കുഞ്ഞ് പോയതിന് കാരണം അമ്മയോ! മക്കളോട് മത്സരിക്കുന്ന അമ്മ! ഫീലിംഗ്‌സ് വിറ്റ് പൈസ ഉണ്ടാക്കട്ടെ
ഉപ്പും മുളകും ലൈറ്റ് കുടുംബം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അച്ഛനും അമ്മയും പൊന്നുവും, കുഞ്ഞനും വ്‌ളോഗിലൂടെയായി പങ്കിടുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. മക്കള്‍ രണ്ടുപേരുടെയും ഒളിച്ചോട്ട വിവാഹമായിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മക്കളയും മരുമക്കളെയും അച്ഛനും അമ്മയും സ്വീകരിച്ചിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പൊന്നു മേക്കപ്പ് ആര്‍ടിസ്റ്റാണ്. ഷെബിനും സ്വന്തമായ രീതിയില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. വീട് വെക്കാനായി സ്ഥലവും മേടിച്ചിരുന്നു ഇവര്‍. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സഫലീകരിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിലായിരുന്നു ഇവരെ തേടിയൊരു സന്തോഷവാര്‍ത്ത എത്തിയത്. പ്ലാന്‍ ചെയ്തതെങ്കിലും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. മകള്‍ ഇടയ്ക്കിടയ്ക്ക് ബേബിയുടെ കാര്യം പറയുന്നുണ്ടായിരുന്നു. ആ ആഗ്രഹം ദൈവം കേട്ടതാവാം എന്നായിരുന്നു പൊന്നു പറഞ്ഞത്.
ക്ഷീണവും, തളര്‍ച്ചയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വര്‍ക്കിന് പോവുന്നുണ്ടായിരുന്നു പൊന്നു. ഭയങ്കരമായൊരു വയറുവേദന വന്നതോടെയായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചെറിയ രീതിയില്‍ ബ്ലീഡിംഗുമുണ്ടായിരുന്നു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ഹാര്‍ട്ട് ബീറ്റുണ്ടായിരുന്നില്ല. ആദ്യത്തെ സ്‌കാനിംഗിലെ അതേ വളര്‍ച്ചയായിരുന്നു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല. കുഞ്ഞ് അബോര്‍ഷനായെന്ന് പറഞ്ഞും പൊന്നു എത്തിയിരുന്നു. ആകെ തകര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍. കമ്മിറ്റ്‌മെന്റുള്ളത് കൊണ്ട് വീഡിയോകളൊക്കെ ചെയ്യും. കൊളാബും പ്രമോഷനുമൊക്കെ ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. സങ്കട വാര്‍ത്ത പൊന്നു പങ്കുവെച്ചതോടെ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അമ്മയാണ് പ്രശ്‌നക്കാരി എന്ന തരത്തിലാണ് ചിലരൊക്കെ പറയുന്നത്. പൊന്നുവിന് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തൂടേ, അവര്‍ പുറത്ത് നിന്ന് വാങ്ങിയല്ലോ കഴിച്ചിരുന്നത് എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.

കുണുക്കനും, കുണുക്കിയുമുള്ളത് കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഫുഡുണ്ടാക്കുന്നത്. അവരെ കഴിപ്പിക്കും. ഞങ്ങള്‍ക്ക് കഴിക്കാനുള്ള സമയമൊന്നും കിട്ടാറില്ല. ഇവിടെ കൃത്യമായിട്ട് ഫുഡുണ്ടാക്കാറുമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അമ്മയേയും മക്കളേയും കുറിച്ചും, ഇവരുടെ വീഡിയോകളെക്കുറിച്ചും യൂട്യൂബേഴ്‌സ് റിയാക്ഷന്‍ വീഡിയോ ചെയ്തിരുന്നു. ഫാമിലി വ്‌ളോഗ് എന്ന നിലയില്‍ അവിടെ കുറച്ചെങ്കിലും നല്ല മെസേജ് കൊടുക്കുന്നത് പൊന്നൂസാണെന്ന് ഷഫീന ബീവി പറയുന്നു. സ്വയം പര്യാപ്തയാണ് അവള്‍. ജോലി ചെയ്യുന്നുണ്ട്. അവന്‍ കൊടുക്കുന്ന ഫ്രീഡം കൃത്യമായിട്ട് കാണിക്കുന്നുമുണ്ട്.
അമ്മയ്ക്കറിയില്ല പല കാര്യങ്ങളും എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന്. അവിടെ വേദന, അസുഖം എന്നും പറയുന്നത് ഇങ്ങനെയാണ്. അത്യാവശ്യം വ്യൂ കിട്ടാനാണെന്ന് തോന്നുന്നു. വിദേശത്തുള്ളവരൊക്കെയാണ് ഫാമിലി വ്‌ളോഗുകള്‍ കൂടുതല്‍ കാണുന്നത്. നാട് വല്ലാതെ മിസ് ചെയ്യുമ്പോളാണ് ഇതൊക്കെ കാണുന്നത്. അതൊന്നും ഈ പുള്ളിക്കാരിക്ക് അറിയില്ല. പ്രശ്‌നങ്ങളെക്കുറിച്ച് പറയലാണ് പ്രധാന പരിപാടി. മക്കള്‍ ഒരുമിച്ച് പ്രഗ്നന്റായതിന്റെ വീഡിയോ അവര്‍ തന്നെ ചെയ്തിരുന്നു. അമ്മയെപ്പോലും ഇപ്പോള്‍ വിളിക്കാറില്ലെന്ന് പൊന്നു പറയുന്നുണ്ടായിരുന്നു. അത് പൊന്നു ഇട്ട് കൊടുത്തതാണ്. തനിക്ക് തീരെ വയ്യെന്നും ഇളയ മക്കളെ ഓര്‍ത്താണ് ജീവിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. ജീവിക്കേണ്ട എന്ന് തോന്നാനും മാത്രം എന്താണ് പ്രശ്‌നം ഇവര്‍ക്കെന്നായിരുന്നു ഷഫീന ചോദിച്ചത്.
അമ്മയേയും അച്ഛനേയും വിമര്‍ശിച്ചുള്ള കമന്റുകളും ഷെഫീന വീഡിയോയില്‍ കാണിച്ചിരുന്നു. എവിടെയും അംഗീകരിക്കപ്പെടാത്തവരാണ് ഞങ്ങള്‍. പ്രമോഷനൊന്നും അങ്ങനെ വരുന്നില്ല. അതും പേയ്‌മെന്റൊന്നും കിട്ടുന്ന വര്‍ക്കൊന്നുമല്ല. എല്ലാവരും മക്കളെയാണ് പ്രമോട്ട് ചെയ്യുന്നത്. അറുപത് വയസുള്ളവരൊക്കെ യൂട്യൂബില്‍ ആക്ടീവായിട്ടുണ്ട്. നല്ല വ്യൂസും വരുമാനവും മേടിക്കുന്നവരുമുണ്ട്. ഇവര്‍ക്ക് നല്ല രീതിയില്‍ ഫാമിലി വ്‌ളോഗ് ചെയ്യാമായിരുന്നു. മക്കളെ പഠിപ്പിച്ച് നല്ലൊരു നിലയിലേക്ക് എത്തിക്കാന്‍ പോലും അവര്‍ ശ്രമിച്ചില്ല. ആ അമ്മയുടെ ഒരു ആറ്റിറ്റിയൂഡും താല്‍പര്യമില്ല. ഒരമ്മ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അവര്‍ രണ്ടാമത്തെ മകളോട് ചെയ്തത്. അമ്മായിഅമ്മയെക്കുറിച്ച് അവള്‍ മോശം പറഞ്ഞെന്ന് പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് പറഞ്ഞു. അവരുടെ ബന്ധം തന്നെ തകര്‍ന്നുപോവുമായിരുന്നു.


Click it and Unblock the Notifications