സഹോദരിമാര്‍ക്കായി വില്ലനിസം കാണിച്ചിട്ടുണ്ടെന്ന് ഷാനവാസ്! സീതയുടെ ഇന്ദ്രന്‍ ശരിക്കും ആരാണെന്നറിയുമോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷാനവാസ്. രുദ്രനെന്നും ഇന്ദ്രനെന്നുമൊക്കെയാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കാറുള്ളത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവിലൂടെയായിരുന്നു അദ്ദേഹം സീരിയലിലേക്ക് എത്തിയത്. രുദ്രനെന്ന ഭീകര വില്ലന്‍ പിന്നീട് നന്മയുടെ പ്രതിപുരുഷനായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം സീതയിലേക്ക് എത്തിയത്. ഈ പരമ്പരയിലും ഗുണ്ടാവേഷമായിരുന്നു ലഭിച്ചത്. പിന്നീട് കഥാപാത്രത്തിന്‍രെ സ്വഭാവം മാറിയിരുന്നു. ആരാധകരുടെ സ്വന്തം ഇന്ദ്രേട്ടനായി മാറുകയായിരുന്നു ഷാനവാസ് എന്ന ഷാനു.

ആളുകളെ വിറപ്പിച്ച് നടന്നിരുന്ന ഇന്ദ്രന്‍ സീതയെ സ്വന്തമാക്കുന്നതോടെ സ്വഭാവവും മാറുകയായിരുന്നു എന്ന് മാത്രമല്ല സീത-ഇന്ദ്രന്‍ റൊമാന്‍സിന് ആരാധകരുമേറെയായിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു സീരിയല്‍ എത്തിയതും. പ്രേക്ഷകരേയും ജനപ്രിയ പരമ്പരകളിലെ താരങ്ങളേയുമൊക്കെ ഉള്‍ക്കൊള്ളിച്ചായിരുന്നു സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറുന്നതിന്‍രെ സന്തോഷത്തിലാണ് ഷാനു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

നെഗറ്റീവ് കഥാപാത്രം

സിനിമയെന്ന ലക്ഷ്യവുമായാണ് താന്‍ സീരിയലിലേക്ക് എത്തിയത്. അതാണ് ഇപ്പോള്‍ സഹായകമായത്. കുങ്കുമപ്പൂവിലും സീതയിലുമൊക്കെ ചെല്ലുമ്പോള്‍ ആദ്യം നെഗറ്റീവ് വരുന്ന കഥാപാത്രമാണ് തനിക്ക് ലഭിച്ചത്. ക്വട്ടേഷന്‍ ടീമിന്‍െ തലവനായാണ് കുങ്കുമപ്പൂവിലേക്ക് എത്തിയത്. പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവം മാറുകയായിരുന്നു. സീതയിലേക്ക് എത്തിയപ്പോഴും അത് തന്നെയായിരുന്നു സംഭവിച്ചത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയപ്പോഴും വില്ലത്തരമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചതെന്ന് ഷാനവാസ് പറയുന്നു.

ചെറിയ വില്ലത്തരമൊക്കെയുണ്ട്

ചെറുപ്പത്തിലേ ഉപ്പയെ നഷ്ടമായിരുന്നു അദ്ദേഹത്തിന്. രണ്ട് പെങ്ങന്‍മാരും ഉമ്മയുമൊക്കെയുള്ള കുടുംബമാണ്. കുറച്ച് വില്ലത്തരമൊക്കെ തന്റെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. വില്ലനിസമെന്നാല്‍ അങ്ങനെയല്ല. സഹോദരിമാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനിടയിലുള്ള കാര്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. പെങ്ങന്‍മാര്‍ക്ക് വേണ്ടി വില്ലനിസം കളിച്ചിട്ടുണ്ട്. അല്ലാതെ ലൈഫില്‍ പാവമാണെന്നും താരം പറയുന്നു. ഉപ്പ മരിക്കുമ്പോള്‍ ഇളയ സഹോദരിക്ക് 3 വയസ്സായിരുന്നു. ഇപ്പോ അവളുടെ വിവാഹം കഴിഞ്ഞ് 3 വയസ്സുള്ള കുട്ടിയായി.

ബിഗ് സല്യൂട്ടിനെക്കുറിച്ച്

ബിഗ് സല്യൂട്ടെന്ന ചിത്രത്തിലാണ് ഷാനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയല്‍ വലിയൊരനുഭവമായിരുന്നു. സിനിമയിലേക്ക് എത്തിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. നേരത്തെയും വില്ലന്‍ കഥാപാത്രമായി സിനിമയില്‍ അഭിനയിച്ചിരുന്നു. ചെറിയ പ്രസ്‌നമൊക്കെ വന്നപ്പോള്‍ സുരാജേട്ടനൊക്കെ അത് തിരുത്തിത്തന്നിരുന്നു. തുടക്കാരനെന്ന നിലയില്‍ എനന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ചൊക്കെ അറിയാന്‍ സീരിയല്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അഭിനയത്തിലേക്കുള്ള വരവ്

അഭിനയിക്കണമെന്ന ആഗ്രഹം വളരെ മുന്‍പ് തന്നെയുണ്ടായിരുന്നു. മലപ്പുറം ജില്ലയിലാണ് തന്റെ വീട്. അവിടെ ഇതിനുള്ള ഉപാധികളൊന്നുമുണ്ടായിരുന്നില്ല. കുറേ ലൊക്കേഷനുകളിലൊക്കെ അലഞ്ഞുതിരിഞ്ഞ് നടന്നിട്ടുണ്ട്. ഇടയ്ക്ക് ഡിസ്റ്റന്റായു അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ഒരാള്‍ കാശ് തട്ടിയ സംഭവത്തെക്കുറിച്ച് നേരത്തെ ഷാനു തുറന്നുപറഞ്ഞിരുന്നു. തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയിരുന്നത്.

ഒപ്പമുള്ളവര്‍

ദിനേശ് പണിക്കര്‍, അംബിക, യൂസഫ്, റഹ്മാന്‍ അങ്ങനെ കുറേ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ആലപ്പുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. കുടുംബകഥയാണ് ചിത്രത്തിന്റേത്. നാടിനെ സംരക്ഷിക്കുന്ന അച്ഛന് വീടും മക്കളും നന്നാക്കാന്‍ പറ്റിയില്ലെന്ന തരത്തിലുള്ള പ്രമേയമാണ്. പുതിയ ജനറേഷനും രക്ഷിതാക്കളുമൊക്കെ കണ്ടിരിക്കേണ്ട ചിത്രമാണ്. ഇതിന്റെ സംവിധായകനായ എകെബി കുമാര്‍ എക്‌സ് നേവിയാണ്. നേവിക്കാര്‍ക്കായി അദ്ദേഹം സ്മാരകം തന്നെ പണിഞ്ഞിട്ടുണ്ട്.

സീരിയലിലെ സ്വീകാര്യത

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് സീതയും ഇന്ദ്രനും. നേരത്തെ രുദ്രനായി എത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. വില്ലത്തരത്തിലൂടെയാണ് തുടങ്ങി പിന്നീട് നായകനായി മാറിയപ്പോള്‍ പിന്തുണ ഇരട്ടിക്കുകയായിരുന്നു. സീത സീരിയലിനായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും നിലവിലുണ്ട്. മൂന്നാം ഭാഗവുമായി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നതെന്നാണ് അവരുടെ ചോദ്യം.

സ്വാസികയ്‌ക്കൊപ്പമുള്ള കെമിസ്ട്രി

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സ്വാസിക. സീതയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസികയാണ്. ഷാനുവുമായുള്ള സ്വാസികയുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇവരുടെ റൊമാന്‍സ് രംഗങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. സീരിയലിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് സ്വാസിക പറഞ്ഞിരുന്നു. തന്റെ ജോലിയെക്കുറിച്ച് ഭാര്യയ്ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഷാനുവും പറഞ്ഞിരുന്നു.

സീതയില്‍ നിന്നും താമരത്തുമ്പിക്കൊപ്പം

സീത വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഷാനവാസ് അടുത്ത പരമ്പരയില്‍ ജോയിന്‍ ചെയ്തത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന താമരത്തുമ്പിയിലാണ് ഷാനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജീവ് എന്ന കഥാപാത്രത്തെയാണ് ഷാനു അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് ഷാനു എത്തിയത്. കഴിഞ്ഞ ദിവസമാണ് പരമ്പരയിലേക്ക് റിനി രാജ് എത്തിയത്. കറുത്ത മുത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് റിനി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X