അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം വരും!മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഷക്കീല

ഗ്ലാമറസ് വേഷത്തിന്റെ പേരിലാണ് പലപ്പോഴും ഷക്കീലയെ വിശേഷിപ്പിക്കാറുള്ളത്. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത, കരിയറിലെ തുടക്കകാലത്താണ് അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്ന് താരം പറയുന്നു. അടുത്തിടെ കോമഡി സ്റ്റാര്‍ പരിപാടിയില്‍ അതിഥിയായി താരമെത്തിയിരുന്നു. പണമില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു തുടക്കത്തില്‍ അലട്ടിയിരുന്നത്. വീട്ടില്‍ നിന്നും മോശം പെരുമാറ്റമുണ്ടാവുകയും വീണ്ടും അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെ ഈ മേഖലയില്‍ത്തന്നെ തുടരുകയായിരുന്നുവെന്ന് താരം പറയുന്നു.

പറഞ്ഞ കഥയ്ക്കും അപ്പുറത്ത് തന്റെ മുഖവും മറ്റൊരു താരത്തിന്റെ ശരീരവും ഉപയോഗിച്ചാണ് പലപ്പോഴും മോശം രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം പറയുന്നു. ജഗദീഷായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാമുംബൈ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. താനായിരുന്നു ഇതേക്കുറിച്ച് ആവശ്യപ്പെട്ട് ഷക്കീലയെ വിളിച്ചതെന്നും സന്തോഷത്തോടെ എത്താമെന്ന് സമ്മതിക്കുകയായിരുന്നു അവരെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അഭിനയിക്കുന്നതിന് മുന്‍പ് അഡ്വാന്‍സ് നല്‍കാമോയെന്ന് അവര്‍ ചോദിച്ചിരുന്നുവെന്നും അത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയ്ക്ക് വേണ്ടിയായിരുന്നു അന്ന് താന്‍ പണത്തിന് ആവശ്യപ്പെട്ടതെന്ന് ഷക്കീല വ്യക്തമാക്കിയിരുന്നു.

Shakeela

മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചായിരുന്നു റിമി ടോമി ചോദിച്ചത്. ഇപ്പോഴും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം വരുമെന്നായിരുന്നു താരം പറഞ്ഞത്. നിര്‍മ്മാതാവില്‍ നിന്നും വല്ല മോശം അനുഭവവും ഉണ്ടായോ എന്നും റിമി ചോദിച്ചിരുന്നു. മണിയന്‍പിള്ള രാജുവിനെ ഉദ്ദേശിച്ചായിരുന്നു ഈ ചോദ്യം. അത്തരത്തിലൊരു സംഭവവും ഇല്ലെന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X