സീതയിലെ ഇന്ദ്രനെ കൊല്ലാന്‍ പോവുന്നോ? സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിയ്ക്കുന്നു

സിനിമാ താരങ്ങളെ പോലെ സീരിയല്‍ താരങ്ങളും ഇന്ന് സെലിബ്രിറ്റികളാണ്. പുറത്തിറിങ്ങിയാല്‍ സീരിയലിലെ കഥാപാത്രങ്ങളിലൂടെയാണ് ആരാധകര്‍ അവരെ കാണുന്നത്. അത്തരത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ്. ഈ പേര് പറഞ്ഞാല്‍ അധികം ആളുകള്‍ക്ക് മനസിലാവില്ലെങ്കിലും രുദ്രന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. കുങ്കുമപ്പൂവിലെ വില്ലനായി വന്ന് പ്രേക്ഷകരെ അതിശയിപ്പിച്ച താരമാണ് ഷാനവാസ്. സീരിയലിലെ രുദ്രന്‍ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തെ പ്രശ്‌സതനാക്കിയത്.

രുദ്രന്‍ എന്ന കഥാപാത്രത്തിന് ശേഷം ഷാനവാസിനെ ജനപ്രിയ താരമാക്കിയത് മറ്റൊരു വേഷത്തിലൂടെയായിരുന്നു. ഫ്‌ളവേഴ്‌സിലെ സീത എന്ന സീരിയലിലെ ആദ്യം വില്ലനും ഇപ്പോള്‍ നായകനുമായ ഇന്ദ്രന്‍ ആയിരുന്നു ഷാനവാസിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത്. സൂപ്പര്‍ ഹിറ്റായി സംപ്രേക്ഷണം നടക്കുന്ന സീതയില്‍ ഒരു ട്വിസ്റ്റ് സംഭവിക്കാന്‍ പോവുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതറിഞ്ഞ ആരാധകര്‍ പൊങ്കാലയുമായി എത്തിയിരിക്കുകയാണ്.

ജനപ്രിയ സീരിയല്‍

ജനപ്രിയ സീരിയല്‍

ഫ്ളവേഴ്സ് ചാനലിലെ എല്ലാ പരിപാടികളും ജനപ്രീതി നേടിയാണ് സംപ്രേക്ഷണം നടത്തുന്നത്. സീരിയലുകളുടെ കാര്യത്തിലും അത് തന്നെയാണ്. അതില്‍ ശ്രദ്ധേയം സീതയെന്ന് സീരിയലാണ്. രാജേഷ് പുത്തന്‍പുരയിലിന്റെ തിരക്കഥയില്‍ ഗീരിഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയലാണ് സീത. നിലവില്‍ 500 ഓളം ഏപ്പിസോഡുകള്‍ എത്താന്‍ പോവുകയാണ് സീത. രസകരമായ സംഭവങ്ങളുമായി ഓരോ ദിവസവും പ്രേക്ഷകരെ ആകാംഷയിലാക്കിയാണ് സീത അവസാനിപ്പിക്കാറുള്ളത്.

 നിരന്തരം വാര്‍ത്തകളില്‍

നിരന്തരം വാര്‍ത്തകളില്‍

മാസങ്ങള്‍ക്ക് മുന്‍പ് സീത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരമ്പരയിലെ കഥാപാത്രങ്ങളായ സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവായി നടത്തിയാണ് പരമ്പര പ്രേക്ഷകരെ അതിശയിപ്പിച്ചത്. മലയാള സീരിയലുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം ഉണ്ടായത്. വിവാഹശേഷം സിനിമാകഥയെ വെല്ലുന്ന പ്രകടനമായിരുന്നു സീതയുടെയും ഇന്ദ്രന്റെയും. ഇരുവരുടെയും പ്രണയവും പിണത്തവും ഇണക്കവുമെല്ലാം പ്രേക്ഷകര്‍ക്ക് അത്രയധികം ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരുന്നത്.

ഇന്ദ്രന്റെ ആരാധകര്‍

ഇന്ദ്രന്റെ ആരാധകര്‍

സീതയുടെ തുടക്കത്തില്‍ അടിയും പിടിയുമായി നടക്കുന്ന ഗുണ്ടയായിരുന്നു ഇന്ദ്രന്‍. അന്നും ഇന്നും സീതയോടുള്ള ഇന്ദ്രന്റെ സ്‌നേഹമായിരുന്നു ഹൈലൈറ്റ്. ഒടുവില്‍ സീതയെ വിവാഹം കഴിച്ച് നായകനായി മാറിയ ഇന്ദ്രന് പുറത്ത് വലിയ ആരാധകരാണുള്ളത്. സീതയോട് ഇടയ്ക്ക് കള്ളം പറയാന്‍ ശ്രമിച്ച ഇന്ദ്രന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ സീരിയലിനെ കുറിച്ചും ഇന്ദ്രനെ കുറിച്ചും പലതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

ഇന്ദ്രനെ കൊല്ലാന്‍ പോവുകയാണോ?

ഇന്ദ്രനെ കൊല്ലാന്‍ പോവുകയാണോ?

സീതയില്‍ നിന്നും ഷാനവാസ് അവതരിപ്പിക്കുന്ന ഇന്ദ്രനെന്ന കഥാപാത്രത്തെ കൊല്ലാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ദ്രനെ കൊല്ലുകയോ, ഷാനവാസിന് പകരം മറ്റൊരു താരം വരികയോ മറ്റോ ചെയ്യുമെന്നും ചിലര്‍ പറയുന്നു. ഇതിനെതിരെ പൊങ്കാലയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇന്ദ്രനെ കൊന്നാല്‍ സീരിയല്‍ തന്നെ അവസാനിച്ചെന്നും സീരിയലിന്റെ റേറ്റിംഗ് കുത്തനെ ഇടിയുമെന്നും പലരും പറയുന്നു. മാത്രമല്ല ഷാനവാസിന് പകരം മറ്റൊരു ഇന്ദ്രനെ കൊണ്ട് വന്നാല്‍ അതോടെ പ്രേക്ഷകര്‍ സീരിയല്‍ കാണുന്നത് നിര്‍ത്തുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

 ആരാധകര്‍ രംഗത്ത്

ആരാധകര്‍ രംഗത്ത്

സീരിയല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആക്ടര്‍ നെ കൊല്ലാന്‍ കൊണ്ട് പോകാന്നുള്ള ഒരു വാര്‍ത്തയില്‍ ഇത്രക്കും പൊങ്കാല ഒരു ഡയറക്ടര്‍ നു കിട്ടുന്നത്.. സത്യത്തില്‍ ചങ്ക് ഷാനവാസ് ഷാനു നിങ്ങള്‍ക്കു ഇതൊരു അവാര്‍ഡ് ആണ്. ചെയ്ത രണ്ടു കഥാപാത്രങ്ങളും ജനങ്ങള്‍ ഏറ്റെടുക്കാന്നു വെച്ചാല്‍... ഒരു രക്ഷയില്ല മുത്തേ... എന്നും പറഞ്ഞ് ഷാനവാസിന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ കമന്റുകളാണ്.

റേറ്റിംഗ് അവസാനിക്കും

റേറ്റിംഗ് അവസാനിക്കും

ഇപ്പോഴത്തെ റേറ്റിംഗ് ഒറ്റയടിക്ക് പോകും. സീരിയലിന്റെ റേറ്റിംഗിനുള്ള പ്രധാന കാരണം ഇന്ദ്രനാണ്. അത് സത്യമാണോ അല്ലയോ എന്ന് അറിയില്ല. സീരിയല് കാണുന്നത് തന്നെ ഇന്ദ്രനെയും സീതയെയും കാണാനാണ്. ഡിസംബറില്‍ ഇന്ദ്രനെ മാറ്റുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അങ്ങനെയാണെങ്കില്‍ അഞ്ഞൂറ് എപ്പിസോഡ് എത്തിച്ച് സീരിയല്‍ അങ്ങ് അവസാനിപ്പിച്ചാല്‍ പോരെയെന്നും ആരാധകര്‍ ചോദിക്കുന്നു. ഷാനൂക്കയ്ക്കുള്ള ആരാധകരെ കുറിച്ച് അറിയണമെങ്കില്‍ യൂട്യൂബിലെ കമന്റുകള്‍ നോക്കിയാല്‍ മതി. ഇന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണോ അല്ലയോ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയണമെന്നാണ് ആരാധകരുടെ ആവശ്യം.

ഷാനവാസിന്റെ തിരക്കുകള്‍

ഷാനവാസിന്റെ തിരക്കുകള്‍

തന്റെ ലക്ഷ്യം സിനിമയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാനവാസ് പറഞ്ഞിരുന്നു. ഒരു സമയം ഒരു സീരിയല്‍ മാത്രമാണ് താന്‍ ചെയ്യുക. എന്റെ ആത്യന്തികമായ ലക്ഷ്യം സിനിമയാണ്. ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമാണ് അഭിനയിക്കുന്നത്. ആദ്യ സിനിമ അങ്ങനെ തന്നെ നേതാവെ അഞ്ചട്ടെണ്ണം പിന്നാലെ എന്നതായിരുന്നു. വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍. പോലീസ് ജൂനിയറില്‍ നായകനായി അഭിനയിച്ചു. ഇപ്പോള്‍ ഒരു ചിത്രത്തിന് തിരക്കഥ എഴുകയാണ്. അഭിനയിക്കാന്‍ നാലോളം പ്രോജക്ടുകള്‍ ആണുള്ളത്. ഒന്നും പറയാറായിട്ടില്ലെന്നും ഷാനവാസ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X