»   » സിനിമ സ്‌റ്റൈലില്‍ തന്നെ പറ്റിച്ച ചാനല്‍ അവതാരകനെ തല്ലി ദേഷ്യം തീര്‍ത്ത് ഷാരുഖ് ഖാന്‍!

സിനിമ സ്‌റ്റൈലില്‍ തന്നെ പറ്റിച്ച ചാനല്‍ അവതാരകനെ തല്ലി ദേഷ്യം തീര്‍ത്ത് ഷാരുഖ് ഖാന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഗുലുമാലില്‍ പെടുത്തുന്ന പല പരിപാടികളും ഉണ്ടാവാറുണ്ടെങ്കിലും കിങ്ങ് ഖാന്‍ ഷാരുഖ് ഖാന് ഈജിപ്തില്‍ നിന്നും കിട്ടിയത് മുട്ടന്‍ പണിയായിരുന്നു. താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായതോടെ അവതാരകനോട് കയര്‍ത്ത് സംസാരിച്ചും അടി കൂടി കൊണ്ടുമാണ് ഷാരുഖ് പ്രതികരിച്ചത്.

ബാഹുബലിക്ക് വേണ്ടി പ്രഭാസ് ഡയറ്റ് ചെയ്തത് ബിരിയാണി കഴിച്ചു കൊണ്ട്!ഒന്നും രണ്ടുമല്ല പതിനഞ്ച് ബിരിയാണി

ഈജിപ്തിലെ പ്രശസ്തമായ 'റമീസ് അണ്ടര്‍ ഗ്രൗണ്ട്' എന്ന പരിപാടിയാണ് ഷാരുഖിനെ ചൊടിപ്പിച്ചത്. പ്രശസ്താരെ പറ്റിക്കുന്ന പരിപാടിയാണിത്. മുമ്പും പലരെയും പരിപാടിയിലുടെ പറ്റിച്ചിട്ടുണ്ടെങ്കിലും ഷാരുഖ് ഖാനാണ് ശരിക്കും ദേഷ്യം വന്നത്.

ഷാരുഖിന്റെ വാഹനം മണ്ണില്‍ താഴ്ന്ന് പോവുന്നു

മരുഭൂമിയുടെ ഷാരുഖും സംഘവും യാത്ര ചെയ്യുകയായിരുന്ന വാഹനം പെട്ടെന്ന് മണ്ണില്‍ താഴ്ന്ന് പോവുകയായിരുന്നു. ബാക്കി എല്ലാം ഒരു സിനിമ മോഡലിലായിരുന്നു നടന്നത്.

ഭീകരജീവിയായി അവതാരകന്‍

മണ്ണിനടിയില്‍ താഴ്ന്ന് പോയ ഷാരുഖിന്റെ അടുത്തേക്ക് ഒരു ഭീകരജീവി വരുന്നു. കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഷാരുഖ് അപ്പോഴും. അതിനാല്‍ അവിടെ ഷാരുഖ് പതറിയിരുന്നില്ല.

മുഖം മൂടി മാറ്റി അവതാരകന്‍

പെട്ടെന്നാണ് മുഖം മൂടി മാറ്റിയ അവതാരകന്‍ ഇത് ഞങ്ങളുടെ ഷോ ആയിരുന്നെന്ന് പറയുന്നത്. ഇതോടെ ഷാരുഖിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ട് അവതാരകനോട് പൊട്ടിത്തെറിക്കുകയായിരുന്നു.

അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു

ക്ഷുഭിതനായ ഷാരുഖിനെ അനുനയിപ്പിക്കാനായി അവതാരകന്‍ പല കാര്യങ്ങളും പറഞ്ഞ് നോക്കി. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെന്നും നിങ്ങള്‍ എന്റെ ഹീറോ ആണെന്നു പറയുന്നുണ്ടെങ്കിലും ഖാന് ദേഷ്യം അടക്കാന്‍ കഴിഞ്ഞിരുന്നില്ല.

അവതാരകനെ തല്ലാനൊരുങ്ങി ഷാരുഖ്

തന്നെ അനുനയിപ്പിക്കാന്‍ പുറകെ കൂടിയ അവതാരകനോടുള്ള ദേഷ്യം സഹിക്കാന്‍ കഴിയാതെ അദ്ദേഹത്തെ തല്ലാന്‍ തുടങ്ങിയ താരം പിന്നീട് ക്ഷമിക്കുകയായിരുന്നു. ഒടുവില്‍ കാര്യങ്ങള്‍ മനസിലാക്കിയ താരം അവതരകനൊപ്പമുള്ള മറ്റൊരു വീഡിയോയിലുടെ പ്രതീക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

English summary
Shah Rukh Khan loses his cool on TV show; drags host by leg, almost beats him up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X