For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറുക്കുട്ടിയുടെ കുസൃതികള്‍ പങ്കുവെച്ച് അമ്മ ഗംഗലക്ഷ്മി!അനിയന്റെ പാന്റ് ഗ്ലൗസാക്കിയ ചിത്രങ്ങള്‍ വൈറൽ

  |

  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയാണ് ബേബി അമേയ. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലും സീരിയലിലുമൊക്കെ ഒരുപാട് കുഞ്ഞുങ്ങള്‍ എത്താറുണ്ടെങ്കിലും അമേയയ്ക്ക് ലഭിച്ച പ്രീതി മാറ്റാര്‍ക്കും കിട്ടിയിട്ടില്ല. ഒര്‍ജിനല്‍ പേര് അതാണെങ്കിലും പാറുക്കുട്ടി എന്നാണ് മലയാളികള്‍ വിളിക്കാറുള്ളത്. ഓരോ ദിവസവും പാറുക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വലിയ തരംഗമാവാറുണ്ട്.

  പാറുവിന്റെ പേരിലുള്ള ഫാന്‍സ് അസേസിയേഷനുകളിലൂടെ രസകരമായ കാര്യങ്ങളാണ് പുറത്ത് വരാറുള്ളത്. ലോക്ഡൗണില്‍ ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഉപ്പും മുളകിലേക്കും തിരിച്ച് വന്ന് പാറു ഇപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ പാറുവിന്റെ യഥാര്‍ഥ അമ്മയായ ഗംഗലക്ഷ്മി മകളെ കുറിച്ച് പറഞ്ഞൊരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാവുന്നത്.

  parukutty

  'എപ്പോഴും എന്തെങ്കിലും സ്‌പെഷ്യലായി അവള്‍ ചെയ്ത് കൊണ്ടിരിക്കും. സോക്‌സ് ഒരെണ്ണം കിട്ടിയില്ല. അതിന് പകരം അനിയന്‍വാവയുടെ ഒരു പാന്റ് വെച്ച് അഡ്ജസ്റ്റ് ചെയ്തു' എന്നായിരുന്നു പാറുവിന്റെ ചിത്രത്തിന് താഴെ ഗംഗലക്ഷ്മി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. രണ്ട് കൈയിലും കാലിലുമൊക്കെ സോക്‌സ് ഇട്ട് നില്‍ക്കുന്ന പാറുക്കുട്ടിയാണ് ചിത്രത്തിലുള്ളത്.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ചിത്രം ആരാധകര്‍ ഏറ്റുപിടിച്ചു. ഇപ്പോള്‍ പാറുക്കുട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ നിറയെ ഈ ചിത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. എല്ലാവര്‍ക്കും പാറുവിന്റെ വിശേഷങ്ങള്‍ അറിയാനാണ് താല്‍പര്യം. ഇതിന് മുന്‍പും മകളെ കുറിച്ച് ഗംഗലക്ഷ്മി പറഞ്ഞ കാര്യങ്ങളും ഫോട്ടോസുമെല്ലാം വൈറലായിരുന്നു.

  parukutty

  ഉപ്പും മുളകിലേയും അഞ്ചാമത്തെ മകളായിട്ടായിരുന്നു ബേബി അമേയ എത്തുന്നത്. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ പരമ്പരയിലെത്തിയ പാറു ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെ സ്‌ക്രീപ്റ്റിലെ ഡയലോഗുകളൊന്നും പാറുവിന് ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ചില സംഭാഷണങ്ങള്‍ പാറുവിനും കിട്ടാറുണ്ട്. ചില ഡയലോഗുകൾ പറയുകയും സെറ്റിലുള്ള എല്ലാവരോടും സംസാരിച്ച് തുടങ്ങിയിരിക്കുകയാണ് പാറുക്കുട്ടി. പുതിയ എപ്പിസോഡുകളിൽ കൂടുതൽ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ.

  പാറുക്കുട്ടി ജനപ്രീതി നേടിയതോടെ അവളുടെ കുടുംബവും ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങിയ കുടുംബമായിരുന്നെങ്കില്‍ മാസങ്ങള്‍ക്ക് മുന്‍പ് പാറുവിന് ഒരു അനിയന്‍ കൂടി പിറന്നു. കുഞ്ഞുവാവയ്‌ക്കൊപ്പം ഇരിക്കുന്നതാണ് അവള്‍ക്ക് ഏറ്റവുമിഷ്ടമെന്ന് ഗംഗലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല അനിയനൊപ്പമുള്ള കുഞ്ഞുതാരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായിരുന്നു.

  English summary
  She Always Try Something Special Says Uppum Mulakum Fame Parukutty's Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X