫിലിപ്പും ഡോളിയും പിരിഞ്ഞതിനെക്കുറിച്ച് നേരത്തെ ഒരു സ്ത്രീ ചാനല്‍ പരിപാടിയില്‍ പറയുന്നത് കേട്ടിരുന്നു. അതിന്റെ കാരണം അവരായത് കൊണ്ട് അതിലെ സങ്കടവും അവര്‍ പറയുന്നുണ്ട്. ഫിലിപ്പിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

വീഡിയോ ആയി എനിക്ക് അതിവിടെ കാണിക്കാന്‍ പറ്റില്ല. ഫെയ്‌സ് റിവീല്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് വോയ്‌സ് കേള്‍പ്പിക്കുകയായിരുന്നു ഷഫീന. നിഴല്‍ പോലെയല്ലെങ്കിലും കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഒരാളുണ്ട്. ഒരു സുഹൃത്താണ്. പക്ഷേ, ആ സുഹൃത്ബന്ധത്തില്‍ തന്നെ വേദനിപ്പിക്കുന്ന കുറേ കാര്യങ്ങളുമുണ്ട്. പ്രണയമാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. വളരെ ആത്മാര്‍ത്ഥമായിട്ടുള്ള, സത്യസന്ധമായിട്ടുള്ള സൗഹൃദമാണ്. ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള ആളാണ്. പോലീസുകാരനും, മോട്ടിവേഷന്‍ സ്പീക്കറും, സാമൂഹ്യപ്രവര്‍ത്തകനുമൊക്കെയാണ്.
ഡിപ്രഷനിലായിരുന്ന സമയത്ത് എന്നോട് സംസാരിച്ചതും, മുന്നോട്ട് പോവാനുള്ള പ്രചോദനവുമൊക്കെ തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അടുത്ത കൂട്ടുകാരിയാണ്. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഏതോ ഒരു നിമിഷത്തിലാണ് അവര്‍ക്ക് ഞങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണ വന്നത്. അവര്‍ തമ്മില്‍ വഴക്കായി, ഞാനുമായും വഴക്കായി. ഞാനും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അറിയുന്നൊരാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ വല്ലാത്തൊരു വേദനയുണ്ടാക്കി. ഇപ്പോഴും അവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊക്കെയുണ്ട്. ഇതിലൂടെ ഇനി അവര്‍ പ്രശ്‌നങ്ങളൊക്കെ മാറ്റട്ടെ എന്നൊക്കെ പറയുന്നുണ്ട്. മാറിയോ എന്നതൊക്കെ ഇപ്പോഴും ചോദ്യമാണ്.
അവരുടെ ബന്ധം വഷളായിട്ടുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ തന്നെയാണ്. അയാള്‍ക്ക് അത്യാവശ്യം കാര്യങ്ങള്‍ നടന്ന് പോവാനാണ് മോട്ടിവേഷന്‍. ഇനിയും പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളുമുണ്ട്. ആ കുട്ടികളെയൊക്കെ ബാധിക്കുന്നത് കൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. ഡോളിയെ മോശപ്പെടുത്തി ഇനിയാരും ഇറങ്ങരുത്. നല്ലൊരു മനസുള്ളവരാണ് അവര്‍. താന്‍മൂലം അയാള്‍ക്ക് രക്ഷ കിട്ടും എന്നാണെങ്കില്‍ അത് നടക്കട്ടെ എന്ന് കരുതിയാണ് അവര്‍ വന്നത്. വക്കീല്‍ പറഞ്ഞത് കൊണ്ടാണ് അവര്‍ വന്നതുപോലും.
പ്രശ്‌നങ്ങളിലായിരുന്നപ്പോഴും, പൊതുസമൂഹത്തില്‍ അയാളെ താറടിക്കാതെയിരുന്നു അവര്‍. അയാളെക്കുറിച്ചുള്ള സത്യങ്ങള്‍ അവര്‍ക്ക് പൊതുസമൂഹത്തിന് മുന്നില്‍ പറയാമായിരുന്നു. അക്കാരത്തില്‍ എനിക്ക് അവരോട് വിയോജിപ്പുണ്ട്. ഡോളിയൊരു മോശം സ്ത്രീയായി എനിക്ക് തോന്നുന്നില്ല. മാത്രമല്ല സോഷ്യല്‍മീഡിയയില്‍ ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിയെ ഇട്ട് കൊടുത്താലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. അവരെ അങ്ങനെ ഇട്ട് കൊടുക്കാനായി തോന്നിയില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇതൊക്കെ സംസാരിക്കുന്നത്. അല്ലാതെ എനിക്ക് വേറെയൊരു കാര്യവുമില്ലെന്നും ഷഫീന വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications











