»   » അയാള്‍ എനിക്ക് മോശമായ സന്ദേശമയയ്ക്കുന്നു, സഹായിക്കണം; പരസ്യമായി പ്രതികരിച്ച് ശാലു കുര്യനും

അയാള്‍ എനിക്ക് മോശമായ സന്ദേശമയയ്ക്കുന്നു, സഹായിക്കണം; പരസ്യമായി പ്രതികരിച്ച് ശാലു കുര്യനും

Written By:
Subscribe to Filmibeat Malayalam

നടിമാര്‍ക്ക് നേരയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇപ്പോഴും ഒരു നിയന്ത്രണവുമില്ല. പരിതി കടന്ന് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ ആക്രമിയ്ക്കുന്ന ഞരമ്പു രോഗികളോട് നടിമാരും പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇത്തരക്കാര്‍ പത്തിമടക്കി എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോഴും ചിലരുടെ ഞരമ്പ് രോഗം മാറയിട്ടില്ല.

55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!

സോഷ്യല്‍ മീഡിയയില്‍ തന്നെ ശല്യം ചെയ്യുന്നയാളെ പരസ്യപ്പെടുത്തി സീരിയല്‍ താരം ശാലു കുര്യനും. ഫേസ്ബുക്കിലൂടെ മോശമായ സന്ദേശമയച്ച ആളുടെ പ്രൊഫൈല്‍ സ്‌കീന്‍പ്രിന്റെടുത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. രാജീവ് കാസ്റ്റിങ് എന്നയാളാണ് ശല്യം ചെയ്യുന്നത്.

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

ഇയാളെ അറിയാമോ

ഇയാളെ അറിയാമെങ്കില്‍ തനിക്ക് വിവരങ്ങള്‍ നല്‍കണം എന്ന് ശാലു കുര്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ തനിക്ക് മോശമായ സന്ദേശങ്ങള്‍ അയക്കുന്നു എന്നാണ് ശാലുവിന്റെ പരാതി.

വില്ലത്തിയായ വര്‍ഷ

ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ശാലു കുര്യന്‍ ശ്രദ്ധിക്കപ്പെട്ടത്. സീരിയലില്‍ തുടക്കത്തില്‍ അല്പം നെഗറ്റീവ് ഷേഡുള്ള വര്‍ഷ എന്ന കഥാപാത്രത്തെയാണ് ശാലു അവതരിപ്പിയ്ക്കുന്നത്.

ചന്ദനമഴയ്ക്ക് മുന്‍പ്

ഇന്ദിര, സരയൂ, കല്യാണി കളവാണി, ശ്രീകുമാരന്‍ തമ്പിയുടെ ചട്ടമ്പി കല്യാണി എന്നീ സീരിയലുകള്‍ക്ക് ശേഷമാണ് നടി ചന്ദനമഴയില്‍ അഭിനയിക്കുന്നത്.

സിനിമയിലും

സീരിയലിന് പുറമെ ബിഗ് സീക്രിനില്‍ ശാലു അഭിനയിച്ചു. ജൂബിലി, കബഡി കബഡി, കപ്പല്‍ മുതലാളി, നന്ദിനി ആന്റ് കോളിങ് ബെല്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍.

English summary
Shalu Kurian also react the cyber attack

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X