തട്ടീം മുട്ടീമില്‍ ഇനി വരില്ലേ? ചന്ദനമഴ ടീമിന്‌റെ സീരിയല്‍ വരാന്‍ ആഗ്രഹിക്കുന്നോ? ശാലു കുര്യന്റെ മറുപടി

By Midhun Raj

ചന്ദനമഴയിലെ വില്ലത്തിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ശാലു കുര്യന്‍. ജനപ്രിയ പരമ്പരയിലെ വര്‍ഷ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ചന്ദനമഴയ്ക്ക് പിന്നാലെ തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെ റോളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം ഇടയ്ക്ക് ശാലു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് ആദ്യത്തെ കണ്‍മണി ജീവിതത്തിലെത്തിയ സന്തോഷം പങ്കുവെച്ചും നടി എത്തി.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

തന്‌റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് താരം. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി ശാലു കുര്യന്‍ എത്തിയിരുന്നു. ഈ സമയത്ത് ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി നടി എത്തി. സീത പാര്‍ട്ട് 2 ഉണ്ടെങ്കില്‍ ആദിലക്ഷ്മി ആയി വീണ്ടും അഭിനയിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

ആ ടീമിലെ ആളുകളുമായി കോണ്‍ടാക്റ്റ് ഉണ്ടോ

ആ ടീമിലെ ആളുകളുമായി കോണ്‍ടാക്റ്റ് ഉണ്ടോ എന്നും ആരാധകന്‍ ചോദിച്ചു. ഇതിന് മറുപടിയായി വിളിച്ചാല്‍ ഉറപ്പായും പോകും, അതെ കുറച്ച് പേരൊടെങ്കിലും വല്ലപ്പോഴും വിശേഷങ്ങള്‍ തിരക്കാറുണ്ടെന്ന് ശാലു പറഞ്ഞു. ചന്ദനമഴ ടീം ഒരുമിച്ചുളള ഒരു സീരിയല്‍ വന്നിരുന്നെങ്കില്‍ എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ അതെ ഞാനും ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി.

തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്തു

തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്തു എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ കീഴില്‍ അവര് പറയുന്ന ഡയറ്റും എക്‌സസെസും ഫോളോ ചെയ്യുന്നുണ്ടെന്ന് ശാലു കുറിച്ചു. തടി 58-60 ആക്കുമെന്ന് പറഞ്ഞല്ലോ വല്ല പ്രോഗ്രസും ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ് പക്ഷേ പെട്ടെന്ന് കുറക്കാന്‍ ഉളള ഡയറ്റ് അല്ല ഞാന്‍ എടുത്തിരിക്കുന്നത്.

ഇപ്പോ 67 കിലോ ആയി

ഇപ്പോ 67 കിലോ ആയി. ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോ 77.8 ആയിരുന്നു. ഗര്‍ഭിണി ആവുന്നതിന് മുന്‍പ് 78ല്‍ നിന്നും 70 ആയിരുന്നു തന്‌റെ വെയിറ്റെന്ന് നടി പറഞ്ഞു. തട്ടീ മൂട്ടീമില്‍ ഇനി ചേച്ചി പോവില്ലെ. ഇപ്പോ ഷൂട്ടിംഗ് നടക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി ഒരു ചിരിയോടെ തട്ടീ മൂട്ടീമില്‍ ഞാന്‍ പോവില്ലാന്ന് ആരാ പറഞ്ഞത് എന്ന് നടി ചോദിച്ചു.

Recommended Video

Actress shalu kurian filed complaint on fake Instagram ID | FilmiBeat Malayalam
ഇപ്പോ ഒരു ഷൂട്ടിംഗും ഇല്ലെന്നും ശാലു കുര്യന്‍

ഇപ്പോ ഒരു ഷൂട്ടിംഗും ഇല്ലെന്നും ശാലു കുര്യന്‍ പറഞ്ഞു. നിലവില്‍ സീരിയലുകളാന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ശാലു കുര്യന്‍ അറിയിച്ചു. ഒപ്പം തട്ടീം മുട്ടീം സഹതാരങ്ങളായ സിദ്ധാര്‍ത്ഥ് പ്രഭു, സാഗര്‍ സൂര്യ എന്നിവരെ കുറിച്ചും നടി മറുപടി നല്‍കി. ചോദ്യത്തോരവേളയില്‍ മകന്‌റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X