ശാലു മേനോന്‍ പാടുമോ? കറുത്ത മുത്തിനായി താരത്തിന്റെ പാട്ട്, വീഡിയോ വൈറല്‍, കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുകയാണ് ഈ അഭിനേത്രി. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കറുത്ത മുത്തില്‍ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ താരമാണ്. തുടക്കത്തില്‍ വില്ലത്തിയായ കഥാപാത്രം ഇപ്പോള്‍ നന്മയുടെ പാതയിലാണ്. വിജയകരമായി നീങ്ങുന്ന പരമ്പര റേറ്റിങ്ങിലും ഏറെ മുന്നിലാണ്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ തുടരുന്നതിനിടയിലും പരമ്പര വിജയകരമായി മുന്നേറുകയാണ്.
താരങ്ങള്‍ മാറിയതും മേക്കപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവാദമായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. കറുത്ത മുത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഒരു വീഡിയോ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രധാന താരങ്ങളിലൊരാളായ ദര്‍ശനയാണ് വിശേഷങ്ങള്‍ തിരക്കി ഓരോ താരത്തിനരികിലും എത്തിയത്. നിയ, ശാലു മേനോന്‍, ഗിരിധര്‍, തുടങ്ങിയവര്‍ക്കൊപ്പം പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും വിശേഷങ്ങള്‍ പങ്കുവെച്ചു.

വിശേഷങ്ങള്‍ തിരക്കി ശാലു മേനോനരികിലെത്തിയപ്പോഴാണ് താരം പാട്ടുപാടിയത്. ദര്‍ശനയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് താരം ഗാനം ആലപിച്ചത്. ശ്രീരാമനാമം എന്ന ഗാനമാണ് താരം ആലപിച്ചത്. അടുത്ത സീനിനായുള്ള കാത്തിരിപ്പിനിടയിലാണ് താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രധാനപ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ പരമ്പരയിലേതെന്നും ശാലു പറയുന്നു. താരത്തിന്‍രെ പാട്ട് കാണാനായി വീഡിയോ കാണൂ.


Click it and Unblock the Notifications











