അമേയ എന്റെ പാര്‍ട്‌നറാണ്! അങ്ങനെയൊക്കെ കണ്ടപ്പോള്‍ സഹിക്കാനായില്ല! പ്രതികരണവുമായി ജിഷിന്‍
ബിഗ് ബോസ് സീസണ്‍ 7ല്‍ ജിഷിന്‍ മോഹനും മത്സരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ജിഷിന്റെ വരവ്. സുഹൃത്തുക്കളായ ഷാനവാസിനും, അനുവിനും മികച്ച പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയത്. അനു കൈന്‍ഡ് എന്ന പേരും ചാര്‍ത്തിക്കിട്ടിയിരുന്നു അദ്ദേഹത്തിന്. ഷോയ്ക്ക് ശേഷം നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു അദ്ദേഹം. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം. റിയാക്ഷന്‍ വീഡിയോകളൊക്കെ ചെയ്യുമ്പോള്‍ കുറച്ചുകൂടി മാന്യതയാവാം. മാന്യമായ ഭാഷയിലും വിമര്‍ശിക്കാം.
പിആര്‍ എന്ന് പറഞ്ഞ് എന്തിനാണ് അനുവിന്റെ നെഞ്ചത്ത് കയറുന്നത്. വിമര്‍ശനങ്ങളൊക്കെ ആവാം, അത് ആസപ്റ്റ് ചെയ്യുന്ന ആളാണ് ഞാന്‍. തെറ്റുകളൊക്കെ തിരുത്തി മുന്നോട്ട് പോവാന്‍ നമ്മളെ സഹായിക്കാറുണ്ട് അതൊക്കെ. ഞാന്‍ പറഞ്ഞത് വേറൊരു തലത്തിലേക്ക് എടുത്തിട്ട് കൊടുത്തത് ശരിയായ കാര്യമല്ല. പിആര്‍ എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ അനുമോള്‍ എന്ന് പറയണം എന്നാണോ നിങ്ങളുടെയൊക്കെ അജണ്ട. എനിക്ക് മനസിലാവുന്നില്ല. ഇതെന്തിനാണ് ആ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഞാന്‍ എവിടെയെങ്കിലും അവളുടെ പേര് പറഞ്ഞിട്ടുണ്ടോ, മൊത്തത്തിലുള്ള പിആറിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എല്ലാവര്‍ക്കും പിആറുണ്ടായിരുന്നു. റീച്ചിന് വേണ്ടിയായിരിക്കും അനുവിനെ മാത്രം പറയുന്നത് അല്ലേ.

ബിബി വീട്ടിലേക്ക് പോയത് മുതല്‍, ഇറങ്ങുന്നത് വരെയും, അന്നും ഇന്നും എപ്പോഴും ഞാന്‍ ഇങ്ങനെയായിരിക്കും. ഷാനവാസും അനുവും എനിക്ക് നേരത്തെ അറിയാവുന്നവരാണ്. നമ്മുടെ ഫ്രണ്ട്‌സിന് ഒരു പ്രൈയോറിറ്റി കൊടുക്കില്ലേ, അത് ഞാന്‍ കൊടുത്തിട്ടുണ്ട്. ഫിനാലെയ്ക്ക് മുന്നേ പിആറിനെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോള്‍, എനിക്ക് വീട്ടിലെ നമ്പര്‍ മാത്രമേ അറിയൂ എന്ന് അവള്‍ പറഞ്ഞത് എന്നോടാണ്. പിആറിലൂടെയായി മാത്രം അവിടെ വിജയിക്കാനാവില്ല. കണ്ടന്റ് കൊടുക്കണം. സ്റ്റാര്‍ മാജിക്കില്‍ ആയാലും, ബിഗ് ബോസിലാണെങ്കിലും ഷോയ്ക്ക് അനുസരിച്ചുള്ള കണ്ടന്റ് കൊടുക്കണം. ആ കഴിവ് അവള്‍ക്കുണ്ട്.
എന്നെക്കുറിച്ച് മോശം പറയുകയും, ഞാന്‍ പറഞ്ഞത് വളച്ചൊടിക്കുകയുമൊക്കെ കണ്ടപ്പോള്‍ അമേയക്ക് വിഷമം. എന്റെ പാര്‍ട്‌നറല്ലേ, എനിക്ക് വേണ്ടിയല്ലാതെ വേറെ ആര്‍ക്ക് വേണ്ടി സംസാരിക്കാനാണ്. എന്റെ പാര്‍ട്‌നറല്ലേ, അതിനും നെഗറ്റീവ് കണ്ടു. അവള്‍ സംസാരിച്ചതിലെന്താണ് തെറ്റ്. ഇന്‍സ്റ്റഗ്രാമിലൂടെയായി അമേയയും ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അനുവിനെ പിന്തുണച്ചും എത്തിയിരുന്നു. പറഞ്ഞത് മനസിലാക്കാതെ അവളെയും വിമര്‍ശിക്കുകയായിരുന്നു പലരും. ഇപ്പോഴത്തെ തിരക്കിലാണെങ്കില്‍ പറ്റുമോയെന്നറിയില്ല എന്തായാലും ഞാനും യൂട്യൂബര്‍ ആവാന്‍ പോവുകയാണ്. കണ്ടന്റിലൂടെ എനിക്കും വരുമാനം വരുമോയെന്ന് അറിയണമല്ലോ.
നേരത്തെ മുതല്‍ ഞാന്‍ വെജിറ്റേറിയനാണ്. നോണ്‍ വെജിനിടയില്‍ വെജ് കഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതൊക്കെ എന്തിനാണ് മാനിപ്പുലേറ്റ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ പറയാന്‍ പറ്റുന്ന നിങ്ങളൊക്കെയാണ് ബിഗ് ബോസില്‍ പോവേണ്ടത്. പിആര്‍ കാരണം എനിക്കുണ്ടായ നെഗറ്റീവിനെക്കുറിച്ചാണ് പറഞ്ഞത്. അതിലെന്തിനാണ് അനുവിനെ പരാമര്‍ശിച്ചത്. എനിക്ക് മനസിലായ കാര്യമാണ് പറഞ്ഞത്. ആരും വോട്ട് ചെയ്തിട്ടില്ല എന്ന് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. അമ്മമാരുടെ കാര്യമായിരുന്നു ഉദ്ദേശിച്ചത്. അവര്‍ ലൈവ് കാണും എന്നല്ലാതെ ഹോട്ട് സ്റ്റാറില്‍ പോയി വോട്ടിംഗ് ചെയ്‌തോ എന്നതായിരുന്നു പറയാന്‍ വന്നതെന്നുമായിരുന്നു ജിഷിന്റെ വിശദീകരണം.


Click it and Unblock the Notifications











