മമ്മൂട്ടി വിളിച്ചപ്പോൾ ചേച്ചി പോവാത്തത് കൊണ്ടല്ലേ അദ്ദേഹം ആത്മഹത്യ ചെയ്തത്; ആരാധകർ പറഞ്ഞതിനെ പറ്റി ശാന്തി

പേര് സൂചിപ്പിക്കുന്നത് പോലെ വളരെ ശാന്തമായി അഭിനയിക്കുന്ന നടിയാണ് ശാന്തി കൃഷ്ണ. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ സ്ത്രീ കഥപാത്രത്തിലൂടെയാണ് ശാന്തി തിരിച്ച് വരവ് നടത്തിയത്.

ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയും മറ്റുമായി തിരക്കിലാണ് നടി. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച സുകൃതം എന്ന സിനിമയിലെ വേഷത്തിലൂടെയാണ് ശാന്തിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറഇച്ചും നടി പറയുന്നതിങ്ങനെയാണ്.

ചെറിയ പ്രായത്തിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് ശാന്തി

നിദ്ര എന്ന സിനിമയിലൂടെയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് പതിനാറ് പതിനേഴ് വയസുള്ള നടിയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സുരേഷ് കൃഷ്ണ എന്റെ സഹോദരനാണ്.

അതുവഴിയാണ് നിദ്രയിലേക്ക് അഭിനയിക്കാന്‍ എന്നെ വിളിച്ചത്. അതിനൊപ്പം തമിഴിലേക്കുള്ള ചാന്‍സും വന്നതായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശാന്തി പറയുന്നു.

അഭിനയിച്ച് ഹിറ്റാക്കിയ സുകൃത്തെ കുറിച്ച് ശാന്തി പറയുന്നതിങ്ങനെ

ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തു. അതിന് മുന്‍പ് അഭിനയിച്ച് ഹിറ്റാക്കിയ സുകൃത്തെ കുറിച്ച് ശാന്തി പറയുന്നതിങ്ങനെ...

സുകൃതം എനിക്ക് കിട്ടിയത് വലിയ സുകൃതമാണ്. കഥ കേട്ടപ്പോള്‍ എന്തായാലും ആ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞാണ് അതിലേക്ക് പോയത്. ചില മമ്മൂട്ടി ആരാധകര്‍ ആ സിനിമയെ കുറിച്ച് എന്റെ അടുത്ത് സംസാരിച്ചിട്ടുണ്ട്.

മമ്മൂക്ക വിളിച്ചിട്ട് ശാന്തി ചേച്ചി പോയില്ലല്ലോ

മമ്മൂക്ക വിളിച്ചിട്ട് ശാന്തി ചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അങ്ങനെയല്ല നിങ്ങള്‍ കാണേണ്ടത്, ആ ക്യാരക്ടറിനെ നോക്കൂ എന്നാണ് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളത്. സ്ത്രീയുടെ ഒരു സെല്‍ഫ് റെസ്പെക്ടാണ് അതില്‍ കാണിച്ചത്.

ദുര്‍ഗയ്ക്ക് രവിശങ്കറിനോട് പ്രേമമുണ്ടെങ്കിലും അയാളുടെ ഭാര്യ വന്നപ്പോള്‍ ആ സ്നേഹം ത്യജിക്കുകയായിരുന്നു. വരാന്‍ പറഞ്ഞപ്പോള്‍ വന്ന് എല്ലാം ചെയ്ത് കൊടുത്തു. പിന്നെ പോവാന്‍ പറഞ്ഞപ്പോള്‍ പോവുകയും ചെയ്തു. ദുര്‍ഗ രവിശങ്കറിന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ടയാളായിട്ടില്ല.

സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചതാണ് ദുര്‍ഗ എന്ന വേഷം

വീണ്ടും അതിലൂടെ കടന്നു പോവേണ്ടി വരുമെന്ന് മനസിലാക്കിയാണ് നിങ്ങള്‍ വരൂ എന്ന് പറയുമ്പോള്‍ വരാനും പോവുയെന്ന് പറയുമ്പോള്‍ പോകാനും പറ്റില്ലെന്ന് പറയുന്നത് അങ്ങനെയാണ്. അത് എംടി സാറിന്റെ ചിന്തകളാണ്. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചതാണ് ദുര്‍ഗ എന്ന വേഷമെന്നും ശാന്തി പറയുന്നു.

ഇരുപത്തിരണ്ടോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശാന്തി കൃഷ്ണ അഭിനയത്തിലേക്ക് തിരിച്ച് വന്നത്

ഇരുപത്തിരണ്ടോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശാന്തി കൃഷ്ണ അഭിനയത്തിലേക്ക് തിരിച്ച് വന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. സിനിമയും ഞാനും തമ്മില്‍ വളരെ അടുപ്പമുണ്ട്. വലിയ ഗ്യാപ്പ് വന്നിട്ടും തന്നെ തേടി നല്ല സിനിമകള്‍ വരാന്‍ കാരണം അതാണെന്നാണ് ശാന്തിയുടെ അഭിപ്രായം.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X