ഒളിച്ചോടേണ്ടായിരുന്നെന്ന് പിറ്റേന്ന് തോന്നി, വിവാഹം കഴിഞ്ഞിട്ടും ഞാൻ തിരിച്ച് വരുമെന്ന് വീട്ടുകാർ: ചാന്ദ്നി
പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളാണ് നടൻ ഷാജുവും ഭാര്യയായ നടി ചാന്ദ്നിയും. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഒരുമിച്ച് ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചാന്ദ്നിയുടെ വീട്ടുകാരുടെ എതിർപ്പ് കാരണം ഒളിച്ചോടിപ്പോയി വിവാഹം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഷാജുവും ചാന്ദനിയും. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ മനസ് തുറന്നത്.
ഒരു ദിവസം ഷൂട്ടിന് പോകുന്ന വഴിക്ക് ഇവളെ എന്റെ വീട്ടിലേക്ക് കയറ്റി. ഇവൾ അറിയാൻ വേണ്ടി. ഇവളുടെ അമ്മയുമുണ്ട്. പ്രണയത്തിലാണെന്ന് അമ്മയ്ക്കറിയില്ല. കോ ആർട്ടിസ്റ്റിന്റെ വീടാണെന്ന് പറഞ്ഞു. എന്റെ സാമ്പത്തിക സ്ഥിതിയൊന്നും നോക്കാതെ എന്റെ കൂടെ ഒരു ദിവസം ഇറങ്ങി വന്നയാളാണ്. അതുവരെ ഓക്കെയാണ്. പിന്നെ എത്ര നാൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്നതാണ്. ഇഷ്ടം കയ്യിൽ കിട്ടിയാൽ കഴിയും. ആറ് മാസം കഴിഞ്ഞാൽ റിയാലിറ്റിയിലേക്ക് നമ്മൾ കടക്കും. അന്ന് തൊട്ട് 25 വർഷം വരെ ഇവൾ ഇഷ്ടം മുന്നോട്ട് കൊണ്ട് പോയത് കൊണ്ടാണ് ഇതുവരെ എത്തി നിൽക്കുന്നതെന്നും ഷാജു പറയുന്നു.

നിങ്ങൾ പിരിഞ്ഞില്ലേ എന്ന് വയസായ അമ്മമാരൊക്കെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാണുമ്പോൾ ചോദിക്കും. സിനിമയിൽ ഇഷ്ടം കാണിക്കും, കുറേക്കഴിയുമ്പോൾ പിരിയും എന്നാണ് അവർ കരുതുന്നത്. എത്ര പേര് ജീവിതത്തിലേക്ക് വന്നാലും ജീവിതമെന്നത് ഒറ്റ ട്രാക്കാണ്. ജീവിതം ജീവിതമായി ജീവിക്കുക. എല്ലാ കാര്യങ്ങളും പെർഫെക്ടായി മുന്നോട്ട് പോകണമെന്നില്ല.
24ാംമത്തെ വയസിലാണ് ഞാൻ കല്യാണം കഴിച്ചത്. അപ്പോൾ അവൾക്ക് 21 വയസാണ്. നന്നായി അടിച്ച് പൊളിച്ച് നടക്കേണ്ട പ്രായമാണെന്നും ഷാജു പറഞ്ഞു. ഒളിച്ചോടി വിവാഹം ചെയ്തതിന്റെ ഓർമകൾ ചാന്ദ്നിയും പങ്കുവെച്ചു. ഒളിച്ചോടിപ്പോയി പിറ്റേ ദിവസം ഒളിച്ചാേടേണ്ടായിരുന്നു എന്ന് തോന്നി. കാരണം ടെൻഷനിച്ചെങ്കിലും പിറ്റേ ദിവസം എല്ലാം ഓക്കെയായെന്നും ചാന്ദ്നി പറഞ്ഞു. അവർ സമ്മതിക്കുമായിരുന്നെങ്കിൽ ഞാൻ 27 വയസിലേ കല്യാണം കഴിക്കുമായിരുന്നുളളൂ.

അവൾക്ക് കരിയറിൽ മുന്നോട്ട് പോകാനുള്ള സമയവും എനിക്ക് മുന്നോട്ട് പോകാനുള്ള സമയവും ബ്ലോക്ക് ചെയ്താണ് വിവാഹം നടന്നതെന്ന് ഷാജുവും പറഞ്ഞു. ഏറ്റവും നല്ല പ്രായത്തിലാണ് വിവാഹമെന്ന് പിന്നെ ഞങ്ങൾക്ക് തോന്നി. മക്കൾ ഞങ്ങളുടെ കൂടെ നിന്നാൽ ഒരുപോലെയാണെന്നും ഷാജു പറഞ്ഞു. ബ്യൂട്ടി പാർലറിലേക്ക് പോകാൻ ഇറങ്ങിയതാണ് അന്ന് ഞാൻ. അപ്പോഴാണ് വന്ന് പിക്ക് ചെയ്യുന്നത്. അന്ന് സാധാരണ ഇടുന്ന രണ്ട് വളയും മറ്റുമേ ഉണ്ടായിരുന്നുള്ളൂ. കയ്യിൽ 300 രൂപയേ ഉണ്ടായിരുന്നുള്ളൂ.
പക്ഷെ എന്തിനാണ് ഒളിച്ചോടിയതെന്ന് തോന്നി. പിറ്റേ ദിവസം എല്ലാവരും എത്തി. ഷാജുവേട്ടന്റെ വീട്ടിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യില്ല എന്നതായിരുന്നു എന്റെ വീട്ടുകാരുടെ എതിർപ്പിന് കാരണം. കല്യാണം കഴിഞ്ഞ ശേഷവും അവർ കരുതിയത് ഒരു മാസം കഴിഞ്ഞാൽ ഞാൻ തിരിച്ച് വരുമെന്നാണെന്നും ചാന്ദ്നി പറഞ്ഞു. ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. അതൊന്നും ബുദ്ധിമുട്ടായല്ല കണ്ടത്. ഞങ്ങൾ ആസ്വദിച്ചാണ് ഓരോ ഘട്ടവും കടന്ന് വന്നതെന്നും ചാന്ദ്നി വ്യക്തമാക്കി.


Click it and Unblock the Notifications











