പേളി ശക്തയാണ്! പെട്ടെന്ന് റിക്കവറായി വരുന്നുണ്ടെന്ന് ശ്രീനി! നിന്നോളം വലിയ പ്രാര്‍ത്ഥന വേറെയില്ലെന്ന് ഫാന്‍സ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് പേളി മാണിയും, ശ്രിനിഷ് അരവിന്ദും. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇതും ഗെയിമിന്റെ ഭാഗമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇനിയങ്ങോട്ട് ഒന്നിച്ച് എന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും പേളി സജീവമായിരുന്നു.

നിലയും, നിതാരയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. തുടക്കം മുതലേ മക്കളെയും പേളി വ്‌ളോഗിലൂടെ കാണിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയായി സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും കാണിക്കാറുണ്ട്. പ്രേക്ഷകരുടെ ചോദ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ആരോഗ്യകരമായി അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്ന് പോവുന്നതെന്ന് വ്യക്തമാക്കി പേളി എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും പങ്കുവെച്ചിരുന്നു.

Srinish Aravind about Pearle
Photo Credit: Srinish Aravind / Instagram

ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ ഏറ്റെടുത്ത പരിപാടിയില്‍ നിന്നും പിന്‍മാറിയിരുന്നു പേളി. പരിപാടിയുടെ ഡേറ്റ് മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി എന്നും പേളി കുറിച്ചിരുന്നു. ആശുപത്രിയിലാണെങ്കിലും പുതിയ വ്‌ളോഗ് പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രിനിഷ് എത്തിയിരുന്നു. അവള്‍ ശക്തയാണ്. പെട്ടെന്ന് തന്നെ ഓക്കെയാവുന്നുണ്ട്. അടുത്ത മൂന്ന് മാസത്തേക്കുള്ള യാത്രകളെല്ലാം അവള്‍ നേരത്തെ പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. പെട്ടെന്ന് ഓക്കെയാവാന്‍ പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരോടും സ്‌നേഹം എന്നുമായിരുന്നു ശ്രീനി കുറിച്ചത്. ആശുപത്രിയില്‍ പേളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം. നിമിഷനേരം കൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ് വൈറലായത്.

ശ്രീനി അടുത്തുള്ളപ്പോള്‍ പേളി വേഗം ഓക്കെയാവില്ലേ. അത് അങ്ങനെയാണല്ലോ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ശ്രീനിയേക്കാള്‍ വലിയൊരു പ്രാര്‍ത്ഥന പേളിക്ക് വേറെയില്ല. ഒരുപാടൊരുപാടിഷ്ടം. പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പറഞ്ഞിട്ടില്ലേയെന്നുള്ള കമന്റുമുണ്ടായിരുന്നു പോസ്റ്റിന് താഴെ. പെട്ടെന്ന് തന്നെ പേളി റിക്കവറായി വരട്ടെയെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.

ഞാന്‍ ഓക്കെയാണോ എന്ന് ചോദിച്ച് എനിക്ക് ഒത്തിരി മെസേജുകള്‍ വന്നിരുന്നു. കല്യാണത്തിന്റെ സമയത്താണെന്ന് തോന്നുന്നു ഇത്രയധികം മെസേജുകള്‍ വന്നിട്ടുള്ളത്. ആശുപത്രിയില്‍ അഡ്മിറ്റാണെന്ന സ്റ്റോറി പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് കണ്ടവരാണല്ലോ എന്റെ അവസ്ഥയെക്കുറിച്ച് മെസേജുകളിലൂടെ ചോദിക്കുന്നത്. എന്നെ ഇത്രയധികം ആളുകള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായപ്പോള്‍ സന്തോഷമായിരുന്നു തോന്നിയത്.

സഹിക്കാന്‍ പറ്റാത്ത വയറുവേദനയുമായാണ് ഞാന്‍ ആശുപത്രിയിലേക്ക് വന്നത്. ഫുഡ് ഇന്‍ഫക്ഷനാണെന്നാണ് മനസിലാക്കുന്നത്. ഏതോ ഫുഡില്‍ നിന്നും കിട്ടിയതാണ്. വേദന കുറഞ്ഞ് വരുന്നേയുള്ളൂ. കുറച്ച് ദിവസം വിശ്രമിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ആശുപത്രിയില്‍ നിന്നും മൂന്നാല് ദിവസത്തിനുള്ളില്‍ പോവാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത് എന്നുമായിരുന്നു നേരത്തെ പേളി പറഞ്ഞത്. എന്നാല്‍ ഇതുവരെയും ആശുപത്രി വിട്ടിട്ടില്ലെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

മമ്മിയെ കാണാനായി ആശുപത്രിയിലേക്കെത്തിയ നിലു ബേബിയുടെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. മമ്മിയെ കാണാനാണ് ഗൈസ് വന്നത്. മമ്മി ഇവിടെ ഇരിക്കുകയാണെന്നായിരുന്നു നിലുവിന്റെ കമന്റ്. മക്കളുടെ കാര്യങ്ങളൊക്കെ നോക്കാനായി പ്രിയപ്പെട്ടവരെല്ലാം പേളിക്കൊപ്പം തന്നെയുണ്ട്. തിരക്ക് കൂടുമ്പോള്‍ നിലുവും നിതാരയും മമ്മിക്കും ഡാഡിക്കുമൊപ്പമായിരിക്കും. ഇടയ്ക്കിടയ്ക്ക് ഞങ്ങളും അവിടെ പോയി നില്‍ക്കാറുണ്ട്. അവര്‍ ഇങ്ങോട്ടും വരാറുണ്ട്. പേളിയുടെ വ്‌ളോഗിലൂടെയായി മമ്മിയും ഡാഡിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ മാണി പോള്‍ നേരത്തെ മുതല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X