നല്ലൊരു സ്ത്രീയെ കല്യാണം കഴിച്ചൂടേ! നടാഷയുടെ വിവാഹത്തിന് വിമര്‍ശനം! വായടപ്പിക്കുന്ന മറുപടിയുമായി ശീതള്‍
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായി നടാഷയും അലക്‌സും വിവാഹിതരായിരിക്കുകയാണ്. ട്രാന്‍സ് ലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. മധുരംവെപ്പും, സംഗീത് നൈറ്റുമടക്കം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ഗംഭീരമായി തന്നെ നടത്തിയിരുന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് നടാഷ തോമസ് ഇതുവരെ എത്തിയത്. വര്‍ഷങ്ങളായുള്ള പരിചയമാണ് അലക്‌സുമായി. ഞങ്ങള്‍ ക്ഷണിച്ചവരെല്ലാം ചടങ്ങുകളിലെല്ലാം പങ്കെടുക്കാനെത്തിയിരുന്നു. ഞങ്ങളുടെ സന്തോഷം എങ്ങനെ പങ്കുവെക്കണമെന്നറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
അവരുടെ സന്തോഷനിമിഷങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം ശീതള്‍ ശ്യാമും, രഞ്ജുവും, ഹെയ്ദിയുമടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. സന്തോഷകരമായൊരു കുടുംബജീവിതമായിരിക്കട്ടെ നിങ്ങളുടേത് എന്നായിരുന്നു വന്നവരെല്ലാം ഇവരോട് പറഞ്ഞത്. ഇവരുടെ വിവാഹ വീഡിയോ പങ്കുവെച്ചായിരുന്നു ശീതള്‍ ശ്യാം ആശംസ അറിയിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
ഇവരെ വിമര്‍ശിച്ചവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ ശീതള്‍ തന്നെ മറുപടി നല്‍കിയിരുന്നു. നല്ലൊരു സ്ത്രീയെ കല്യാണം കഴിച്ച് ജീവിച്ചൂടെ മനുഷ്യ. എന്ത് ജീവിതം സ്വപ്നം കണ്ടാണ് ഇവരെ കല്യാണം കഴിക്കുന്നത്. അവർ അവരുടെ ജീവിതമായി മുന്നോട്ടു പോകട്ടെ നമ്മൾ നമ്മുടെ ജീവിതം കണ്ടറിഞ്ഞ് ജീവിക്കുക എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഇതിന് താഴെയായി ശീതൾ മറുപടി നൽകിയിരുന്നു. അവരുടെ വീട്ടുകാർ നടത്തി കൊടുത്ത കല്യാണം. അവർക്ക് ഇല്ലാത്ത വിഷമം തനിക്കു എന്തിനാടോ. അലക്സ് ഒരു ട്രാൻസ് മെൻ ആണ്. അവനു ദുബായിൽ നല്ല ജോലിയുണ്ട്. നടഷാ നല്ലൊരു സ്ത്രീ തന്നെയാണ്. അവരുടെ ജീവിതം അവർ സന്തോഷം ആയി ജീവിക്കട്ടെ. ഏഴ് വർഷം പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. നിങ്ങൾക്കു എന്തെ കൃമികടി .താനൊക്കെ ഏതു ലോകത്താണ്. സ്വന്തം വീട്ടിൽ എല്ലാരും സുഖമല്ലെ. അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ. അന്വേഷണം നടത്താൻ വന്നിരിക്കുന്നു. ഓരോ മാരണം. കുശുമ്പ് അല്ലെടോ തനിക്കൊക്കെ എന്നായിരുന്നു ശീതൾ ചോദിച്ചത്.
കുശുമ്പ് കാണിക്കാൻ പറ്റിയ സാധനം, ജീവിതം ഒന്നേയുള്ളൂ അത് നല്ല രീതിയിൽ നല്ലൊരു കുടുംബമായി ജീവിക്കാൻ നോക്കുക. പിന്നീട് അത് റോഡിൽ തല്ലുണ്ടാക്കിയിട്ടും, പോലീസിനെ ആക്രമിച്ചിട്ടും, സ്ത്രീകളെയും പുരുഷന്മാരെയും അസഭ്യം പറഞ്ഞിട്ടും അങ്ങനെ ഒരു ജീവിതം വരാതിരിക്കാൻ വേണ്ടിയാണ് പറഞ്ഞതെന്നായിരുന്നു കമന്റ് ചെയ്ത വ്യക്തിയുെട വിശദീകരണം.
നിങ്ങൾ ഈ പറയുന്ന ആളുകൾ എല്ലാരും നല്ലതായോണ്ടായിരിക്കും ക്രൈം, റേപ്പ്, കൊലപാതകം. കുട്ടികളെ പോലും വെറുതെ വിടാത്ത നല്ല ലോകം അല്ലെ. സ്വന്തം കുടുംബ പുരാണം ഒന്ന് നന്നായി അന്വേഷിക്ക്. എന്നിട്ട് ഞങ്ങളുടെ കാര്യം നോക്കാൻ വാ. വേറെ പണി ഇല്ലെങ്കിൽ ഉള്ളി തൊലിക്കു. ഉപദേശിച്ചു നന്നാക്കാൻ വന്നിരിക്കുന്നു സേട്ടൻ എന്നായിരുന്നു ശീതൾ നൽകിയ മറുപടി.


Click it and Unblock the Notifications