അന്ന് ഉച്ചയ്ക്ക് സംസാരിച്ചു; നവാസിന്റെ കുറേ നാളത്തെ പെരുമാറ്റത്തെക്കുറിച്ച് രഹ്ന പറഞ്ഞത്: ഷാജുവും ചാന്ദ്നിയും
മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു കലാഭവൻ നവാസിന്റേത്. ഹൃദയാഘാതം കാരണമായിരുന്നു മരണം. നടി രഹ്മനയാണ് നവാസിന്റെ ഭാര്യ. മിമിക്രി വേദികളിലും സിനിമകളിലും തിളങ്ങിയ നവാസിന്റെ വിയോഗം ഇന്നും പലർക്കും ഉൾക്കൊള്ളനാകുന്നില്ല. മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് രഹ്നയും മക്കളും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ കലാഭവൻ നവാസിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ഷാജു ശ്രീധറും ഭാര്യ നടി ചാന്ദ്നിയും. ഇവരുമായി അടുത്ത സൗഹൃദം നവാസിനും കുടുംബത്തിനുമുണ്ടായിരുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
ഇടയ്ക്ക് നവാസ് രഹ്നയെ ഞങ്ങളുടെ വീട്ടിൽ നിർത്തിയിട്ട് ഉദ്ഘാടനത്തിനും മറ്റും പോകും. ഇവളും രഹ്നയും തമ്മിൽ നല്ല അടുപ്പമുണ്ടെന്ന് ഷാജു ശ്രീധർ പറഞ്ഞു. ചാന്ദ്നിയും രഹ്നയെക്കുറിച്ച് സംസാരിച്ചു. അവൾ പൂർണമായും നവാസിക്കയെ ആശ്രയിച്ചാണ് നിന്നത്. പക്ഷെ അവൾ ഇപ്പോൾ പറയുന്നത് നവാസിക്ക ഇതൊക്കെ അറിഞ്ഞത് പോലെയാണ് കുറേക്കാലമായി പെരുമാറിയിരുന്നത് എന്നാണ്. അവളെ ഡ്രെെവിംഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് കൊടുത്തു. കുടുംബ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങനെ തോന്നുന്നെന്നാണ് രഹ്ന പറയുന്നത്. അവളുടെ ലോകം നവാസിക്കയായിരുന്നു.

സമയം സീരിയയിൽ എന്റെ അനിയത്തിയായാണ് അവൾ അഭിനയിച്ചത്. അന്ന് തൊട്ടുള്ള അടുപ്പമാണ്. കല്യാണം കഴിഞ്ഞ ശേഷവും നവാസിക്ക അവളെ എറണാകുളത്ത് എന്റെ വീട്ടിൽ കൊണ്ട് വരും. ഞങ്ങളുടെ വിവാഹ വാർഷികം ഒരേ ദിവസമാണ്. ഈ പ്രാവശ്യം ഞാൻ സ്റ്റാറ്റസൊന്നും ഇട്ടില്ല. അന്ന് വല്ലാതെ അവരെ മിസ് ചെയ്തു. കാരണം പരസ്പരം വിഷ് ചെയ്തിരുന്നവരാണെന്ന് ചാന്ദ്നി പറയുന്നു.

നവാസുമായുള്ള സൗഹൃദത്തിലെ ഓർമകൾ ഷാജു ശ്രീധർ പങ്കുവെക്കുന്നുണ്ട്. നവാസ് കലാഭവനിലും ഞാൻ വേറെ ട്രൂപ്പിലുമായിരുന്നു. ഞാനും കോട്ടയം നസീറും കലാഭവൻ നവാസും കൂടെ 30 വർഷം മുമ്പ് ഷോ ചെയ്യുമായിരുന്നു. അപ്പോൾ ഞങ്ങൾ മൂന്ന് പേരും മതിയായിരുന്നു. അല്ലാതെ കൂടുന്നതും ഞങ്ങൾ മൂന്ന് പേരുമായിരുന്നു. ഞങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ അഡ്മിൻ ഞാനാണ്.
എനിക്കിഷ്ടപ്പെട്ട, ഞാനുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആൾക്കാരുടെ ഗ്രൂപ്പായിരുന്നു. പിന്നെ ആഡ് ചെയ്ത ആൾക്കാരുണ്ട്. ആദ്യം വന്നത് കോട്ടയം നസീർ, നവാസ്, ജാഫർ ഇടുക്കി, ഷാജോൺ, ജോർജേട്ടൻ, കലാഭവൻ റഹ്മാൻ തുടങ്ങിയവരെല്ലാമാണ്. വർഷത്തിലൊരിക്കൽ ഞങ്ങൾ കൂടുമായിരുന്നു. ജീവിതത്തിൽ അത് പോലെ ചിരിക്കാനുള്ള അവസരമായിരുന്നു. നവാസിന്റെ ഒരുപാട് വീഡിയോകൾ എന്റെ കയ്യിലുണ്ട്.
മരണം നടന്ന അന്ന് ഉച്ചയ്ക്ക് ഞങ്ങൾ സംസാരിച്ചു. കുറേ നാൾക്ക് ശേഷം അന്ന് സംസാരിച്ചതാണ്. ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നെന്നും ഷാജു ശ്രീധർ ഓർത്തു.


Click it and Unblock the Notifications











