ആദ്യം ശ്രീശാന്ത് ഇപ്പോൾ കരൺവീർ!! സല്‍മാൻ പക്ഷപാതപരമായി പെരുമാറുന്നു, ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

By Suchithra Mohan

ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്ത് തന്നെ ബിഗ്ബോസ് റിയാലിറ്റി ഷോയുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഒരേയൊരു റിയയാലിറ്റി ഷോ‌യാണ് ബിഗ് ബോസ്. റിയാലിറ്റി ഷോയുടെ പ്രമേയമാണ് മറ്റുള്ള ഷോകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇന്തർ നാഷണൽ ഷോയായ ബിഗ് ബ്രദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ഷോ ഇപ്പോൾ ചരിത്ര വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.‌

പ്രേക്ഷകാഭിപ്രായങ്ങൾ മാറ്റി മറിച്ച റിയാലിറ്റി ഷോയായിരുന്നു മലയാളം ബിഗ്ബോസ്. തുടങ്ങിയപ്പോൾ വിമർശനങ്ങളായിരുന്നെങ്കിലും പിന്നീട് ഇത് മാറിയിരുന്നു. ഷോ അവസാനിച്ചപ്പോൾ പ്രേക്ഷകർരെല്ലാം ബിഗ്ബോസിന്റെ വലിയ ആരാധകരായി മാറിയിരുന്നു. ഇപ്പോൾ മലയാളി പ്രേക്ഷകർ സൽമാൻഖാൻ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിന്റെ പിന്നാലെയാണ്. മലയാളി താരം ശ്രീശാന്ത് ബിഗ്ബോസ്ഹൗസിൽ എത്തിയതോടെയാണാണ മലയാളി പ്രേക്ഷകർ ഹിന്ദി ഷോയുടെ കാഴ്ചക്കാരായത്. ഇപ്പോൾ ശ്രീ മാത്രമല്ല അതിലെ ഒരോർത്തരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

 കഠിനമായ ടാസ്ക്കുകൾ

കഠിനമായ ടാസ്ക്കുകൾ

സൽമാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ്ബോസ് അതിന്റെ 12ാം സീസണിലേയ്ക്ക് എത്തി നിൽക്കുകയണ്. മികച്ച സ്വീകാര്യതയാണ് ഹിന്ദി ബിഗ്ബോസിന് ലഭിക്കുന്നത്. സൽമാന്റെ അവതരണ മികവ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഇത് ഷോയുടെ മൈലേജ് ഉയർത്തിയിട്ടുണ്ട്. ഓരേ സീസൺ കഴിയുന്തോറും വെല്ലുവിളി നിറഞ്ഞ ടാസ്ക്കുകളാണ് മത്സരാർഥികളെ തേടിയെത്തുന്നത്. ബിഗ്ബോസ് ഹിന്ദി പതിപ്പിൽ നിന്ന് അത് വ്യക്തവുമാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായതും കഠിനവുമായിട്ടുളള ടാസ്ക്കുകളാണ് ഈ സീസണിൽ മത്സരാർഥികൾക്കായി തയ്യാറാക്കിയിരിക്കുന്നത്..

 സൽമാൻഖാനെതിരെ വിമർശനം

സൽമാൻഖാനെതിരെ വിമർശനം

ഇപ്പോഴിത സൽമൻഖാനെതിരെ വിമർശനം ഉയരുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഷോയിൽ താരം പക്ഷാപാതപരമായി ഇടപൊടുന്നുവെന്നാണ് വിമർശനം. സൽമാൻ ഒരാളെ ടാർജറ്റ് ചെയ്യുന്നുവെന്നും അയാളെ ഷോയിലുടനീളം പരിഹസിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ വിമർശനം. ബിഗ് ബോസ് മത്സരാർഥിയായ കരൺവീർ ബോറയുടെ ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

കരണിനെതിരെയുളള പരിഹാസം

കരണിനെതിരെയുളള പരിഹാസം

കഴിഞ്ഞ എപ്പിസോഡിൽ കരൺ വീർ ബോറയ്ക്കെതിരെ സൽമാൻ എടുത്ത നിലപാട് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസിലെ മറ്റൊരു മത്സരാർഥിയായ ദീപിക കാക്കർ കരണിനോട് പരോക്ഷമായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. ദീപിക ക്യാപ്റ്റനായിരിക്കെയാണ് ഇവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റമുണ്ടായത്. ഇത് കരണിന്റെ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വീട്ടിലുളളവർ തന്നെ ദീപികയുടെ ആ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

 സൽമാന്റെ നിലപാട് പാരയായ

സൽമാന്റെ നിലപാട് പാരയായ

ഈ വിഷയം സൽമാന്റെ മുന്നിൽ എത്തിയപ്പോഴാണ് ആകെ പ്രശ്നമായത്. സൽമാൻ എത്തുന്ന എല്ലാ എപ്പിസോഡുകളിലും കരണിനെ പരിഹസിക്കുന്നത് പതിവാണ്. ഇതും ജനങ്ങളുടെ ഇടയിൽ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിനു ശേഷം രൂക്ഷ വിമർശനമാണ് സൽമാനെതിരെ ഉയരുന്നത്. സൽമാൻ പക്ഷാപാതപരമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്. കൂടാതെ ദീപികയ്ക്കെതിരേയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. അതേസമയം ദീപികയുടെ ആരാധകർ പൂർണ്ണ പിന്തുണയാണ് നൽകുന്നത്

ശ്രീശാന്തിനെ ടാർഗറ്റ് ചെയ്യുന്നു

ശ്രീശാന്തിനെ ടാർഗറ്റ് ചെയ്യുന്നു

കേരളത്തിൽ നിന്ന് ഹിന്ദി ബിഗ് ബോസിലെത്തിയ ആദ്യ മലയാളി താരമാണ് ശ്രീശാന്ത്. ഷോയിൽ എത്തിയത് മുതൽ തന്നെ ശ്രീയുടെ പേര് ഹൗസിൽ ഉയർന്നു കേട്ടിട്ടിരുന്നു. തുടക്കം മുതൽ തന്നെ തന്റെ നിലപാടുകളിൽ ഉറച്ചു നിന്നിരുന്ന ശ്രീ വിവാദങ്ങൾക്കും വിമർശനങ്ങളുടേയും നിത്യ തോഴനായി. ശ്രീയുടെ മുൻകോപമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം. പല തവണ സൽമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൽമാൻ ശ്രീയെ ഗാർഗറ്റ് ചെയ്യുകയാണെന്ന് ആരോപിച്ച് ശ്രീശാന്തിന്റെ ആരാധകർ രംഗത്തെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X