ശ്രീനിവാസന്‍ ഒരു പണക്കൊതിയനാണോ? മമ്മൂട്ടിയോട് 2000 രൂപ കടം വാങ്ങി കല്യാണം കഴിച്ചു; കഥ പറഞ്ഞ് ശാന്തിവിള ദിനേശ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശ്രീനിവാസനുമായി അഭിമുഖം നടത്താന്‍ പോയ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശന്‍. അന്ന് വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. നായകനായി അഭിനയിക്കുന്ന ശ്രീനിവാസന്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ എഴുതുന്നതും. അദ്ദേഹം ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചു.

ദിനേശനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ തളത്തില്‍ ദിനേശനാണോ എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചു. കേരള കൗമുദിയ്ക്ക് വേണ്ടി കുറച്ച് നേരം സംസാരിക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ പറ്റിയില്ലെങ്കിലോ എന്നാണ് തിരിച്ച് ചോദിച്ചത്. സംസാരിക്കാതെ തന്നെ ഞാന്‍ എഴുതുമെന്നും പറഞ്ഞു. അത് സാധിക്കുമോ എന്നായി ഞാന്‍.

sreenivasan

ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ ഇന്റര്‍വ്യൂ ചെയ്യാനിരുന്നവരോട് പറഞ്ഞതെന്താണെന്ന് എനിക്കറിയാം. ആദ്യ കാലത്ത് മമ്മൂട്ടിയ്ക്ക് ശബ്ദം കൊടുത്തത് ശ്രീനിവാസനാണെന്നും പിന്നീട് മമ്മൂട്ടിയുടെ അടുത്ത് നിന്നും 2000 രൂപ കടം വാങ്ങി താലി വാങ്ങി വിമല ടീച്ചറെ വിവാഹം കഴിച്ചതും എനിക്കറിയാം. രാമു കാര്യാട്ടിന്റെയും പിഎ ബക്കറിന്റെയുമൊക്കെ കൂടെ നടന്നിട്ട് അവരെ തള്ളിപ്പറഞ്ഞ് കച്ചവട സിനിമയുടെ ഭാഗമായതും എനിക്കറിയാം.... ഇതൊക്കെ വെച്ച് കാച്ചില്‍ കൗമുദിയുടെ അരപേജ് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന് ഷോക്ക് ആയി. ഞാന്‍ അങ്ങനെ സംസാരിക്കുമെന്ന് അദ്ദേഹം വിചാരിച്ചില്ല.

ഇതിന് മറുപടിയായി അദ്ദേഹം സത്യന്റെ സിനിമയില്‍ ഞാനാണ് നായകന്‍, ജോലിയൊന്നുമില്ലാതെ തിരക്കഥ എഴുതുകയാണ്. ഇതുംകൊണ്ട് ചെന്നാലേ അഭിനയിക്കാന്‍ പറ്റുകയുള്ളുവെന്നും ശ്രീനി പറഞ്ഞപ്പോള്‍ നേരത്തെ എഴുതി സ്വസ്ഥമായി അഭിനയിച്ചാല്‍ പോരെ എന്നായി ഞാന്‍. തിരക്ക് കൂട്ടി എഴുതുന്നതാണ് തിരക്കഥ എന്നും ഇന്റര്‍വ്യൂ എടുക്കുന്നത് പോലെ എളുപ്പമല്ല. തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്നും നടന്‍ പറഞ്ഞു.

sreenivasan

പുറമേ നിന്ന് നോക്കുമ്പോള്‍ ഗ്ലാമറിന്റെ ലോകം, സുഖലോലുപതയാണ് എന്നൊക്കെ തോന്നാം. പക്ഷേ ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിട്ട് കാലം കുറേയായി. എന്തായാലും പടം തുടങ്ങിയതല്ലേ ഉള്ളു, തിരക്കഥയൊക്കെ കുറച്ച് മുന്നോട്ട് പോയ ശേഷം സംസാരിക്കാമെന്നും രണ്ടാഴ്ച കഴിയട്ടെ എന്നും ശ്രീനിവാസന്‍ പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം വീണ്ടും അങ്ങോട്ട് വിളിച്ചപ്പോള്‍ അദ്ദേഹം എന്നോട് വരാന്‍ പറഞ്ഞു.

സംസാരത്തിനിടയില്‍ ആ മുറിയിലേക്ക് എ.പി സത്യന്‍ കടന്ന് വന്നു. ശ്രീനിചേട്ടന്‍ ഞാന്‍ കാണാതെ കൈയ്യില്‍ കുറച്ച് പൈസ ചുരുട്ടി എടുത്തിട്ട് സത്യന് കൊടുത്തു. ഇതുപോലെ സിനിമയിലൊന്നും ആഗ്രഹിച്ചത് പോലെ എത്തിപ്പെടാന്‍ പറ്റാത്ത നിരവധി സന്തതസഹചാരികളായ ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ട്. ബുദ്ധിമാനാണെന്ന് പറയുമെങ്കിലും ശ്രീനിവാസനെ പറ്റിക്കാന്‍ ഭയങ്കര എളുപ്പമാണ്.

ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമൊക്കെ സ്വന്തം കാറിലെ വരികയുള്ളു. എത്രയോ വര്‍ഷങ്ങളായി ഒരു ഡ്രൈവര്‍ അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ട്. സിനിമാക്കാരുടെ വണ്ടിയാണ് പല താരങ്ങളും ഉപയോഗിക്കുക. എന്നാല്‍ സ്വന്തം പൈസ കൊടുത്ത് ഡ്രൈവറെ വെപ്പിച്ചിട്ട് അയാളെ അടുത്തൊരു ഹോട്ടലില്‍ താമസിപ്പിച്ചാണ് ശ്രീനിവാസന്‍ പലയിടത്തും എത്താറുള്ളത്. ഡ്രൈവര്‍ക്ക് ശമ്പളം സ്വയം കൊടുക്കും എന്നല്ലാതെ നിര്‍മാതാവില്‍ നിന്നും യാതൊന്നും വാങ്ങിക്കില്ല. അങ്ങനൊരു വ്യക്തിയാണ് ശ്രീനിവാസനെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

More from Filmibeat

Read more about: sreenivasan shanthivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X