സാന്ത്വനത്തിലെ ശിവന്‍ ജീവിതത്തില്‍ എങ്ങനെ? ഷഫ്‌നയുടെ മറുപടി വൈറല്‍

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി ഷഫ്‌ന. ബാലതാരമായി സിനിമയില്‍ എത്തിയ താരം തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിരുന്നു. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് ഷഫ്‌ന മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷഫ്‌നയ്‌ക്കൊപ്പം ഭര്‍ത്താവ് സജിനും ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ടതാരമാണ്. എഷ്യാനെറ്റിലെ സാന്ത്വനം സീരിയലിലൂടെയാണ് നടന്‍ ജനപ്രിയ താരമായത്. സാന്ത്വനത്തില്‍ ശിവന്‍ എന്ന സജിന്‌റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

പരമ്പരയിലെ ശിവാഞ്ജലി ജോഡി ഇപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്. നടി ഗോപിക അനിലാണ് ശിവന്റെ അഞ്ജലിയായി എത്തുന്നത്. ഇവരുടെ സാന്നിദ്ധ്യം ആണ് സാന്ത്വനത്തിലെ മിക്ക എപ്പിസോഡുകളിലും ശ്രദ്ധേയമാകാറുളളത്. അതേസമയം സജിനെ കുറിച്ച് പുതിയ ലൈവ് വീഡിയോയില്‍ ഷഫ്‌ന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഭര്‍ത്താവിനെ കുറിച്ചുളള

ഭര്‍ത്താവിനെ കുറിച്ചുളള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഷഫ്‌ന കഴിഞ്ഞ ദിവസം ലൈവിലെത്തിയത്. ചേട്ടനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാന്‍ ശരിക്കും ഇമോഷണലാവുമെന്ന് നടി പറയുന്നു. കാരണം ഒരുപാട് കാത്തിരുന്ന ശേഷം കിട്ടിയ ഒരു ക്യാരക്ടറാണ്. അതിന്‌റെ തന്നെ എല്ലാ സന്തോഷവും എല്ലാം ഉണ്ട്.

ഭയങ്കര ഇമോഷണലാവും

ഭയങ്കര ഇമോഷണലാവും ഞാന്‍ സ്‌ക്രീനില്‍ കാണുമ്പോള്‍, എന്ത് സീനാണെങ്കിലും. ഞാന്‍ ഒരുപാട് ഹാപ്പിയാണ്. നന്നായിട്ടുണ്ട് ചെയ്യുന്നുണ്ട് പുളളി. അഞ്ജലിയായി എത്തുന്ന ഗോപിക തന്‌റെ അടുത്ത സുഹൃത്താണെന്നും ഷഫ്‌ന പറഞ്ഞു. ഇപ്പോള്‍ ഹൈദരാബാദിലാണെന്നും ഷൂട്ടിന് ശേഷമാണ് ലൈവില്‍ എത്തിയതെന്നും ഷഫ്ന പറഞ്ഞു.

സജിന്‍ ചേട്ടനും ശിവനും തമ്മിലുളള സാമ്യത്തെ

സജിന്‍ ചേട്ടനും ശിവനും തമ്മിലുളള സാമ്യത്തെ കുറിച്ച് ചോദിചപ്പോള്‍ പാവമാണെന്ന് ആണ് നടിയുടെ മറുപടി. കാണുമ്പോള്‍ ചെറിയ ജാഡയാണ്, കലിപ്പാണ് എന്നൊക്കെ തോന്നും. എന്നാല്‍ ആള് പാവമാണ്. അതുപോലെ നല്ല കലിപ്പുമാണ്. അങ്ങനെ കുറച്ച് സാമ്യങ്ങളുണ്ട്. ഷഫ്ന പറഞ്ഞു. ഭാവന എന്റെ അടുത്ത സുഹൃത്താണെന്നും നടി പറയുന്നു.

പെട്ടെന്ന് അപ്രതീക്ഷിതമായി

പെട്ടെന്ന് അപ്രതീക്ഷിതമായി ഉണ്ടായ ഒരു സൗഹൃദമാണ് ഭാവനയുമായി. ഞാന്‍ കല്യാണം കഴിഞ്ഞ ഉടന്‍ തൃശ്ശൂര്‍ വന്നപ്പോ എന്റെ സുഹൃത്തുക്കളെല്ലാം നാട്ടിലാണ്. തൃശ്ശൂര്‍ എനിക്ക് ആരും ഫ്രണ്ട്‌സായിട്ട് ഇല്ലായിരുന്നു. അപ്പോ മൃദുലയെ എനിക്ക് മുന്‍പ് അറിയാമായിരുന്നു. അപ്പോ മൃദു വഴി ഞാന്‍ ഭാവനയെ പരിചയപ്പെട്ടു. അങ്ങനെ ഞങ്ങള് സംസാരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാമുളള ഗ്രുപ്പ് വന്നു. പിന്നീട് കുറെ തവണ ഭാവനയെ നേരില്‍കണ്ടു. തൃശ്ശൂര് തന്നെയാണ് ഭാവിയുടെ വീട്. അപ്പോ അവിടെ പോവും,.കാണും. അപ്പോ ആന്റിയൊക്കെയായിട്ട് നല്ല ക്ലോസാണ്. അങ്ങനെ അങ്ങനെ ആ ഫ്രണ്ട്ഷിപ്പ് വളര്‍ന്നു, അഭിമുഖത്തില്‍ ഷഫ്‌ന പറഞ്ഞു

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: shafna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X