»   » 'നിവിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ഇത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ?'

'നിവിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ഇത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ?'

By: Rohini
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്തുകൊണ്ട് ശാന്തി കൃഷ്ണ തിരിച്ചുവന്നു.

ആദ്യം വിളിച്ചപ്പോള്‍ വന്നില്ല, മരിക്കുന്നതിന് മുന്‍പ് സൗന്ദര്യ മോഹന്‍ലാലിന് കൊടുത്ത വാക്ക് പാലിച്ചു!

നായകന്‍ നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, ആരാണ് നിവിന്‍ എന്ന് ശാന്തികൃഷ്ണ ചോദിച്ചത് വാര്‍ത്തയായിരുന്നു. നിവിനെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര കാര്യമാക്കേണ്ടതില്ല എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

എന്താ ഇത്ര വിഷമം

നിവിന്‍ പോളിയെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര വിഷമിക്കേണ്ട കാര്യമൊന്നുമില്ല. മമ്മൂട്ടിയും മോഹന്‍ലാലും ആരാ എന്നാണ് ശാന്തികൃഷ്മയുടെ ചോദ്യം.

ആനീസ് കിച്ചണില്‍

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന കുക്കറി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശാന്തി പ്രതികരിച്ചത്. ശാന്തി അതിഥിയായെത്തുന്ന എപ്പിസോഡ് ഇന്ന് (സെപ്റ്റംബര്‍ 3) 7 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ഇത് പ്രമോ

ഇതാണ് പരിപാടിയുടെ പ്രമോ വീഡിയോ. ഓണ സദ്യയാണ് ആനി ശാന്തി കൃഷ്ണയ്ക്ക് വിളമ്പിയത്.

തിരിച്ചുവരവ്

പ്രണയവും രണ്ട് വിവാഹവും വിവാഹ മോചനങ്ങളുമൊക്കെ കഴിഞ്ഞ് മാനസികമായി തളര്‍ന്നിരിയ്ക്കുന്ന സമയത്താണ് ഞണ്ടുകളുടെ നാട്ടില്‍ ഇടവേള എത്തിയത്. 22 വര്‍ഷത്തെ ഇടവേള കുറച്ച് ശാന്തി ശക്തമായി തിരിച്ചെത്തി.

നിവിനെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി നിറഞ്ഞു നില്‍ക്കുന്ന നിവിന്‍ പോളിയെ അറിയില്ലെന്നുള്ള കാര്യം ശാന്തി കൃഷ്ണ നിവിനോടു തന്നെ നേരിട്ടു പറഞ്ഞിരുന്നു. തന്‍രെ സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കേട്ടുനില്‍ക്കുകയായിരുന്നു താരം.

English summary
Shanthi Krishna in Annies Kitchen
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam