»   » പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി കൂടുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യവും; സീമ

പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി കൂടുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യവും; സീമ

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യം കൂടുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. ചോദിക്കുന്നവരോട് ഭക്ഷണ ക്രമത്തിന്റെയും വ്യായാമത്തിന്റെയും കാര്യമാണ് മെഗാസ്റ്റാര്‍ പറയാറുള്ളത്.

അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ ആദ്യ കാല നായിക സീമ അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറയുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീമ.

സൗന്ദര്യ രഹസ്യം

പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്ന് സീമ പറയുന്നു. പിന്നെ ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ എന്നാണ് നടിയുടെ ചോദ്യം

മമ്മൂട്ടി അത് കുളമാക്കി

സീമയും ജയനും അഭിനയിച്ച് അവിസ്മരണീയമാക്കിയ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ എന്ന ഗാനം, വെനിസിലെ വ്യാപാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി പാടി അഭിനയിച്ചിരുന്നു. ആ പാട്ട് മമ്മൂട്ടി കുളമാക്കി എന്നും സീമ പറയുന്നു.

മമ്മൂട്ടി കേട്ടാലെന്താ

സീമ മമ്മൂട്ടിയെ കുറിച്ച് കടുപ്പത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, അയ്യോ മമ്മൂക്ക കേള്‍ക്കണ്ട എന്ന് അവതാരക റിമി ടോമി പറഞ്ഞു. മമ്മൂട്ടി കേള്‍ക്കട്ടെ, കേട്ടാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു അപ്പോള്‍ സീമയുടെ പ്രതികരണം

ഇതാണ് വീഡിയോ

ഇതാണ് ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ സീമ വരുന്ന പ്രമോ വീഡിയോ. സീമയ്‌ക്കൊപ്പം ജോസും പരിപാടിയില്‍ പങ്കെടുക്കുന്നു. ജയനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന എപ്പിസോഡ് ഞായറാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും

മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Seema about Mammootty's beauty secret

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam