ശാന്തി കൃഷണയും തിരിച്ചെത്തുന്നു, മിനിസ്‌ക്രീനിലൂടെ
ആദ്യകാല നായികമാര്‍ മടങ്ങിവന്ന നിരയില്‍ ഇനി ശാന്തികൃഷയുടെ പേരും ഉള്‍പ്പെടുത്താം. നിദ്ര, വിഷ്ണുലോകം, സവിദം, കൗരവര്‍, സുകൃതം തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ശാന്തി കൃഷ്ണ മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചുവരുന്നത്.
പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രമുഖ ചാനലിലെ സീരിയലിലൂടെ ശാന്തി കൃഷ്ണ തിരിച്ചുവരവിനൊരുങ്ങുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നടി തിരിച്ചുവരവിന്റെ സൂചന നല്‍കിയത്.

1980 ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ശാന്തി കൃഷ്ണയ്ക്ക് 1994 ല്‍ അഭിനയിച്ച ചകോരം എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്തതോടെ ശാന്തി കൃഷ്ണ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. 1995 ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് അഭിനയ രംഗത്ത് വീണ്ടുമെത്തി. 1997 ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനത്തിലിറങ്ങിയ കല്യാണ ഉണ്ണികള്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.


Click it and Unblock the Notifications