ഞാനൊരു തെറ്റും ചെയ്തിട്ടില്ല! പിന്നെന്തിന് ഒളിച്ചിരിക്കണം! നാടുവിട്ടോ എന്ന ചോദ്യത്തിന് മാസ് റിപ്ലേയുമായി ശൈത്യ

ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു ശൈത്യ സന്തോഷിന് കട്ടപ്പയെന്ന വിൡപ്പേര് വന്നത്. ഷോ കഴിഞ്ഞ് നാളുകള്‍ കുറച്ചായെങ്കിലും ഇന്നും അതേ പേരാണ് പലരും വിളിക്കുന്നത്. ഷോയില്‍ നിന്നും പുറത്തുവന്നതിന് ശേഷമായി കുടുംബസമേതമായി വാരണാസിയിലേക്ക് പോവുകയായിരുന്നു ശൈത്യ. റിയാലിറ്റി ഷോയിലും സിനിമയിലുമായി ശൈത്യയുടെ അമ്മ ഷീനയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഷോയിലേക്ക് അതിഥിയായി അച്ഛനും എത്തിയിരുന്നു. അച്ഛനും അമ്മയുമാണ് തന്റെ ലോകം എന്ന് ശൈത്യ പറഞ്ഞിരുന്നു. അച്ഛനുമായാണ് കൂടുതല്‍ അടുപ്പം. എല്ലാ കാര്യങ്ങളും പറയുന്നത് അച്ഛനോടാണ്. ഫ്രണ്ട്‌സിനെപ്പോലെയാണ് ഞങ്ങള്‍. അമ്മ കുറേക്കൂടി ഇമോഷണലാണ്. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ വഴക്കിടാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുടുംബസമേതമുള്ള വാരണാസി യാത്രയിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറേനാളത്തെ ആഗ്രഹമായിരുന്നു ഇവിടേക്ക് വരണം. ശൈത്യ നാടുവിട്ടോ, ഒളിച്ചിരിക്കുകയാണോ, തപസിരിക്കുകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കണ്ടിരുന്നു. ഞാനൊരു കുറ്റവും തെറ്റും ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ എനിക്ക് ഒളിച്ചിരിക്കേണ്ട ആവശ്യവുമില്ല.

Shaitya Santhosh first trip after bigg boss
Photo Credit: Shaitya Santhosh / Facebook

യാത്രകള്‍ എനിക്കൊരുപാടിഷ്ടമുള്ള കാര്യമാണ്. എന്നെ അറിയാവുന്നവര്‍ക്ക് അതറിയാം. ക്ഷേത്രങ്ങളിലേക്കാണ് മിക്കപ്പോഴും പോവാറുള്ളത്. നോര്‍ത്തിന്ത്യന്‍ ഫുഡൊക്കെ എനിക്കിഷ്ടമാണ്. ഇവിടെ എത്തിയപ്പോള്‍ വേറെയൊരു വൈബാണ്. വന്ന് കഴിഞ്ഞാല്‍ ഇവിടെ നിന്നും തിരികെ പോവാന്‍ തോന്നുന്നില്ലെന്ന് കുറേപേര്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്. ഒത്തിരി നാളായി ആഗ്രഹിച്ച കാര്യമാണ്. ഇപ്പോഴാണ് ദൈവം അത് സാധിപ്പിച്ച് തന്നതെന്നായിരുന്നു ഷീന സന്തോഷ് പറഞ്ഞത്.

കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും അണ്‍ഫോളോ ചെയ്തതെന്താണ്. നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയുക. എവിടെ പോയാലും കട്ടപ്പ എന്ന വിളിയില്‍ മാറ്റമില്ലല്ലോ തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്. തുടക്കത്തില്‍ അനുമോളുമായി സൗഹൃദത്തിലായിരുന്നു ശൈത്യ. രണ്ടാംവരവില്‍ അനുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവാദമായി മാറിയത്. ശൈത്യയില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നായിരുന്നു അനുമോളും പറഞ്ഞത്.

അനു വിജയി ആയത് ശൈത്യയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ ആ മുഖത്ത് യാതൊരു സന്തോഷവും ഇല്ലായിരുന്നു എന്നായിരുന്നു വിമര്‍ശനം. ശൈത്യയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു അനു. നല്ല അനുഭവങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. വഴക്കും, വാശിയുമൊക്കെ ഗെയിമിന്റെ ഭാഗമായിരുന്നു. നിലനില്‍പ്പിന് വേണ്ടിയാണ് ഓരോരുത്തരും ഓരോന്ന് കാണിച്ച് കൂട്ടിയത്. അതൊന്നും ഇനി പറയുന്നതില്‍ കാര്യമില്ലെന്നും അനു വ്യക്തമാക്കിയിരുന്നു.

കോമഡി പരിപാടികളിലൂടെയായിരുന്നു ശൈത്യ മിനിസ്‌ക്രീനില്‍ സജീവമായത്. കുട്ടിക്കാലത്ത് തന്നെ കലാമേഖലയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മകളെ കലാകാരിയാക്കണമെന്നായിരുന്നു അച്ഛനും അമ്മയും ആഗ്രഹിച്ചത്. ഡാന്‍സുകാരിയാവണമെന്നാഗ്രഹിച്ച അമ്മ മകളിലൂടെ ആ സ്വപ്‌നം സഫലീകരിക്കുകയായിരുന്നു. അമ്മയുടെ മനസും ആഗ്രഹവും മനസിലാക്കിയ മകളാവട്ടെ, അമ്മയ്ക്കും അങ്ങനെയൊരു അവസരം നല്‍കുകയായിരുന്നു. റിയാലിറ്റി ഷോയില്‍ അമ്മയും മകളും ഒന്നിച്ചായിരുന്നു മത്സരിച്ചത്. ഒന്നിച്ച് ഡാന്‍സ് ചെയ്തും ഇരുവരും കൈയ്യടി നേടിയിരുന്നു. ഷോയില്‍ മുന്‍നിരയിലെത്തിയതിന്റെ പുരസ്‌കാരം ഇരുവരും നിരസിക്കുകയായിരുന്നു. വിധിനിര്‍ണ്ണയത്തിലെ അസംതൃപ്തി കാരണമാണ് ഇങ്ങനെയൊരു തീരുമാനം എന്നായിരുന്നു ഇരുവരും പറഞ്ഞത്. സമ്മാനം നിരസിച്ചതോടെ ഇവര്‍ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസില്‍ വന്നപ്പോള്‍ ശൈത്യയുടെയും അമ്മയുടെയും അന്നത്തെ വീഡിയോ വീണ്ടും ചര്‍ച്ചയായിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X