Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ബിഗ് ബോസിലേക്ക് ഷാനവാസും? സീതയുടെ ഇന്ദ്രേട്ടന് ബിഗ് ഹൗസിലേക്ക് പോവുന്നുണ്ടോ? താരത്തിന്രെ മറുപടി!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷാനവാസ്, കുങ്കുമപ്പൂവിലെ രുദ്രനിലൂടെ തുടങ്ങിയ അഭിനയജീവിതം ഇപ്പോള്‍ കൂടത്തായിയില്‍ എത്തിയിരിക്കുകയാണ്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടടുക്കിയ കൂടത്തായി സംഭവം പരമ്പരയാവുമ്പോള് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത് ഷാനവാസാണ്. മിനിസ്ക്രീനില്‍ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്ക്രീനിലേക്കും താരമെത്തിയിരുന്നു, സീതയിലെ ഇന്ദ്രനിലൂടെയായിരുന്നു താരത്തിന് റൊമാന്റിക് ഹീറോ പരിവേഷം ലഭിച്ചത്. സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സീത അവസാനിച്ചതോടെ താമരത്തുമ്പിയുമായാണ് ഷാനവാസ് എത്തിയത്. വൈകാതെ ആ പരമ്പരയും അവസാനിച്ചിരുന്നു.
മിനിസ്ക്രീനിലെ മിന്നും താരങ്ങളിലൊരാളായി മുന്നേറുകയാണ് ഷാനവാസ്. കൂടത്തായിയാണ് തന്രെ പുകിയ പരമ്പരയെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ബിഗ് ബോസില്‍ മത്സരിക്കാനായി ഷാനുവും എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും ആരും ഇതേക്കുറിച്ച് പറഞ്ഞ് തന്നെ വിളിച്ചിട്ടില്ലെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഷാനവാസ് വിശേഷങ്ങള്‍ പങ്കുവെച്ചത്. ആരെങ്കിലും വിളിച്ചാല്‍ത്തന്നെ തനിക്ക് പോവാനാവില്ലെന്നും പുതിയ പ്രൊജക്ടുകളുടെ തിരക്കിലാണ് താനെന്നും അദ്ദേഹം പറയുന്നു.

തുടക്കത്തില്‍ വില്ലനായാണ് എത്തിയതെങ്കിലും പിന്നീട് നന്മയുടെ വഴിയെ സഞ്ചരിക്കുകയായിരുന്നു തന്രെ കഥാപാത്രങ്ങളെല്ലാം. രുദ്രനെന്ന കഥാപാത്രത്തെയായിരുന്നു ഷാനവാസ് കുങ്കുമപ്പൂവില്‍ അവതരിപ്പിച്ചത്. 50 എപ്പിസോഡ് എന്ന് പറഞ്ഞായിരുന്നു വിളിച്ചത്. പിന്നീട് എപ്പിസോഡ് കൂട്ടുകയായിരുന്നു. പരമ്പര തീരുന്നത് വരെ താനുമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് സീതയിലേക്ക് താരമെത്തിയത്. സീതയിലെ ഇന്ദ്രനും തുടക്കത്തില്‍ ചട്ടമ്പിയായിരുന്നു. വില്ലത്തരം മാറി റൊമാന്റിക് ട്രാക്കിലെത്തിയതോടെയാണ് പരമ്പരയുടെ സ്വഭാവം മാറിയത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ