എല്ലാവർക്കും ഉപകാരി, അവസാനം അവർ പ്രശ്നക്കാരിയാകും; രേഖ രതീഷിനൊപ്പമുള്ള അനുഭവം: ശാലു മേനോൻ

നടി രേഖ രതീഷിനൊപ്പമുള്ള ഷൂട്ടിം​ഗ് അനുഭവങ്ങൾ ഓർത്തെടുത്ത് നടിയും നർത്തകിയുമായ ശാലു മേനോൻ. വർഷങ്ങളോളം ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. സഹപ്രവർത്തകർ പ്രശ്നക്കാരിയാണെന്ന് പറയുമെങ്കിലും തനിക്ക് യാതൊരു പ്രശ്നവും രേഖ രതീഷിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് ശാലു മേനോൻ പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം എനിക്കെന്ന് ഡോക്ടർ; ​ഗർഭകാലം ഓർത്തെടുത്ത് ഉർവശി
കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം എനിക്കെന്ന് ഡോക്ടർ; ​ഗർഭകാലം ഓർത്തെടുത്ത് ഉർവശി

പുള്ളിക്കാരി ശരിക്കും പാവമാണ്. പെട്ടെന്ന് പ്രതികരിക്കുമെന്നല്ലാതെ അടുത്തറിയാവുന്ന ആളാണെങ്കിൽ വളരെ നല്ല സ്ത്രീയാണ്. മകന് വേണ്ടി സ്ട്ര​ഗിൾ ചെയ്ത് ജീവിക്കുന്നയാൾ. എന്റെ കൂടെ നാല് വർഷം സീരിയലിൽ പുള്ളിക്കാരി അഭിനയിച്ചു. നായകനും നായികയുമെല്ലാം മാറി. എല്ലാവരെയും സ്നേഹിക്കുകയും സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന ആളാണവർ. ഞാൻ ലൊക്കേഷനുകളിൽ ആരുടെയും കുറ്റം പറയാൻ ഇരിക്കില്ല. രേഖ ചേച്ചിക്ക് ഇവരുമായിട്ട് ഭയങ്കര കമ്പനിയാണ്. നീയിങ്ങനെ മാറി നിൽക്കുന്നതെന്താണെന്ന് ചോദിക്കും. അല്ല ചേച്ചീ, നിങ്ങൾ സംസാരിക്ക് എന്ന് ഞാൻ പറയും. എല്ലാവരെയും ഓവറായി സ്നേഹിക്കുന്നയാളാണ് രേഖ ചേച്ചി. അവസാനം പുള്ളിക്കാരിയായിരിക്കും മറ്റുള്ളവരുടെ ഏറ്റവും വലിയ ശത്രു. രേഖ ചേച്ചി ഒന്നും ചെയ്തി‌ട്ടല്ല. വെറും പാവം സ്ത്രീയാണ്. അവരെ അടുത്തറിയാവുന്നതാണ് എനിക്ക്.

Shalu Menon  Rekha Ratheesh

പുള്ളിക്കാരിയുടെ കല്യാണ വിഷയങ്ങളൊക്കെ ഇപ്പോൾ വളരെ മോശമായി പറഞ്ഞു. ഇതിന്റെയാെക്കെ സത്യാവസ്ഥ പുള്ളിക്കാരിക്കേ അറിയൂ. സത്യം അറിയാതെ ആരെയും ഒന്നും പറയരുത്. എനിക്ക് യാതൊരു പ്രശ്നവും അവരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല. സത്യം പറഞ്ഞാൽ ശാലു നിന്നത് പോലെ ഞാനങ്ങ് നിന്നാൽ മതിയായിരുന്നു. ഞാൻ എല്ലാവരോടും നന്നായി നിന്ന് എനിക്ക് തന്നെ പണി കിട്ടും എന്ന് രേഖ ചേച്ചി എന്നും പറയും. പക്ഷെ എന്നാലും എല്ലാവരെയും സ്നേഹിക്കും. എല്ലാവർക്കും ഉപകാരിയാണ്. പക്ഷെ കറങ്ങിത്തിരിഞ്ഞ് അവരെ പ്രശ്നക്കാരിയാക്കുമെന്നും ശാലു മേനോൻ പറഞ്ഞു.

‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ
‌ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ

കഴിഞ്ഞ ദിവസം താൻ നേരിടുന്ന അധിക്ഷേപങ്ങൾക്കെതിരെ രേഖ രതീഷ് വെെകാരികമായി സംസാരിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകൾ തന്നെ മോശമായി ആളുകൾക്കിടയിൽ ചിത്രീകരിക്കുന്നെന്നും ഇത് തന്റെ മനസമാധാനം ഇല്ലാതാക്കിയെന്നും രേഖ രതീഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. വെെകാരികമായാണ് രേഖ രതീഷ് സംസാരിച്ചത്.

എല്ലാ യൂട്യൂബേർസിനോടുമാണ് ഞാൻ പറയുന്നത്. നിങ്ങളെന്നെക്കുറിച്ച് നല്ലതും ചീത്തയും പറയേണ്ട. ഞാൻ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് എന്റെ മാത്രം പേഴ്സണലായ കാര്യമാണ്. മറ്റൊരാളുടെ കണ്ണീർ വീഴ്ത്തി നിങ്ങൾ ഒരു രൂപ ഉണ്ടാക്കല്ലേ. ഒരുപാട് പേരുടെ പ്രാക്കുകൾ അതിലുണ്ടാകും. എന്റെ മകൻ 9ാം ക്ലാസിൽ പഠിക്കുകയാണ്. ഇൻസ്റ്റയിൽ സ്ക്രോൾ ചെയ്യുമ്പോൾ ഈ പിള്ളേർ വീഡിയോയിൽ പറയുന്നത് തുണി മാറുന്നത് പോലെ ഭർത്താക്കൻമാരെ മാറുന്നു എന്ന് പറയുന്നു. നിങ്ങൾക്ക് നാളെ മക്കളുണ്ടാകില്ലേ. നിങ്ങളും ഒരമ്മയുടെ വയറ്റിൽ നിന്ന് തന്നെയല്ലേ ഉണ്ടായതെന്നും രേഖ രതീഷ് ചോദിക്കുന്നു.

More from Filmibeat

Read more about: shalu menon rekha ratheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X