20 കോടി അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു, റോബിന്റെ കയ്യിൽ ഒന്നുമില്ലെന്നറിഞ്ഞത് പിന്നീട്; തട്ടിപ്പാണ്: ശാലു പേയാട്

സോഷ്യൽ മീഡിയ മറന്ന് കൊണ്ടിരിക്കുന്ന പേരാണ് മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. കുറച്ച് വർഷങ്ങൾ മുമ്പ് വരെ എവിടെ നോക്കിയാലും റോബിനായിരുന്നു ചർച്ചാ വിഷയം. വളരെ പെട്ടെന്ന് തന്നെ ഇത് ട്രോളുകളിലേക്ക് നീങ്ങി. പിന്നീട് പതിയെ റോബിൻ ലെെം ലെെറ്റിൽ നിന്ന് അകന്നു. റോബിനുമായി അടുത്ത് ഇടപഴകിയ വ്യക്തിയാണ് സ്റ്റിൽ ഫോട്ടോ​ഗ്രാഫർ ശാലു പേയാട്. ഒരു ഘട്ടത്തിൽ ഇയാൾ റോബിനെതിരെ തിരിഞ്ഞു. പുതിയ അഭിമുഖത്തിൽ റോബിനെതിരെ ശാലു പേയാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

റോബിൻ ഇങ്ങോ‌ട്ട് വന്ന് പരിചയപ്പെട്ടതാണ്. അന്ന് ഇവരൊക്കെ സോഷ്യൽ മീഡിയ താരങ്ങളാണ്. ബി​ഗ് ബോസ് എന്ന പരിപാടി ഞാൻ കണ്ടിട്ടില്ല. ഇവരെ അറിയില്ല. നമ്മളുടെ ലോകമല്ല അത്. അങ്ങനെ റോബിൻ വന്ന് എന്നെ പരിചയപ്പെ‌ട്ടു. ചേട്ടാ നമുക്കൊരു പടം ചെയ്യണം, 20 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു. കൊള്ളാം, പ‌ടം ചെയ്യാമെന്ന് ഞാൻ കരുതി. അങ്ങനെ കുറേപ്പേരെ പരിചയപ്പെടുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഇതെല്ലാം പുകമറയാണെന്ന് അറിയുന്നത്.

Robin Radhakrishnan

ഇവൻ നമ്മളെ ബലിയാടാക്കുകയാണെന്ന് മനസിലായി. പക്ഷെ അപ്പോഴേക്കും മുതലയുടെ വായിൽ തല വെച്ചത് പോലെയായി. പിന്നെ ഊരാൻ പറ്റില്ലല്ലോ. എല്ലാവർക്കും ഇവനെ പരിചയപ്പെടുത്തിക്കൊടുത്തില്ലേ. പടം ചെയ്യും എന്ന് പറഞ്ഞു. മോഹൻലാലിന്റെ പേജിൽ വരെ ഒരു പോസ്റ്റ് ഇട്ടു. അപ്പോഴെല്ലാം എന്റെ മനസിൽ പടം നടക്കുമെന്നാണ്. പിന്നീടാണ് ഇവന്റെ കയ്യിൽ ഒന്നുമില്ല, പറ്റിച്ചതാണെന്ന് ഞാനറിയുന്നത്.

വണ്ടിയെടുത്ത് സിസി അടയ്ക്കാത്ത പ്രശ്നവും. വിളികൾ മൊത്തം എനിക്കാണ് വരുന്നത്. പെട്ടുപോയി. പുള്ളി നൂറ് ശതമാനം തട്ടിപ്പാണ്. ബിജെപിയിൽ സ്ഥാനാർത്ഥിയായി നിന്നതും തട്ടിപ്പാണ്. അവിടെ നിന്ന് എന്തെങ്കിലും കിട്ടാൻ വേണ്ടി. അവന് സോഷ്യൽ മീഡിയയിൽ എപ്പോഴും കളം വേണം. അതിനപ്പുറം ആരോടും ആത്മാർത്ഥത ഇല്ല. സോഷ്യൽ മീഡിയയിൽ കിടന്ന് കളിക്കുന്ന ആർക്കും ആരോടും സിംപതിയും സ്നേഹവുമില്ല. അവർക്ക് അപ്പോഴത്തെ ഒരു കണ്ടന്റ് മാത്രം. അപ്പുറത്ത് നിൽക്കുന്നവന്റെ കുടുംബം, അവസ്ഥ എന്നിവയൊന്നും വിഷയമേയല്ല.

ശത്രുക്കളുണ്ടാകുന്നത് നല്ലത് തന്നെയാണ്. ജീവിതം മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ശത്രുക്കളുണ്ടാകും. എനിക്കെതിരെ പെയ്ഡ് ക്യാമ്പയിൻ നടന്നു. അത്രയ്ക്കും ശത്രുക്കളുണ്ട്. അവരാ​ഗ്രഹിച്ചിരുന്ന സ്ഥലത്തേക്ക് ഞാൻ എത്തിയപ്പോൾ ഡീ​ഗ്രേഡിം​ഗ് നട‌ന്നു. അവരെ എനിക്കറിയാം. പക്ഷെ പേര് പറയുന്നില്ല. ഡീ ​ഗ്രേഡിം​ഗ് ശക്തമായ സമയത്ത് ഞാൻ എന്റെ പ്രൊഫെെൽ താഴ്ത്തി. അത് കഴിഞ്ഞ് എനിക്ക് പോപ്പുലർ ഫേസ് അവാർഡ് കിട്ടി. ഞാൻ മനസിൽ ചീത്ത വിളിക്കാറുണ്ട്. അതൊന്നും ഞാൻ മെെെൻഡ് ചെയ്യുന്നില്ലെന്ന് പറയാമെങ്കിലും മനസിൽ ചീത്ത വിളിക്കാറുണ്ട്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X