For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനെന്തിനാണ് ഇവിടെ കുമ്പസാരിക്കുന്നത്; പ്രേം നസീറുമായി പിണങ്ങിയതിന്റെ കാരണം ചോദിച്ചതിന് ഷീലയുടെ മാസ് മറുപടി

  |

  നടി ശോഭിത ധൂലിപാലയുടെ പുതിയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുന്നത്. കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു ശോഭിതയുടെ മാസ് ഡയലോഗ് വരുന്നത്. ഏത് നടനാണ് കൂടുതല്‍ കെയറിങ് എന്ന ചോദ്യത്തിന് എനിക്ക് കെയറിങ് ആവശ്യമില്ല എന്ന ഉത്തരമാണ് നടി നല്‍കിയത്. അതേ സമയം നടി ഷീലയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.

  കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പം നടത്തിയ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷീല. അന്തരിച്ച നടന്‍ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ച റെക്കോര്‍ഡ് ഷീലയുടെ പേരിലുണ്ട്.എന്നാല്‍ ഇരുവരും പിണങ്ങി നടന്ന കാലത്തെ കുറിച്ചും പിന്നീട് സിനിമകളില്‍ വീണ്ടും ഒരുമിച്ചതിനെ കുറിച്ചുമൊക്കെ അവതാരകന്‍ ചോദിച്ചു. ശക്തമായ ചോദ്യങ്ങളായിരുന്നുവെങ്കിലും ഷീല അതിനൊന്നും മറുപടി പറയാതെ ശക്തമായൊരു നിലപാടില്‍ നില്‍ക്കുകയായിരുന്നു.

  നസീര്‍ സാറുമായി പിണങ്ങി, ഇണങ്ങി, കലഹിച്ചു കേര്‍വിച്ചു. മൂന്നു വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാര്‍ച്ചയില്‍ നായിക ഷീലയും നസീര്‍ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷന്‍ വച്ചു. എനിക്ക് നസീര്‍ സാറിന്റെ ഒപ്പം അഭിനയിക്കുന്നതില്‍ വിഷമം ഒന്നും ഇല്ല. പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതല്‍ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതല്‍ ആയിരിക്കണം. നിര്‍മ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. എന്ന് അവതാരകന്‍ പറയുമ്പോള്‍ ഇത് അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് ഷീല മുഖം കടുപ്പിച്ചു തന്നെ ചോദിക്കുന്നു.

  എന്നാല്‍ താന്‍ മഹാനടിയെ അനാവരണം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അവതാരകന്‍ പറയുന്നു. മൂന്നു വര്‍ഷക്കാലം നസീര്‍ സാറിനോട് മുഖം വീര്‍പ്പിച്ചിരുന്നില്ലേ എന്നും അവതാരകന്‍ ഷീലാമ്മയോട് ചോദിക്കുന്നു. പക്ഷേ നോ കമന്റ്‌സ് എന്നാണ് ഷീല മറുപടി നല്‍കിയത്. എന്നെ ഷീലാമ്മ അങ്ങ് നിരാശപ്പെടുത്തുകയാണല്ലോ എന്നുടീ അവതാരകന്‍ പറയുമ്പോള്‍ വീണ്ടും വീണ്ടും നോ കമന്റ്‌സ് എന്നാണ് ഷീല പറഞ്ഞത്. അവതാരകന്‍ എത്ര പേരെ പ്രേമിച്ചു എന്ന മറുചോദ്യവും ഷീല ചോദിക്കുന്നുണ്ട്.

  ഷീലാമ്മ വലിയ തന്ത്ര ശാലിയാണ് എന്നും എന്റെ ചോദ്യത്തിനോട് മറുപടി പറയാതെ പോയി കഴിഞ്ഞാല്‍ ദൈവം പോലും പൊറുക്കുകയില്ല. ഇന്നിവിടെ കയറും മുന്‍പേ ഇത് കുമ്പസാരം ആണെന്ന് പറഞ്ഞിരുന്നു എന്നും അവതാരകന്‍ സൂചിപ്പിച്ചു. 'ഞാന്‍ എന്തിനു ഇവിടെ കുമ്പസാരിക്കണം. കുമ്പസരിക്കണം എങ്കില്‍ ഞാന്‍ പള്ളിയില്‍ പോയാല്‍ പോരെ. നിങ്ങള്‍ പരിശുദ്ധന്‍ ( ഫാദര്‍) ഒന്നും അല്ലല്ലോ. നിങ്ങളുടെ മുന്‍പില്‍ കുമ്പസരിക്കേണ്ട ആവശ്യം എന്താണെന്നും ഷീല ചോദിക്കുന്നു. ഇവിടുന്ന് പോയതിന് ശേഷം ചിലപ്പോള്‍ ചേച്ചിയ്ക്ക് പറയാമായിരുന്നു തോന്നിയേക്കുമെന്ന് ബ്രിട്ടാസ് പറയുമ്പോള്‍ പറയാന്‍ പറ്റാത്ത കാര്യം ആണെങ്കില്‍ നോ കമന്റ്‌സ് എന്നേ ഞാന്‍ പറയൂ എന്ന് ഷീല വ്യക്തമാക്കി.

  കടമറ്റത്ത് കത്തനാര്‍ മുതല്‍ ദീപ്തി ഐപിഎസ് വരെ; ടെലിവിഷന്‍ രംഗത്തെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങള്‍

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  ഇത്തരം ആവേശത്തോടെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ട് നിങ്ങളുടെ കണ്ണുകള്‍ ഒക്കെ നിറയുന്നുണ്ടല്ലോ, നിങ്ങള്‍ കരഞ്ഞ് പോകുമോ എന്നും ഷീല ബ്രിട്ടാസിനോട് പറയുന്നുണ്ട്. അതേ സമയം എന്താണ് ചോദിക്കാന്‍ ഉദ്ദേശിച്ചത്. അത്തരം കാര്യങ്ങളൊന്നും ഞാന്‍ ഓര്‍മ്മിച്ച് വെക്കാറില്ല. എന്റെ അമ്മ മരിച്ചതൊന്നും ഓര്‍ക്കാറില്ല. എന്റെ മനസിന് അത് വലിയ വേദന തരും. എനിക്ക് അതൊന്നും ഓര്‍ക്കാന്‍ ആകില്ല. അതുപോലെയാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ എന്നേ മറന്നു. എന്നും ഷീല പറയുന്നു.

  Read more about: sheela ഷീല
  English summary
  Sheela Gives A Befitting Reply When Asked About Her Rift With Prem Nazir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X