സന്തോഷകരമായ ജീവിതം, ഞങ്ങൾക്കിടയിലേക്ക് സുചിത്ര വന്നതോടെ വഴക്ക്, ഞാൻ ടോർച്ചർ ചെയ്യുന്ന ഭാര്യയായി; രോണു

By Desk

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു സാന്ത്വനം. നടി ചിപ്പിയും രാജീവ് പരമേശ്വറും ​ഗോപികയും സജിനും പ്രധാന വേഷങ്ങൾ ചെയ്ത പരമ്പര സംവിധാനം ചെയ്തത് ആദിത്യനായിരുന്നു. ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്നാണ് ആദിത്യൻ മരിച്ചത്. ഇപ്പോഴിതാ ആദിത്യന്റെ ഭാര്യ രോണു സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ തുറന്ന് പറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്. സന്തോഷകരമായ കുടുംബജീവിതം ആയിരുന്നുവെന്നും എന്നാൽ അത് തകർത്തത് സീരിയൽ നടിയും ബി​ഗ് ബോസ് താരവുമായ സുചിത്ര നായരാണെന്നും രോണു പറയുന്നു.

ഭർത്താവും സുചിത്രയും തമ്മിലുള്ള സൗഹൃദം തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ലൊക്കേഷനിലേക്ക് വരെ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും രോണു പറയുന്നു. ഞങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തവരാണ്. സിനിമാ-സീരിയൽ ജീവിതം കൊണ്ട് അദ്ദേ സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ല. ഭാര്യയായ ഞാനും രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

Adithyan Suchithra
Photo Credit: Suchithra / ronu (instagram)

എനിക്ക് പതിനെട്ട് വയസുള്ള സമയത്ത് ചേട്ടൻ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിന് അവൾക്കൊപ്പം ഞങ്ങളും പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ട് ഞാനും ചേട്ടനും പ്രണയത്തിലായി. ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നത് ചേട്ടന്റെ ​ആ​ഗ്രഹമായിരുന്നു.

ചേട്ടൻ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വർക്ക് ചെയ്തിരുന്നത്. ചേട്ടനുമായി പ്രണയത്തിലാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. പലരും കല്യാണ ആലോചനകളുമായി വരാൻ തുടങ്ങിയതോടെ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടില്ല.

ഞങ്ങൾ കുടുംബജീവിതം ആരംഭിച്ചശേഷം എന്നേക്കാൾ എന്റെ വീട്ടുകാർക്ക് സ്നേ​ഹിച്ചത് ചേട്ടനെയായിരുന്നു. ചേട്ടൻ സംവിധായകനായി പ്രോജക്ടുകൾ ചെയ്ത് തുടങ്ങിയപ്പോൾ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നേയും കൊണ്ടുപോകുമായിരുന്നു. ഇടയ്ക്ക് ടൂർ കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ ചില വഴക്കുകളും പിണക്കങ്ങളും ഉണ്ടായി.

അത് ചിലർ മുതലെടുത്തു. വലിയ പ്രശ്നങ്ങളുണ്ടായി. എനിക്കും ശത്രുക്കളുണ്ടായി. ഹെൽപ്പിങ് മെന്റാലിറ്റിയും സൗഹൃദങ്ങളും ഉള്ളയാളാണ് ചേട്ടൻ. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. അതൊരു സ്ത്രീ മുഖേനയാണ് സഹായം നടത്തിയത്. അത് ഞങ്ങളുടെ ലൈഫിലെ പ്രശ്നങ്ങളുടെ തുടക്കമായി. ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വന്നു.

Adithyan Suchithra
Photo Credit: Suchithra / ronu (instagram)

അതൊരു സ്ത്രീയാണ്, ബി​ഗ് ബോസ് താരമാണ്. വാനമ്പാടി സീരിയലിലെ നായികയായ സുചിത്ര നായരാണ് അത്. ആ സ്ത്രീ ഞങ്ങളുടെ ലൈഫിലേക്ക് വന്നതോടെ പ്രശ്നങ്ങളായി. ഞങ്ങൾക്ക് കുറച്ചുനാൾ പിണങ്ങേണ്ടി വന്നു. അതിന് മുമ്പ് ‍ഞാനും ചേട്ടനും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആ സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ വഴക്കുണ്ടായി. കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് ഞാൻ മാറി നിന്നു. ലൊക്കേഷനിൽ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി.

അന്ന് സാന്ത്വനം സീരിയൽ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. അതുപോലെ എന്നെ ആളുകൾ പ്രശ്നക്കാരിയായി തെറ്റിദ്ധരിച്ചു. ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് ഫാമിലിയിലെ പ്രശ്നങ്ങൾ ചേട്ടൻ ഷെയർ ചെയ്യുമായിരുന്നു. എനിക്കും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. കാരണം പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുണ്ട്.

അതുകൊണ്ട് തന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ഭർത്താവിനെ ഒരുപാട് ടോർച്ചർ ചെയ്യുന്ന ഭാര്യയായി തെറ്റിദ്ധരിച്ചു എന്നും രോണു പറയുന്നു. മലയാളം സീരിയൽ രം​ഗത്തെ ഹിറ്റ് സംവിധായകനാണ് ആദിത്യൻ. സുചിത്ര സിനിമകളിലും സീരിയലുകളിലും സജീവമാണ്. ബി​ഗ് ബോസ് മലയാളം സീസൺ നാലിലാണ് സുചിത്ര മാറ്റുരച്ചത്. ഫിനാലെ എത്തും മുമ്പ് എലിമിനേറ്റായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X