ജയിലിൽ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു, ഇറങ്ങിയ ശേഷം ഞാൻ മതം മാറുമോ എന്ന് ചോദ്യങ്ങൾ: ശാലു മേനോൻ

സോളാർ കേസിൽ ജയിലിലായ നാളുകൾ ഓർത്തെടുത്ത് നടിയും നർത്തകിയുമായ ശാലു മേനോൻ. 2013 ലാണ് സോളാർ കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ശാലു അറസ്റ്റിലായത്. 49 ദിവസം ജയിലിലായിരുന്നു ശാലു മേനോൻ. ജയിലിലായ നാളുകളിലെ ഓർമകളാണ് ശാലു മേനോൻ പങ്കുവെച്ചത്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് ശാലു മേനോൻ മനസ് തുറന്നത്.

കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം എനിക്കെന്ന് ഡോക്ടർ; ​ഗർഭകാലം ഓർത്തെടുത്ത് ഉർവശി
കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം എനിക്കെന്ന് ഡോക്ടർ; ​ഗർഭകാലം ഓർത്തെടുത്ത് ഉർവശി

അന്ന് അമ്മയും അമ്മൂമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ. എനിക്ക് ഏറ്റവും സപ്പോർട്ട് ചെയ്ത് നിന്നത് അമ്മയും അമ്മൂമ്മയും എന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു. അത്രയും ദിവസങ്ങൾ അവർ എന്റെ വീട്ടിൽ വന്ന് അമ്മയെ കാണുമായിരുന്നു. അമ്മ എന്നെ കാണാൻ വരുമ്പോൾ ഇത് പറയുമ്പോൾ എനിക്ക് സമാധാനമായിരുന്നു. അവരെല്ലാവരോടും ഞാൻ പറഞ്ഞത് ഒരു കാരണവശാലും എന്നെ കാണാൻ വരരുതെന്നാണ്. കാരണം ഇവർ വരാനിരിക്കുകയായിരുന്നു. അതൊക്കെ നമുക്ക് ചിലപ്പോൾ താങ്ങാൻ പറ്റില്ല.

Shalu Menon
Photo Credit: Instagram / Shalu Menon

അമ്മയിൽ നിന്ന് മാറി ഞാൻ നിന്നിരുന്നില്ല. എന്താകുമെന്ന പേടി അതിനാൽ അവർക്കുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അവിടെ ചെന്നിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ച് ദിവസം കഴിഞ്ഞ് മാറാൻ തുടങ്ങി. ബോൾഡായി. ജയിലിൽ‌ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തിൽ സജീവമായത്.

‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ
‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ

എന്തെങ്കിലും ചോദിക്കുമോ ആൾക്കാർ കമന്റ് ചെയ്യുമോ എന്നെല്ലാമുള്ള പേടി ജയിലിലായപ്പോൾ ഉണ്ടായിരുന്നു. ദെെവത്തിന്റെ ശക്തിയെന്ന് പറയാം. തിരിച്ച് വന്നപ്പോൾ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്ത് കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകൾ വന്നിട്ടില്ല. അതിന് ശേഷം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. മോശം കമന്റുകളുമുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്.

ജയിലിൽ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ജയിലിൽ‌ എന്നും പ്രാർത്ഥനയുണ്ടാകും. പള്ളിയിൽ നിന്ന് ക്രിസ്ത്യൻസ് വരും. അതിന് ഞാൻ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ. വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാർത്ഥനകൾ പഠിച്ചു. അവിടെ നിന്നും ലഭിച്ച ബെെബിൾ താനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ശാലു മേനോൻ പറഞ്ഞു.

അതേസമയം സീരിയലുകളിലേക്ക് താൻ തിരിച്ചെത്തിയപ്പോൾ സഹപ്രവർത്തകരിൽ പലരും തന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ശാലു മേനോൻ പറഞ്ഞു. നൃത്ത രംഗത്താണ് ശാലു മേനോൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി സീരിയലുകളിൽ ശാലു മേനോൻ അഭിനയിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത സെെബർ ആക്രമണം ശാലു മേനോൻ നേരിട്ടുണ്ട്.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X