ഭാര്യയാണ് എല്ലാം! അതിലും കൂടുതല്‍ പ്രൈയോറിറ്റി ഫ്രണ്ടിനില്ല! ഡിവോഴ്‌സ് വാര്‍ത്തയില്‍ പ്രതികരിച്ച് സിജോ

ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു മോഡലും, ഇന്‍ഫ്‌ളുവന്‍സറുമായ സിജോ ജോണിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പ്രണയ വിവാഹത്തിലൂടെയായിരുന്നു സിജോയും ലിനുവും ഒന്നായത്. വിവാഹം തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് ലിനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അടുത്തിടെയായി വ്‌ളോഗിലും, റീല്‍സിലുമൊന്നും ലിനുവിനെ കാണാനുണ്ടായിരുന്നില്ല. പകരം അനീറ്റയായിരുന്നു സിജോയുടെ കൂടെയുണ്ടായിരുന്നത്. തന്റെ അടുത്ത സുഹൃത്താണ് അനീറ്റ എന്ന് നേരത്തെ സിജോ പറഞ്ഞിരുന്നു.

വിദേശത്തായിരുന്ന അവള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. എല്ലാത്തിനും കൂടെ നില്‍ക്കുന്ന ഫ്രണ്ടാണ്. കാലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവളെ കാണുന്നതെന്ന് പറഞ്ഞായിരുന്നു ആദ്യ റീല്‍ പങ്കുവെച്ചത്. പിന്നീടങ്ങോട്ട് ഇരുവരും ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളും പങ്കുവെച്ചിരുന്നു. വിവാഹിതനല്ലേ സിജോ, ലിനു എവിടെയാണ്. ഭാര്യയെ കൂടാതെയാണോ ആഘോഷങ്ങളെല്ലാം എന്നായിരുന്നു ചോദ്യങ്ങള്‍. ഭാര്യയേക്കാളും പ്രധാന്യം കൊടുക്കുന്നത് സുഹൃത്തിനാണോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ലിനു അണ്‍ഫോളോ ചെയ്തതായും ചിലര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ പിരിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഇപ്പോഴിതാ സിജോ തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

Sijo John reply about divorce
Photo Credit: Sijo John / Instagram

ഞാനും ഭാര്യയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. പിന്നെ കുറേ ആള്‍ക്കാര്‍ കമന്റ് ചെയ്യുന്നുണ്ട് സുഹൃത്തിനാണ് പ്രയോറിറ്റി, ഭാര്യയ്ക്കല്ല എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഏറ്റവും പ്രധാനം എന്റെ ഭാര്യയാണ്. അതുകഴിഞ്ഞിട്ടുള്ള പ്രയോറിറ്റിയോ കൂട്ടുകാര്‍ക്ക് കൊടുക്കുള്ളൂ. അല്ലാണ്ട് വൈഫിന് അപ്പുറത്തേക്ക് ഒരു കൂട്ടുകാരനോ, കൂട്ടുകാരിക്കോ പ്രൈയോറിറ്റി കൊടുക്കാനൊന്നും പറ്റില്ല. നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ആള്‍ തന്നെയാണ് ഞാന്‍. ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യാന്‍ പോണില്ല. ഞങ്ങള്‍ തമ്മിലൊരു പിണക്കവുമില്ല. പിന്നെ ഭാര്യയും ഭര്‍ത്താക്കന്‍മാരുമാവുമ്പോള്‍ ഉണ്ടാവുന്ന ചെറിയ പിണക്കങ്ങളും, പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. അതിനപ്പുറത്തേക്ക് ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല എന്നായിരുന്നു സിജോ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇവന്റെ സ്‌ക്രിപ്റ്റാണ് എല്ലാം എന്നായിരുന്നു വീഡിയോയുടെ താഴെയായി സായ് കൃഷ്ണ കമന്റ് ചെയ്തത്. നമ്മള്‍ ഉത്തമ ഭര്‍ത്താക്കന്‍മാരാണെന്ന് നീ മറക്കരുത് എന്നായിരുന്നു സിജോയുടെ മറുപടി. പ്രശ്‌നമുണ്ട്. ഇനി അഥവാ പ്രശ്‌നം ഇല്ലെങ്കിലും ഉണ്ടെന്ന് നമ്മള്‍ തെളിയിച്ചിരിക്കും എന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്. സിജോയുടെ വിവാഹത്തില്‍ കുടുംബസമേതമായി പങ്കെടുത്തിരുന്നു സായ്. ഇടയ്ക്ക് എല്ലാവരും ഒന്നിച്ചുള്ള വീഡിയോയും പങ്കുവെച്ചിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X