twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദ്രോണ പുറത്തിറങ്ങി രണ്ടാം ദിവസം തന്നെ പരാജയം മനസ്സിലായി, അന്ന് മമ്മൂട്ടി പറഞ്ഞത് മറക്കാന്‍ കഴിയില്ല

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ഷാജി കൈലാസ്. 1989 ൽ പുറത്തിറങ്ങിയ ന്യൂസ് എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപി, രഞ്ജിനി, ബാബു ആന്റണി, ലിസി, ജഗദീഷ്, മധു എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലസ്ഥാനം , ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പിൻകാലത്ത് പിറന്നത്.

    സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ ഹിറ്റ് ചിത്രങ്ങളിൽ ഷാജി കൈലാസ് സിനിമകളും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ തലസ്ഥാനം, ഏകലവ്യൻ, മാഫിയ , കമ്മീഷണർ, തുടങ്ങിയ ചിത്രങ്ങൾ ഇന്നും ചർച്ചാ വിഷയമാണ്. ഇതു പോലെ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും അദ്ദേഹം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

    ഏറ്റവും വലിയ പരാജയം

    വൻ വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും സംവിധായകനെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിത കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രത്തെ കുറിച്ചും അതിൽ നിന്നു കരകയറാൻ മമ്മൂട്ടി നൽകിയ ഊർജ്ജത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ദ്രോണ 2010

    മമ്മൂട്ടിയെ നായകനാക്കി 2010 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദ്രോണ. എകെ സാജന്‍ രചന നിര്‍വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു ദ്രോണ എന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ ചിത്രം പരാജയപ്പെട്ടപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് തനിക്ക് വീണ്ടും സിനിമ ചെയ്യാനുള്ള ഊര്‍ജ്ജം പകര്‍ന്നതെന്നാണ് ഷാജി കൈലാസ് പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

    പരാജയം ഉറപ്പിച്ചു

    ദ്രോണ എന്ന സിനിമ കണ്ടിട്ട് ആർക്കും ഒന്നും മനസ്സിലായില്ല എന്നാണ് എന്നെ വിളിച്ച് പലരും പറഞ്ഞത്. ആ സിനിമ ഇറങ്ങി കഴിഞ്ഞ് രണ്ടാം ദിവസം തന്നെ തനിക്ക് മനസ്സിലായി അത് കയ്യിൽ നിന്ന് പോയി എന്ന്. സിനിമയുടെ പരാജയം ഉറപ്പായെന്നറിഞ്ഞ നിമിഷം ഞാന്‍ ഫോൺ ഓഫ് ചെയ്തു വച്ചു. ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് മമ്മൂക്ക വിളിക്കുന്നു. തെറിവിളിക്കാനാകും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് എനിക്ക് മമ്മൂക്ക നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു.

    മമ്മൂട്ടിയുടെ വാക്ക്

    ഞാനും തോറ്റുപോയിട്ട്‌ തിരിച്ചുവന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോൾ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടൻ തന്നെ പ്രഖ്യാപിക്കാം. നിർമാതാവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്'. ഇതായിരുന്നു മമ്മൂക്ക എന്നോട് വിളിച്ചു പറഞ്ഞത്. ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്ഥിരം ചെയ്ത ആക്ഷൻ സിനിമയിൽനിന്ന് ഒരു പരീക്ഷണത്തിന് മുതിര്‍ന്നതാണ് ദ്രോണ എന്ന ചിത്രം. എന്റെ തന്നെ വീഴ്ചയായിട്ടാണ് ഞാനതിനെ കാണുന്നത്. സിനിമ പരാജയമായിട്ടും മമ്മൂക്ക എന്നെ വിളിച്ചു അടുത്ത സിനിമ ഓഫർ ചെയ്ത് മറക്കാൻ കഴിയാത്ത സംഭവമാണെന്ന് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: shaji kailas mammootty
    English summary
    Shaji kailas About Mammootty Movie Dhrona 2010 flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X