For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ രംഗങ്ങൾ ഓർക്കുമ്പോൾ ഇപ്പോള്‍ ചിരിയാണ്, റൊമാന്റിക് സീനുകളെ കുറിച്ച് ഷാനവാസും സ്വാസികയും

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാനവാസും സ്വാസികയും. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത് സീരിയൽ അവസാനിച്ചിട്ടും ഇന്ദ്രനും സീതയും പ്രേക്ഷകരുടെ ഇടയിൽ സജീവമാണ്. ഇവരുടെ ഫാൻസ് പേജുകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചെത്തിയ റെഡ് കാര്‍പ്പറ്റ് ഷോയാണ്. സാസ്വികയാണ് ഈ ഷോ അവതരിപ്പിക്കുന്നത്. പ്രിയപ്പെട്ട സീതയുടെ ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഷാനവാസ്.

   swasika- shanavas

  തങ്ങളുടെ പുതിയ സീരിയൽ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം 'സീത'യിലെ രസകരമായ നിമിഷങ്ങളും താരങ്ങൾ ഓർത്തെടുക്കുന്നുണ്ട്. ഇരുവരും സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന രണ്ട് സീരിയലിലാണ് അഭിനയിക്കുന്നത്. ''നീ എന്നെ ഡിവോഴ്‌സ് ചെയ്തത് കൊണ്ടാണ് ഞാന്‍ വേറെ ചാനലിലേക്ക് പോയതെന്നായിരുന്നു ഷാനവാസ് പറയുന്നത്''. താരങ്ങളുടെ രസകരമായ വീഡിയോ വൈറലായിട്ടുണ്ട്. ആക്ഷന്‍ പറയുമ്പോഴാണ് പെണ്‍കുട്ടികളുടെ ഇടയിലേക്ക് പോവുന്നതെന്നും കട്ട് പറഞ്ഞാൽ ഉടനെ ഞാന്‍ റൂമിലേക്ക് തിരികെവരുമെന്നും ഷാനവസ് പറയുന്നു. ഇപ്പോഴത്തേത് ആറ്റിറ്റിയൂഡ് പിടിക്കേണ്ട കഥാപാത്രമാണ്. ലൂസാവുന്നുണ്ടെങ്കില്‍ പിടിച്ചോളണേയെന്ന് ഞാന്‍ സാറിനോട് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചർത്തു.

  കണ്ണൻ പറഞ്ഞത് കേട്ട് ചങ്ക് തകർന്ന് അഞ്ജു, ശിവനുമായുള്ള പ്രശ്നം വഷളാവുന്നു, സാന്ത്വനം എപ്പിസോഡ്

  ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചും വലുതാക്കുന്നയാളാണ് ഷാനു, ഇപ്പോഴും ആ സ്വഭാവത്തിന് മറ്റം വന്നിട്ടില്ലേ എന്നും സ്വാസിക ചോദിക്കുന്നുണ്ട്. നിന്നെ കാണുമ്പോള്‍ മാത്രമാണ് എന്തോ കുനുഷ്ടാണല്ലോയെന്ന് ചോദിക്കാന്‍ തോന്നുന്നതെന്നായിരുന്നു നടന്റെ മറുപടി. കൂടാതെ സീതയിലെ റൊമന്റിക് രംഗങ്ങളെ കുറിച്ചും താരങ്ങൾ പറയുന്നുണ്ട്. റൊമാന്റിക് രംഗങ്ങള്‍ ചെയ്തപ്പോഴുണ്ടായ കഷ്ടപ്പാടിനെ കുറിച്ചായിരുന്നു ഇരുവരും പറഞ്ഞത്. അത് വേണോയെന്നൊക്കെയായിരുന്നു ചോദിക്കാറുണ്ടായിരുന്നെന്നും താരങ്ങൾ പഴയ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു.ആദ്യത്തെ റൊമാന്റിക് രംഗങ്ങൾ ഓര്‍ക്കുമ്പോള്‍ ഇപ്പോൾ ചിരിയാണ് വരുന്നതെന്നാണ് താരങ്ങൾ പറയുന്നത് .

  നാളെയാണ് ബാലയുടെ സ്പെഷ്യൽ ദിവസം, ഒരുക്കങ്ങൾ തുടങ്ങി, വീഡിയോ പങ്കുവെച്ച് താരം

  സൗഹൃദമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനുവുമായിട്ടാണെന്നും സ്വാസിക പറയുന്നു. തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞ് സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എനിക്ക് കുഴപ്പമില്ലായിരുന്നു, ഞാന്‍ ദേഷ്യപ്പെട്ട് നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സീന്‍ നന്നാക്കാനായി എടുത്ത് പോണമെന്ന് പറഞ്ഞിരുന്നു. കൈപിടിച്ച് പോവുകയായിരുന്നു. നയന്‍താരയെയാണ് ഷാനുവിന് ഏറെയിഷ്ടം, എപ്പോഴും ഫോണില്‍ ചിത്രങ്ങളൊക്കെ നോക്കിയിരിക്കുന്നത് കാണാം. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും സ്വാസിക പറയുന്നു.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  അടുത്ത സുഹൃത്തുക്കളായതിനാല്‍ ഷാനവാസിനൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് മുന്‍പ് സ്വാസിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്‌ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം ആ സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുമുണ്ടെന്നും താരം പറയുന്നു. നിലവിൽ സീ കേരഴം സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മംഗല്യം എന്ന സീരിയലിലാണ് സ്വാസിക അഭിനയിക്കുന്നത്. അതേ ചാനലിലെ തന്നെ മിസ്റ്റർ ഹിറ്റ്ലറിലാണ് ഷാനവാസ് അഭിനയിക്കുന്നത്.

  Read more about: serial
  English summary
  shanvas and swasika Opens Up Romantic scene About Seetha Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X