സോഷ്യല്‍ മീഡിയയില്‍ തരംഗമായവരും ബിഗ് ബോസിലേക്ക്! ആറാം സീസണിലെ മത്സരാര്‍ഥികള്‍ ഇവരാണോ?
കേരളത്തിലും ബിഗ് ബോസ് വലിയ തരംഗമായി കഴിഞ്ഞു. അഞ്ച് സീസണുകള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്ന ഷോയുടെ പുതിയ സീസണ്‍ ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ ഷോ തുടങ്ങിയേക്കുമെന്നാണ് അഭ്യൂഹം.
എന്നാല്‍ എല്ലാ തവണയും ഉള്ളത് പോലെ മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഷോ തുടങ്ങുന്നതിനും ഏതാനം മാസങ്ങള്‍ക്ക് മുന്‍പേ മത്സരാര്‍ഥികളുടെ പ്രെഡിക്ഷന്‍ ലിസ്റ്റ് പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ആറാം സീസണില്‍ വരാന്‍ സാധ്യതയുള്ളവരുടേതെന്ന നിലയില്‍ ചില പ്രവചനങ്ങള്‍ നടന്നിരിക്കുകയാണ്.

ഇതുവരെ വന്ന ബിഗ് ബോസില്‍ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള താരങ്ങളാണ് കൂടുതലായിട്ടും ഉണ്ടായിരുന്നത്. ഇത്തവണയും സീരിയല്‍ മേഖലയിലുള്ള നിരവധി താരങ്ങളാണ് പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ളത്. നടിമാരായ ബീന ആന്റണി, അന്‍ഷിത അന്‍ചി, ഡയാന ഹമീദ്, എന്നിവരുടെ കൂടെ നടന്‍ ജീത്തു വേണുഗോപാലിന്റെ പേരുമാണ് സീരിയല്‍ മേഖലയില്‍ നിന്നും ബിഗ് ബോസിലേക്ക് വരാന്‍ സാധ്യത കൂടുതലുള്ളവര്‍.
അടുത്തത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ കുറിച്ചാണ്. യൂട്യൂബിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായി കൃഷ്ണ, അസ്ല മര്‍ലി, ജാസ്മിന്‍ ജാഫര്‍, ആറാട്ടണ്ണന്‍, എന്നിങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഇവരുടെ കൂടെ ശാലു പേയാടും ബിഗ് ബോസിലേക്ക് വരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമുണ്ടാക്കിയവരെയും ബിഗ് ബോസ് മത്സരാര്‍ഥിയായി പരിഗണിക്കാറുണ്ട്. അത്തരത്തില്‍ മുന്‍ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ശാലു പേയാടും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനാല്‍ ശാലുവിനും ബിഗ് ബോസിലേക്കുള്ള എന്‍ട്രി എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.
മോഡലിങ്ങില്‍ നിന്നും അവതാരകരില്‍ നിന്നുമായി ശില്‍പ ബാല, അമൃത, നയന, പാര്‍വതി ബാബു, ശ്രീലക്ഷ്മി അറക്കല്‍, അഭിഷേക് ശ്രീകുമാര്‍ തുടങ്ങിയവരും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സിനിമാ മേഖലയില്‍ നിന്നും നടി മാലാപാര്‍വതിയുടെ പേരാണ് ഉയര്‍ന്ന് വരുന്നത്. ഈ സീസണിലും സാധാരണക്കാരില്‍ നിന്നും മത്സരാര്‍ഥി ഉണ്ടാവുമെന്നാണ് സൂചന.

അത്തരത്തില്‍ സിനിമാ-സീരിയല്‍-സോഷ്യല്‍ മീഡിയ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞൊരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരങ്ങളുടെ പേര് വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ സീസണ്‍ അവസാനിച്ചത് മുതല്‍ അടുത്തതിലേക്കുള്ള മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടാവും. ഒരു വര്‍ഷത്തിന് മുന്‍പേ താരങ്ങളെ കണ്ടെത്തുകയും അവരുടെ ഓഡിക്ഷന്‍ നടത്തുകയും ചെയ്യാറുണ്ട്.
ഏകദേശം നാല് അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബോസിന് അനുയോജ്യനായ മത്സരാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണുകളിലും സമാനമായ രീതിയില്‍ പ്രെഡിക്ഷന്‍ ലിസ്റ്റ് വരികയും അതിലെ ഭൂരിഭാഗം പേരും മത്സരത്തിന് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകരാം ഫെബ്രുവരിയോട് കൂടി ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ തുടങ്ങുമെന്നാണ്. ഇത്തവണയും അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തിയേക്കുമെന്നും വിവരമുണ്ട്. ശക്തരായവരും ബിഗ് ബോസ് മെറ്റീരിയലായിട്ടുള്ളവരെയും ഷോ യിലേക്ക് കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications











