ഉപ്പും മുളകിലേക്ക് ഷെയ്ന്‍ നിഗം! സര്‍പ്രൈസാക്കി വെച്ച ആ നേവി ഓഫീസര്‍ അളിയനാണോയെന്ന് ആരാധകര്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. 1000 എപ്പിസോഡിലേക്കെത്തിയത് മുതല്‍ പരിപാടിയില്‍ കല്യാണ മേളമാണ്. ബാലുവിന്റെ മൂത്ത മകളായ ലച്ചുവിന്‍രെ വിവാഹമാണ് നടക്കാന്‍ പോവുന്നത്. വിവാഹത്തിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ലച്ചുവായെത്തുന്ന ജൂഹി റുസ്തഗിക്ക് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് പോവുന്ന ലച്ചു ഇനി പരിപാടിയില്‍ ഉണ്ടാവില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ലച്ചു എത്തിയിരുന്നു. നടക്കാന്‍ പോവുന്നത് ലച്ചുവിന്റെ വിവാഹമാണെന്ന കാര്യത്തെക്കുറിച്ചും താരം ഓര്‍മ്മിപ്പിച്ചിരുന്നു.

വിവാഹ ശേഷവും പരിപാടിയിലുണ്ടാവുമെന്ന് താരം പറഞ്ഞതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ ജീവിതസഖിയാക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ വരവിനെക്കുറിച്ചുള്ള പ്രമോ വീഡിയോ പുറത്തുവന്നിരുന്നുവെങ്കിലും ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പരിപാടിയിലേക്ക് താനും എത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം എത്തിയിരുന്നു. ഇതോടെയാണ് ആ നേവി ഓഫീസര്‍ താരമായിരിക്കുമോയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. അതേ സമയം തന്നെ വരവിന് പിന്നില്‍ മറ്റൊരു ഉദ്ദേശമാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്.

ഉപ്പും മുളകിലേക്ക് ഷെയ്ന്‍ നിഗം

ഉപ്പും മുളകിലേക്ക് ഷെയ്ന്‍ നിഗം

ടെലിവിഷനിലെ ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലേക്ക് ഇടയ്ക്ക് ചില വിശിഷ്ടാതിഥികള്‍ എത്താറുണ്ട്. രജിഷ വിജയന്‍, മിഥുന്‍ രമേഷ് , ദിവ്യ പിള്ള തുടങ്ങിയവരൊക്കെ അടുത്തിടെ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പുറമെ സെലിബ്രിറ്റികളും കൂടി ബാലുവിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്. യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായ ഷെയ്ന്‍ നിഗമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വ്യക്തമാക്കി എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരപുത്രന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

സന്തോഷകരമായ നിമിഷങ്ങള്‍

സന്തോഷകരമായ നിമിഷങ്ങള്‍

ഉപ്പും മുളകും ടീമിനോടൊപ്പം കുരച്ച് സമയം ചെലവിടാന്‍ കഴിഞ്ഞുവെന്നും മനോഹരമായ അനുഭവമായിരുന്നു അതെന്നും താരം കുറിച്ചിട്ടുണ്ട്. ഡിസംബര്‍ 19നാണ് പ്രസ്തുത എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. മുടിയന്‍, ലച്ചു, നീലു, ബാലു, ശിവാനി, കേശി, സുരേന്ദ്രന്‍, ശങ്കരണ്ണന്‍ തുടങ്ങിയവര്‍ക്കും പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂട ഇതിനകം തന്നെ താരത്തിന്‍രെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആ നേവി ഓഫീസര്‍ ഇതാണോ?

ആ നേവി ഓഫീസര്‍ ഇതാണോ?

ലച്ചുവിനെ സഹോദരന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു നീലുവിന് ആഗ്രഹം. എന്നാല്‍ ബാലുവിനും മുടിയനും ഈ തീരുമാനത്തില്‍ അതൃപ്തിയായിരുന്നു. ഇതിന് പിന്നാലെയായാണ് മകള്‍ക്കായി നേവി ഓഫീസറെ ബാലു കണ്ടെത്തിയത്. ലച്ചു സന്തോഷത്തോടെ ജീവിക്കണമെന്നും മൂത്ത മകളുടെ കല്യാണം താന്‍ തന്നെ നടത്തുമെന്നും ബാലു പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിനിടയില്‍ ബാലുവിന് സംഭവിക്കുന്ന അമളികളും നീലുവിന്റേയും കുടുംബാംഗങ്ങളുടേയും തമാശയുമൊക്കെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥായാണോ ഷെയ്ന്‍ നിഗം എത്തുന്നതെന്ന ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. പോസ്റ്റിന് കീഴിലായി ഇത്തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

വലിയ പെരുന്നാള്‍ പ്രമോഷന്‍

വലിയ പെരുന്നാള്‍ പ്രമോഷന്‍

സിദ്ധാര്‍ത്ഥായല്ല ഷെയ്ന്‍ എത്തുന്നതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. പുതിയ സിനിമയായ വലിയ പെരുന്നാളിന്റെ പ്രമോഷന് വേണ്ടിയായിരിക്കാം താരമെത്തുന്നതെന്നാണ് ചിലര്‍ പറയുന്നത്. ജൂണ്‍ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു രജിഷ വിജയന്‍ എത്തിയത്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്‍രെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു മിഥുന്‍ രമേഷും ദിവ്യ പിള്ളയും എത്തിയത്. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഇനി ഷെയ്‌നിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പാറുക്കുട്ടിയെ കാണാത്തതിന്റെ പരിഭവം

പാറുക്കുട്ടിയെ കാണാത്തതിന്റെ പരിഭവം

കുടുംബാംഗങ്ങളെല്ലാവരുമുണ്ടെങ്കിലും ചിത്രങ്ങളിലൊന്നും പാറുക്കുട്ടിയെ കാണാനാവാത്തതിന്റെ നിരാശ പങ്കുവെച്ചായിരുന്നു ചില ആരാധകരെത്തിയത്. അമേയ എന്ന കൊച്ചുമിടുക്കി കുഞ്ഞുപ്രായം മുതല്‍ത്തന്നെ ഉപ്പും മുളകും ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിച്ചതും ആദ്യമായി അച്ഛനെന്ന് വിളിച്ച നിമിഷങ്ങള്‍ക്കുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. മുന്‍പുള്ളത് പോലെയല്ല സ്ഫുടമായി സംസാരിച്ച് തുടങ്ങിയിരിക്കുകയാണ് പാറുക്കുട്ടി ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X