ശാലിനിയുടെ പ്രാണനായിരുന്നു വിഷ്ണു! ആശ്വസിപ്പിക്കാൻ വാക്കില്ല! മരണം മുന്നിൽ കണ്ടപോലെ

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ്. നായകനായ വിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാവുന്നില്ലെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചേയില്ല. കുറച്ചുനാളായി വിഷ്ണുവിനെ കാണാനില്ലായിരുന്നു. ഇതേക്കുറിച്ച് പ്രബിനോട് തന്നെ പ്രേക്ഷകര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായൊരു മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. വിഷ്ണു മരിക്കുന്ന രംഗങ്ങള്‍ കാണിച്ചതിന് പിന്നാലെയായാണ് മൗനം വെടിഞ്ഞ് പ്രബിന്‍ എത്തിയത്. പരമ്പരയ്‌ക്കൊപ്പമുള്ള യാത്ര അവാനിപ്പിച്ചു. ഒരുവര്‍ഷം മുന്നേ തന്നെ ഈ തീരുമാനം അണിയറപ്രവര്‍ത്തകരെ അറിയിച്ചതാണ്. ഇങ്ങനെയായിരിക്കും ആ മാറ്റം എന്നറിയില്ലായിരുന്നു. വിഷ്ണു ഇനിയില്ല എന്നതില്‍ വിഷമം തോന്നുന്നുണ്ട്. പക്ഷ, ഇതല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നായിരുന്നു പ്രബിന്‍ പറഞ്ഞത്.

വിഷ്ണുവിനെ മാത്രമല്ല നായികയായി അഭിനയിക്കുന്ന മെര്‍ഷീനയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. വിഷ്ണുവിന്റെ ഭാര്യയായാണ് മെര്‍ഷീന എത്തിയത്. ഇവരുടെ കോംപിനേഷന്‍ ഗംഭീരമാണെന്നായിരുന്നു ആരാധകരെല്ലാം വിലയിരുത്തിയത്. മകന്‍ മരിച്ചുപോയെന്ന കാര്യം അമ്മയില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ് ശാലിനി. മകനെ കാത്തിരിക്കുന്ന അമ്മയോട് ഞാനെങ്ങനെയാണ് ഈ വാര്‍ത്ത പറയുകയെന്നായിരുന്നു ശാലിനിയുടെ ചോദ്യം. നമുക്ക് കാത്തിരിക്കാം, അവനെന്തായാലും കറങ്ങിത്തിരിഞ്ഞിങ്ങ് പോരുമെന്നും അമ്മ പറയുന്നുണ്ടായിരുന്നു. തികച്ചും ഇമോഷണലായുള്ള രംഗങ്ങളായിരുന്നു ഇത്. വികാരഭരിതമായ രംഗങ്ങളില്‍ മെര്‍ഷീന ജീവിക്കുകയായിരുന്നു. ആ വിഷമം ഞങ്ങളും അനുഭവിക്കുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

Mersheena Neenu latest post
Photo Credit: Mersheena Neenu / Instagram

വിഷ്ണുവിനെ കാണാതായ അന്ന് മുതല്‍ ഇന്ന് വിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ബോധരഹിതയായി വീഴുന്ന ശാലിനി ശരിക്കുമൊരു വിങ്ങലായിരുന്നു. ഓരോ തവണ തെളിവ് കിട്ടുമ്പോഴും ഞാന്‍ വി ക്കില്ല, എന്റെ വിഷ്ണുവേട്ടന്‍ തിരിച്ച് വരും, അന്നെ വിട്ട് പോവില്ല, എന്നും കൂടെയുണ്ടാവുമെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ടെന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിന് അന്ത്യമായപ്പോള്‍ ഗംഭീരമായി തന്നെ നീനു അഭിനയിച്ചു. യുടെ എല്ലാ ഇമോഷനുകളും പ്രേക്ഷകര്‍ക്ക് കൊള്ളുന്ന വിധത്തില്‍ മനോഹരമാക്കാന്‍ നീനുവിന് കഴിഞ്ഞു. ഈ ട്രാക്കിംഗ് അഭിനയിക്കാന്‍ ഒരുപാട് ഡ്യൂറേഷന്‍ കിട്ടിയൊരാള്‍ നീനുവായിരുന്നു. എന്തായാലും ഇനിയങ്ങോട്ട് ഈ പരമ്പര കാണുന്നില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

അഭിനയിക്കാന്‍ പറയുമ്പോള്‍ ജീവിച്ച് കാണിക്കുകയാണോ. എന്ത് പറയണമെന്നറിയില്ല. കരയിപ്പിച്ച് കളഞ്ഞു. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു നിങ്ങള്‍. ചേച്ചിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ നെഞ്ച് വല്ലാതെ പിടയുന്നു. നമ്മുടെ വീട്ടിലെ ആര്‍ക്കോ വന്ന പോലെ. അഭിനയിക്കുകയാണെന്ന് പോലും ഒരു നിമിഷം മറന്നുപോയി. ഈ രംഗം കണ്ടപ്പോള്‍ കരച്ചില്‍ വന്നു. ചേച്ചി കരയുന്നത് കണ്ട് കരഞ്ഞുപോയി. വിഷ്ണു തിരിച്ച് വരുമെന്നായിരുന്നു കരുതിയത്. ഇങ്ങനെയൊരു മരണം പ്രതീക്ഷിച്ചില്ല. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി പരമ്പരയെക്കുറിച്ച് വാചാലരായത്. വിഷ്ണു മരിച്ചതോടെ പരമ്പരയോടുള്ള ഇഷ്ടം പോയി. ഇനി കാണുന്നില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഞാനൊരാള്‍ പോയാലും നിങ്ങള്‍ അവരെ പിന്തുണയ്ക്കണം. ഇതുവരെ നിങ്ങളെ പിടിച്ചിരുത്തുന്ന രംഗങ്ങള്‍ ഒരുക്കിയവര്‍ തന്നെയാണ് ഇനിയും പരമ്പരയെ നയിക്കുന്നതെന്ന് നേരത്തെ പ്രബിന്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X